മക്കള്‍ക്ക് സേവാഗ് സമ്മാനമായി ഫെരാരി നല്‍കും, പക്ഷേ...
ദില്ലി: വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗ് മക്കള്‍ക്ക് സമ്മാനമായി ഫെരാരി കാര്‍ നല്‍കാന്‍ തയ്യാറാണ്. പക്ഷേ ഒരു കണ്ടീഷന്‍. തന്റെ റെക്കോര്‍ഡ് തകര്‍ക്കണം. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡാണ് മക്കള്‍ മറികടക്കേണ്ടത്. ദില്ലിയില്‍ ഇന്ത്യ - ദക്ഷിണാഫ്രിക്ക നാലാം ടെസ്റ്റിന് മുന്നോടിയായി ബി സി സി ഐ ആദരിച്ചപ്പോഴാണ് വീരു ഈ ഓഫറിനെക്കുറിച്ച് പറഞ്ഞത്.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സേവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും കളിക്കാര്‍ സേവാഗിന് കയ്യടിയുമായി ആദരത്തിന് മാറ്റ് കൂട്ടി. എല്ലാവരോടും സേവാഗ് നന്ദി പറഞ്ഞു. പിന്നീട് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കവേയാണ് വീരു മക്കളായ ആര്യവീറിനും വേദാന്തിനും ഫെരാരി കാര്‍ ഓഫര്‍ ചെയ്ത കാര്യം പറഞ്ഞത്. അതിങ്ങനെ...

മക്കള്‍ക്കൊരു മോട്ടിവേഷന്‍
ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റിലായാലും 319 റണ്‍സ് മറികടന്നാല്‍ ഒരു ഫെരാരി വാങ്ങിക്കൊടുക്കാമെന്ന് മക്കളോട് പറഞ്ഞിട്ടുണ്ട്. അവര്‍ക്കൊരു പ്രചോദനമാകാനാണ് ഈ ഓഫര്‍ - സേവാഗ് പറയുന്നു.

ലാറയുടെ റെക്കോര്‍ഡ് ദുഖം
400 റണ്‍സ് എന്ന ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ പറ്റാത്തതില്‍ ദുഖമുണ്ട് എന്നാണ് സേവാഗ് പറഞ്ഞത്. 2004 ലും 2008 ലുമാണ് വീരു 300 കടന്നത്.

എത്തിയത് മക്കള്‍ക്കൊപ്പം
ദില്ലിയിലെ ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടില്‍ മക്കളായ ആര്യവീറിനും വേദാന്തിനും ഒപ്പമാണ് സേവാഗ് എത്തിയത്. മക്കള്‍ക്കൊപ്പം കളി കാണുന്ന സേവാഗിന്റെ ചിത്രം ബി സി സി ഐ ട്വീറ്റ് ചെയ്തു

മക്കള്‍ക്ക് വേണ്ടി സെഞ്ചുറി
ഐ പി എല്ലിലെ 2104 സീസണില്‍ മക്കള്‍ക്ക് വേണ്ടി സെഞ്ചുറി നേടിയ ചരിത്രവും സേവാഗിനുണ്ട്. അച്ഛന്‍ സ്‌കോര്‍ ചെയ്യുന്നില്ല എന്ന് പറഞ്ഞ് മക്കളെ കൂട്ടുകാര്‍ കളിയാക്കിയപ്പോഴായിരുന്നു ചെന്നൈയ്‌ക്കെതിരെ സേവാഗിന്റെ 55 ബോള്‍ 122 ഇന്നിംഗ്‌സ് പിറന്നത്.

രണ്ട് ടോപ് സ്‌കോറുകള്‍
ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി തികച്ച ഏക ഇന്ത്യക്കാരനാണ് സേവാഗ്. രണ്ട ്തവണ സേവാഗ് 300 കടന്നു. ഈ ഓര്‍മയ്ക്കായി ദില്ലി ടെസ്റ്റിലെ രണ്ട് ബൗളിംഗ് എന്‍ഡുകള്‍ വീരു 319, വീരു 309 എന്നിങ്ങനെയാണ് മാര്‍ക്ക് ചെയ്തിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications