വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആദ്യ ടി20യില്‍ ഇന്ത്യയെ തോല്‍പ്പിച്ചത് ജിഎസ്ടി!! സെവാഗിന്റെ ട്വീറ്റ് വൈറല്‍... ഏറ്റെടുത്ത് ആരാധകരും

ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഓസീസിന്റെ ജയം

By Manu
ആദ്യ ടി20യില്‍ ഇന്ത്യയെ തോല്‍പ്പിച്ചത് GST | Oneindia Malayalam

ദില്ലി: അവസാന പന്ത് വരെ ആവേശം നിറഞ്ഞ പോരാട്ടത്തിലാണ് ആദ്യ ട്വന്റി20യില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോല്‍വി സമ്മതിച്ചത്. മഴയെത്തുടര്‍ന്ന് ഡക്‌വര്‍ത്ത് ലൂയിസ് നിയമം നടപ്പാക്കിയതും ഇന്ത്യന്‍ തോല്‍വിക്കു മറ്റൊരു കാരണമായി. നാലു റണ്‍സിന്റെ നേരിയ ജയമാണ് ഓസീസ് നേടിയത്. കളിയില്‍ ഓസീസിനേക്കാള്‍ കൂടുതല്‍ റണ്‍സെടുത്തിട്ടും മഴ നിയമം ഇന്ത്യയെ ചതിച്ചതിന്റെ നിരാശയിലാണ് ആരാധകര്‍.

ആദ്യ ടി20: ബുംറ ദി ബെസ്റ്റ്, റെക്കോര്‍ഡ്... നാണക്കേടായി ക്രുനാല്‍, ധോണിയെ വെട്ടി ഹിറ്റ്മാന്‍ആദ്യ ടി20: ബുംറ ദി ബെസ്റ്റ്, റെക്കോര്‍ഡ്... നാണക്കേടായി ക്രുനാല്‍, ധോണിയെ വെട്ടി ഹിറ്റ്മാന്‍

ഇന്ത്യയുടെ തോല്‍വിക്ക് കാരണക്കാര്‍ അവരാണെന്ന് ശിഖര്‍ ധവാന്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണക്കാര്‍ അവരാണെന്ന് ശിഖര്‍ ധവാന്‍

കളിക്കളത്തില്‍ നിന്നും വിരമിച്ച ശേഷം രസകരമായ ട്രോളുകളിലൂടെ ഇന്ത്യന്‍ ആരാധകരെ രസിപ്പിച്ചു കൊണ്ടിരിക്കുന്ന മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ ട്വീറ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റ ശേഷം വീരുവിട്ട ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

വിജയലക്ഷ്യം 174

വിജയലക്ഷ്യം 174

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 17 ഓവറാക്കി വെട്ടിക്കുറച്ച മല്‍സരത്തില്‍ നാലു വിക്കറ്റിന് 158 റണ്‍സാണ് നേടിയത്. എന്നാല്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ ലക്ഷ്യം പുനര്‍ നിശ്ചയിക്കുകയായിരുന്നു.
174 റണ്‍സാണ് 17 ഓവറില്‍ ഇന്ത്യക്കു നല്‍കിയ വിജയലക്ഷ്യം. എന്നാല്‍ ഏഴു വിക്കറ്റിന് 169 റണ്‍സ് നേടാനേ ഇന്ത്യക്കായുള്ളൂ. കളിയില്‍ ഓസീസിനേക്കാള്‍ 11 റണ്‍സ് കൂടുതല്‍ നേടിയിട്ടും ഇന്ത്യ തോറ്റതിനെയാണ് സെവാഗ് ട്രോളിയത്.

ജിഎസ്ടി തിരിച്ചടിയായി

ഓസ്‌ട്രേലിയയേക്കാള്‍ കൂടുതല്‍ റണ്‍സെടുത്തിട്ടും മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. ഓസ്‌ട്രേലിയന്‍ സ്‌കോറിന്‍മേല്‍ ചുമത്തിയ ജിഎസ്ടിയാണ് ഇന്ത്യക്കു തിരിച്ചടിയായത്. എങ്കിലും വളരെ ത്രില്ലിങ് മല്‍സരത്തോടെ തന്നെയാണ് പരമ്പരയ്ക്കു തുടക്കമായിരിക്കുന്നതെന്നായിരുന്നു സെവാഗിന്റെ വൈറലായി മാറിയ ട്വീറ്റ്. തന്റെ ഒഫീഷ്യല്‍ അക്കൗണ്ടിലാണ് അദ്ദേഹം ഇങ്ങനെ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മോശം ബൗളിങ്, ഫീല്‍ഡിങ്

മോശം ബൗളിങ്, ഫീല്‍ഡിങ്

മോശം ബൗളിങും ഫീല്‍ഡിങുമാണ് മല്‍സരത്തില്‍ ഇന്ത്യന്‍ തോല്‍വിയുടെ പ്രധാനപ്പട്ട കാരണങ്ങള്‍. കളിയില്‍ നിരവധി നിര്‍ണായക ക്യാച്ചുകള്‍ ഇന്ത്യ പാഴാക്കിയിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലുണ്ട്. ബൗളിങില്‍ ക്രുനാല്‍ പാണ്ഡ്യയുടെ ദയനീയ പ്രകടനവും ഓസ്‌ട്രേലിയയെ വലിയ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചു.

Story first published: Thursday, November 22, 2018, 11:48 [IST]
Other articles published on Nov 22, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X