വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രവി ശാസ്ത്രി പടിയിറങ്ങിയാല്‍ പകരമാര്? സെവാഗ് എത്തുമോ? സാധ്യതയില്‍ ഈ മൂന്ന്‌പേര്‍ മുന്നില്‍

ravishastri-

മുംബൈ: വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഉള്‍പ്പെടുന്ന പരിശീലകസംഘം പടിയിറങ്ങുമെന്നാണ് വിവരം. ടെസ്റ്റില്‍ ഇന്ത്യയെ വീര നേട്ടങ്ങളിലേക്കെത്തിക്കാന്‍ രവി ശാസ്ത്രിക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഐസിസി കിരീടമെന്ന നേട്ടത്തിലേക്കെത്താന്‍ രവി ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യക്കായിട്ടില്ല. അതിനാല്‍ത്തന്നെ ടി20 ലോകകപ്പില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്.

രവി ശാസ്ത്രി സ്ഥാനം ഒഴിഞ്ഞാല്‍ തല്‍സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ദേശീയ അക്കാദമി ചെയര്‍മാനായി ദ്രാവിഡ് തുടരുമെന്ന് ഉറപ്പായതോടെ ഇക്കാര്യത്തില്‍ തീരുമാനമായി. ഇനി ആരെന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. സാധ്യതാ പട്ടികയില്‍ നിരവധി പേരുണ്ടെങ്കിലും സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്നിലുള്ള മൂന്ന് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

<strong>T20 World Cup: ടി20യിലെ ബാറ്റിങ് വിസ്‌ഫോടനങ്ങള്‍, ഈ 10 പ്രകടനങ്ങള്‍ ഒരിക്കലും മറക്കാനാവില്ല</strong> T20 World Cup: ടി20യിലെ ബാറ്റിങ് വിസ്‌ഫോടനങ്ങള്‍, ഈ 10 പ്രകടനങ്ങള്‍ ഒരിക്കലും മറക്കാനാവില്ല

വിക്രം റാത്തോര്‍

വിക്രം റാത്തോര്‍

നിലവിലെ ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായ വിക്രം റാത്തോര്‍ രവിയുടെ പകരക്കാരനായി മുഖ്യ പരിശീലകസ്ഥാനത്തേക്കെത്താന്‍ സാധ്യതയുണ്ട്. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലുള്ള ഇന്ത്യന്‍ ടീമിനെ നന്നായി അറിയാവുന്ന ആളാണ് വിക്രം റാത്തോര്‍. അതിനാല്‍ത്തന്നെ നിലവിലെ ടീം ഘടനയുമായി മുന്നോട്ട് പോകാന്‍ എളുപ്പമായിരിക്കും. വിരാട് കോലിക്കും വലിയ സ്വീകാര്യതയുള്ള വ്യക്തിയാണ് വിക്രം.

പുതിയൊരു വിദേശ പരിശീലകനെത്തിയാല്‍ നിലവിലെ പദ്ധതികളില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇത് വിരാട് കോലി ഉള്‍പ്പെടുയുള്ള പല സീനിയര്‍ താരങ്ങളുമായി വിയോജിപ്പ് ഉണ്ടാവാന്‍ കാരണമായേക്കും. അനില്‍ കുംബ്ലെ പരിശീലകനായി എത്തിയപ്പോഴുള്ള പ്രശ്‌നങ്ങള്‍ എല്ലാവരും കണ്ടതിനാല്‍ത്തന്നെ ഇത്തരമൊരു സാഹസത്തിന് ബിസിസി ഐ മുതിര്‍ന്നേക്കില്ല.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗ് നേരത്തെ തന്നെ ഇന്ത്യയുടെ പരിശീലകനാവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരമെന്ന നിലയില്‍ സ്വീകാര്യനായ വ്യക്തിയാണ് സെവാഗ്. നേരത്തെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ പരിശീലകനായി സെവാഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് വലിയൊരു പ്രകടനം ടീമിനൊപ്പം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. സെവാഗിന്റെ ആക്രമണോത്സുകത വിരാട് കോലിയുമായി ചേര്‍ന്നു പോകുമെന്ന് പ്രതീക്ഷിക്കാമെങ്കിലും ടീമിനത് വലിയ ഗുണം ചെയ്‌തേക്കുമെന്ന് കരുതാനാവില്ല. എന്തായാലും സെവാഗും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നത്.

ലാല്‍ചന്ദ് രാജ്പുത്

ലാല്‍ചന്ദ് രാജ്പുത്

മുന്‍ ഇന്ത്യന്‍ താരമായ ലാല്‍ചന്ദ് രാജ്പുത് പരിശീലകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തുള്ളയാളാണ്. 59കാരനായ അദ്ദേഹം സിംബാബ് വെയുടെ താല്‍ക്കാലിക പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ടീം മാനേജറെന്ന നിലയിലും പ്രവര്‍ത്തിച്ച് അദ്ദേഹത്തിന് പരിചയമുണ്ട്. 1985-87 കാലയളവില്‍ ഇന്ത്യക്കായി രണ്ട് ടെസ്റ്റും നാല് ഏകദിനവുമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. 2007ല്‍ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടുമ്പോള്‍ ടീം മാനേജര്‍ അദ്ദേഹമായിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായും ലാല്‍ചന്ദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ പരിശീലകനെത്തന്നെ കൊണ്ടുവരാനാണ് സാധ്യത കൂടുതല്‍.

Story first published: Monday, August 23, 2021, 14:31 [IST]
Other articles published on Aug 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X