Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും നീക്കിയതില്‍ സന്തോഷമെന്ന് സേവാഗ്

ദില്ലി: മഹേന്ദ്ര സിങ് ധോണിയെ പൂണെ ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും നീക്കിയതില്‍ താന്‍ സന്തോഷവാനാണെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ധോണി ക്യാപ്റ്റന്‍ സ്ഥാനത്തില്ലെങ്കില്‍ തന്റെ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ പൂണെ ടീമിനെ തോല്‍പ്പിക്കാന്‍ എളുപ്പമാണെന്ന് സെവാഗ് പറയുന്നു.

കിങ്‌സ് ഇളവന്‍ പഞ്ചാബ് ടീമിന്റെ ഒഫീഷ്യലുകളിലൊരാളാണ് ഇപ്പോള്‍ വിരേന്ദര്‍ സെവാഗ്. ധോണിയെ നീക്കിയത് ഫ്രാഞ്ചൈസിക്കുള്ളിലെ തീരുമാനമാണെന്നാണ് താന്‍ കരുതുന്നതെന്ന് സെവാഗ് പറഞ്ഞു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിലൊരാളാണ് ധോണി. ധോണി ക്യാപ്റ്റനല്ലെങ്കില്‍ മറ്റു ടീമുകള്‍ക്ക് ഭയം കുറയുമെന്നും സെവാഗ് വ്യക്തമാക്കി.

virendersehwag-dhoni

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് തൊട്ടുമുന്‍പ് ധോണി ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൂണെ സൂപ്പര്‍ ജെയ്ന്റ്‌സ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ധോണിയെ നീക്കിയത്. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ആണ് ഇപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്ത്. നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ക്യാപ്റ്റനായിരുന്നു ധോണി. ടീമിനെ അയോഗ്യരാക്കിയതിനെ തുടര്‍ന്നാണ് ധോണി പൂണെ ടീമിലേക്ക് മാറുന്നതും ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നതും.

Story first published: Friday, February 24, 2017, 7:19 [IST]
Other articles published on Feb 24, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+