Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭൂംകാ ബാറ്റ്‌സ്മാന്‍ എന്ന് സേവാഗ്.. റണ്‍ മെഷീന്‍ എന്ന് അശ്വിന്‍... സര്‍വ്വം രാഹുല്‍ മയം!

കിംഗ്‌സ്റ്റണ്‍: ദബാങ് ഗിരി അറ്റ് ഇറ്റ്‌സ് ബെസ്റ്റ്... കഴിഞ്ഞ മാസം സിക്‌സ് അടിച്ച് ഏകദിന സെഞ്ചുറി. ഇപ്പോഴിതാ സിക്‌സടിച്ച് ടെസ്റ്റ് സെഞ്ചുറി.... മൂന്ന് വിദേശ സെഞ്ചുറികള്‍... കെ എല്‍ രാഹുല്‍ വിശപ്പ് തീരാത്ത ബാറ്റ്‌സ്മാനാണ് - വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗിന്റെ വാക്കുകളാണ്. സിക്‌സറിച്ച് സെഞ്ചുറിയും ഇരട്ട സെഞ്ചുറിയും പൂര്‍ത്തിയാക്കുന്നതില്‍ പ്രശസ്തനായ സേവാഗ് ഇന്ത്യന്‍ ടീമിലെ പുതിയ സ്റ്റാര്‍ ബാറ്റ്‌സ്മാനെ പുകഴ്ത്തുകയാണ്.

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് നജഫ്ഗഡിന്റെ രാജകുമാരനായ സേവാഗ് കെ എല്‍ രാഹുലിനെ അഭിനന്ദിച്ച് രംഗത്ത് വന്നത്. സ്‌കോര്‍ 96 ല്‍ നില്‍ക്കേ രാഹുല്‍ സിക്‌സറിന് ശ്രമിച്ചത് പലരിലും അത്ഭുതം ഉണ്ടാക്കിയിരുന്നു. ഓഫ് സ്പിന്നര്‍ റോസ്റ്റണ്‍ ചേസിന്റെ പന്തിലായിരുന്നു രാഹുല്‍ സിക്‌സറടിച്ച് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ലോംഗ് ഓണിന് മുകളിലൂടെ പന്ത് പറത്തി രാഹുല്‍ ഒരു സേവാഗ് സ്‌റ്റൈല്‍ സെഞ്ചുറി തികച്ചു.

rahul-

90കളില്‍ കുറേ സമയം നില്‍ക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടാണ് സിക്‌സറിന് ശ്രമിച്ചതെന്ന് രാഹുല്‍ കളിക്ക് ശേഷം പറഞ്ഞു. കോച്ചുമാര്‍ ചിലപ്പോള്‍ പറഞ്ഞേക്കും സെഞ്ചുറി തികക്കേണ്ടത് ഇങ്ങനെയല്ല എന്ന്. എന്നാല്‍ എല്ലാ ഷോട്ടിലും റിസ്‌ക് ഉണ്ട്. പന്ത് സിക്‌സറിന് ശ്രമിക്കണോ സ്വീപ്പ് ഷോട്ട് കളിക്കണോ എന്നെല്ലാം ബൗളറുടെ കയ്യില്‍ നിന്നും പന്ത് റിലീസ് ചെയ്ത ശേഷം മാത്രമേ തീരുമാനിക്കാന്‍ പറ്റൂ എന്നതാണ് സത്യം - രാഹുല്‍ പറഞ്ഞു.

Read Also: സന്യാസിമാര്‍ക്ക് പോലും 'കണ്‍ട്രോള്‍' കിട്ടിയില്ല.. പിന്നെയല്ലേ ശബരിമലയിലെ അയ്യപ്പന്മാര്‍ക്ക്...

ഇന്ത്യന്‍ ടീമിലെ സഹതാരം ആര്‍ അശ്വിന്‍ കെ എല്‍ രാഹുലിന് ഇട്ടിരിക്കുന്ന ഇരട്ടപ്പേര് റണ്‍ മെഷീന്‍ എന്നാണ്. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലും ഐ പി എല്ലിലും രാഹുലിന്റെ റണ്‍ വേട്ട കണ്ടിട്ടാണ് താന്‍ ഇങ്ങനെ ഒരു പേരിട്ടത് എന്ന് അശ്വിന്‍ പറയുന്നു. രണ്ട് രാജ്യങ്ങളില്‍ രാഹുല്‍ സെഞ്ചുറി നേടി. എപ്പോഴൊക്കെ രാഹുല്‍ സെഞ്ചുറി നേടിയോ അതെല്ലാം ഇന്ത്യയ്ക്ക് പ്രധാനപ്പെട്ടതായിരുന്നു.

Story first published: Monday, August 1, 2016, 15:47 [IST]
Other articles published on Aug 1, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+