Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിനില്ല: സേവാഗും യുവിയും സെഞ്ചുറികള്‍ അടിച്ചുകൂട്ടുന്നു

ദില്ലി: സീനിയര്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗിന് രഞ്ജി ട്രോഫിയില്‍ സെഞ്ചുറി. രഞ്ജിയില്‍ സേവാഗിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണ് ഇത്. ഹരിയാനയ്‌ക്കെതിരെ 41 ന് 4 എന്ന നിലയില്‍ പതറിയ ദില്ലിയെ സേവാഗ് കര കയറ്റുകയായിരുന്നു. സേവാഗിന്റെ നാല്‍പ്പത്തിയൊന്നാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണ് ഇത്.

129 പന്തില്‍ നിന്നും 112 റണ്‍സോടെ പുറത്താകാതെ നില്‍ക്കുകയാണ് സേവാഗ്. 15 ഫോറുകളുടെ സഹായത്തോടെയാണ് സേവാഗ് 112 ലെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ സേവാഗ് ഗുജറാത്തിനെതിരെയും സെഞ്ചുറി അടിച്ചിരുന്നു. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത സേവാഗ് 105 റണ്‍സാണ് തൊട്ടുമുമ്പത്തെ ഇന്നിംഗ്‌സില്‍ അടിച്ചത്. 70 റണ്‍സോടെ രജത് ഭാട്ടിയയാണ് സേവാഗിന് പിന്തുണ നല്‍കിയത്.

vir-sehwag

അഞ്ചാം വിക്കറ്റില്‍ സേവാഗും ഭാട്ടിയയും ചേര്‍ന്ന് ഇതുവരെ പുറത്താകാതെ 182 റണ്‍സ് ചേര്‍ത്തുകഴിഞ്ഞു. ഗുജറാത്തിനെതിരെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത സേവാഗ് ഹരിയാനയ്‌ക്കെതിരെ നാലാമനായാണ് ക്രീസിലെത്തിയത്. നേരത്തെ സേവാഗും സീനിയര്‍ താരങ്ങളായ ഗംഭീര്‍, യുവരാജ്, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമില്‍ നിന്നും പുറത്തായിരുന്നു.

സേവാഗ് മാത്രമല്ല, യുവരാജ് സിംഗും രഞ്ജി ട്രോഫിയില്‍ മികച്ച ഫോമിലാണ്. ഡിസംബറില്‍ പഞ്ചാബിന് വേണ്ടി തുടര്‍ച്ചയായി മൂന്ന് സെഞ്ചുറികളാണ് യുവരാജ് സിംഗ് അടിച്ചെടുത്തത്. ഹരിയാന, മഹാരാഷ്ട്ര എന്നീ ടീമുകള്‍ക്കെതിരെ ആദ്യകളികളില്‍ സെഞ്ചുറി നേടിയ യുവി സൗരാഷ്ട്രയ്‌ക്കെതിരെയും സെഞ്ചുറിയടിച്ചു. ലോകകപ്പ് സാധ്യാപട്ടികയ്ക്ക് പിന്നാലെ ബാഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും യുവരാജിനെ ഒഴിവാക്കിയിരുന്നു.

Story first published: Monday, January 5, 2015, 16:27 [IST]
Other articles published on Jan 5, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+