Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎഇയിൽ ടി10 ക്രിക്കറ്റ് കളിക്കാൻ സേവാഗും ക്രിസ് ഗെയ്ലും അഫ്രീദിയും! കേരളടീമും ഉണ്ട്, ഇത് പൊളിക്കും!

ടെസ്റ്റും ഏകദിനവും കഴിഞ്ഞ് ക്രിക്കറ്റ് 20 ഓവറിലേക്ക് ചെറുതായപ്പോൾ അത് എല്ലാവർക്കും ഒരു അത്ഭുതമായിരുന്നു. ഇപ്പോഴിതാ, ക്രിക്കറ്റ് വീണ്ടും ചെറുതാകുന്നു. 10 ഓവറിലേക്ക്. യു എ ഇയിൽ വെച്ചാണ് ടി 10 ലീഗ് അഥവാ ടെൻ ക്രിക്കറ്റ് ലീഗ് നടക്കാൻ പോകുന്നത്. സൂപ്പർ താരങ്ങളായ വീരേന്ദർ സേവാഗ്, ക്രിസ് ഗെയ്ൽ, ഷാഹിദ് അഫ്രീദി, കുമാർ സംഗക്കാര തുടങ്ങിയവര്‍ ടെൻ ക്രിക്കറ്റ് ലീഗിന്റെ ഭാഗമാകുന്നുണ്ട്.

ടീം കേരളൈറ്റ്സാണ് ടെൻ ക്രിക്കറ്റ് ലീഗിൽ മലയാളികളുടെ താൽപര്യം. ടീം പഞ്ചാബീസ്, ടീം പാഖ്ടൂൺസ്, ടീം മറാത്ത, ടീം ബംഗ്ലാസ്, ടീം ലങ്കൻസ്, ടീം സിന്ധീസ് എന്നിവയാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റ് ടീമുകൾ. പാഖ്ടൂൺസ് ടീമിനെയാണ് മുൻ പാകിസ്താൻ ക്യാപ്റ്റനായ ഷാഹിദ് അഫ്രീദി നയിക്കുക. കഴിഞ്ഞ ദിവസം ഹാംപ്ഷെയറിന് വേണ്ടി 42 പന്തിൽ സെഞ്ചുറിയടിച്ച് തകർപ്പൻ ഫോമിലാണ് അഫ്രീദി.

virender-sehwag

തൊണ്ണൂറ് മിനുട്ട് കൊണ്ട് ഓരോ കളിയും തീരുന്ന തരത്തിലാണ് ടൂർണമെൻറ് സംഘടിപ്പിച്ചിരിക്കുന്നത്. പത്തോവർ വീതമാണ് കളി. വെറും നാല് ദിവസം കൊണ്ട് ടൂർണമെൻറ് കഴിയും. ഡിസംബർ 21 മുതൽ 24 വരെയാണ് ഇത്തവണ കളികൾ. യു എ ഇയിൽ വെച്ച് തന്നെയാകും താരലേലവും നടക്കുക. ട്വന്റി 20 ക്രിക്കറ്റിന് ലോകമെമ്പാടും ലഭിച്ച സ്വീകാര്യതയാണ് തങ്ങളെ ടെൻ ക്രിക്കറ്റ് ലീഗിലേക്ക് നയിച്ചതെന്ന് ടി സി എൽ പ്രസിഡണ്ട് ഷാജി ഉൽ മുൽക് പറഞ്ഞു.

Story first published: Thursday, August 24, 2017, 7:55 [IST]
Other articles published on Aug 24, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+