Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് ക്രിക്കറ്റ് രണ്ട് അപരിചിതര്‍ തമ്മിലുള്ള പ്രണയം പോലെ; വീരേന്ദര്‍ സെവാഗ്

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിനെ രണ്ട് പേര്‍ തമ്മിലുള്ള പ്രണയത്തോട് ഉപമിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. നാല് ദിന ടെസ്റ്റ് നടത്താനുള്ള ഐസിസിയുടെ പദ്ധതിയെക്കുറിച്ച് മുംബൈയില്‍ നടന്ന ബിസിസിഐ വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് ദിന ടെസ്റ്റ് ക്രിക്കറ്റെന്നത്് അപരിചതരായ രണ്ട് പേരുടെ പ്രണയം പോലെയാണ്. ഒരു യുവാവ് പെണ്ണിനെ പ്രണയത്തില്‍ വീഴ്ത്താന്‍ ശ്രമിക്കുന്നതുപോലെ ബൗളര്‍ ബാറ്റ്‌സ്മാനെ വിക്കറ്റിന് മുന്നില്‍ കുരുക്കാന്‍ ശ്രമിക്കുന്നു.

പ്രണയം നിരസിക്കാന്‍ ശ്രമിക്കുന്ന സ്ത്രീയെപ്പോലെ ബാറ്റ്‌സ്മാന്‍ നിരന്തരം ബൗളറെ പ്രതിരോധിക്കുന്നു. സ്ലിപ്പുകളില്‍ ക്യാച്ചിനായി കാത്തിരിക്കുന്ന ഫീല്‍ഡര്‍മാര്‍ സ്ത്രീയുടെ എസ് കേള്‍ക്കാന്‍ കാത്തിരിക്കുന്ന യുവാവിനെപ്പോലെയാണെന്നുമാണ് സെവാഗ് പറഞ്ഞത്. നാല് ദിനമാക്കി ടെസ്റ്റ് ക്രിക്കറ്റ് മാറ്റുന്നതിനോട് കടുത്ത വിയോജിപ്പാണ് അദ്ദേഹം പ്രകടിപ്പിച്ചത്. 143 വര്‍ഷത്തെ പാരമ്പര്യവും പഴക്കവുമുള്ള ടെസ്റ്റ് ക്രിക്കറ്റിന്റെ ആത്മാവിനെ നശിപ്പിക്കരുത്. കൂടുതല്‍ ലാഭമാണ് വേണ്ടതെങ്കില്‍ കൂടുതല്‍ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

virendersehwag

ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ മികച്ച കരിയറിന് സഹായിച്ചത് ഇതിഹാസ ബാറ്റ്‌സ്മാന്‍ മന്‍സൂര്‍ അലി ഖാന്‍ പ്ട്ടൗഡിയാണെന്നും സെവാഗ് പറഞ്ഞു. മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കാത്ത ആളാണ് ഞാന്‍.സൗരവ് ഗാംഗുലിക്ക് അത് നന്നായി അറിയാം. എന്നാല്‍ ഏറെ ബഹുമാനിക്കുന്ന പട്ടൗടി സാറിന്റെ ഉപദേശം കരിയറില്‍ ഏറെ ഉപകരിച്ചു. ലെഗ് സ്റ്റംപിലേക്ക് മാറി നില്‍ക്കാതെ മിഡില്‍ സ്റ്റംപ് കവര്‍ ചെയ്ത് നില്‍ക്കാനുള്ള പട്ടൗടി സാറിന്റെ ഉപദേശം സ്വീകരിച്ചതോടെ മികച്ച ഷോട്ടുകള്‍ അനായാസമായി കളിക്കാനായെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, January 15, 2020, 8:47 [IST]
Other articles published on Jan 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+