Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലി സ്വവര്‍ഗാനുരാഗിയോ?; പാക്കിസ്ഥാന്‍ പോലീസിന്റെ അഭ്യര്‍ഥന ഇങ്ങനെ

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിക്ക് അപ്രതീക്ഷിതമായി ലഭിച്ച ഒരു വിവാഹ വാഗ്ദാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു പോലീസുകാരനാണ് കോലിയോട് വിവാഹ അഭ്യര്‍ഥനയുമായി രംഗത്തെത്തിയിട്ടുള്ളത്. വലിയ ബാനറില്‍ കോലി വിവാഹം കഴിക്കാമോ എന്ന് എഴുതിയത് ഇയാള്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.

പാക്കിസ്ഥാനില്‍ അടുത്തിടെ നടന്ന ഇന്‍ഡിപെന്‍ഡന്‍സ് കപ്പ് ടൂര്‍ണമെന്റിനിടെയാണ് സംഭവം. പാക്കിസ്ഥാന്‍ ടീമും ലോക ഇലവനുമായി മൂന്ന് ടി20 മത്സരങ്ങളാണ് പാക്കിസ്ഥാനില്‍ സംഘടിപ്പിച്ചിരുന്നത്. ഈ മത്സരങ്ങള്‍ക്കിടെയാണ് പോലീസുകാരന്റെ അമ്പരപ്പിക്കുന്ന വിവാഹാഭ്യര്‍ഥന. ഐസിസി ലോക ഇലവന്‍ ടീമില്‍ കോലിയും ധോണിയും ഇല്ലാത്തതും പാക്കിസ്ഥാന്‍ ആരാധകരെ നിരാശരാക്കി.

kohli


ഇരുവരെയും മിസ് ചെയ്യുന്നതായി കാട്ടി പാക് ആരാധകര്‍ ബാനറുകളുയര്‍ത്തിയതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, സൗത്ത് ആഫ്രിക്ക്, വെന്‍സ്റ്റിന്‍ഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക, ഇംഗ്ലണ്ട് ടീമുകളില്‍ നിന്നും താരങ്ങള്‍ ലോക ഇലവനിലെത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുമാത്രമാണ് കളിക്കാര്‍ എത്താതിരുന്നത്.

ഇതാദ്യമായല്ല കോലിക്ക് പരസ്യമായ വിവാഹാഭ്യര്‍ഥന ലഭിക്കുന്നത്. ഇംഗ്ലണ്ടിന്റെ വനിതാ ക്രിക്കറ്റ് താരം ഡാനിയേല കോലിയോട് വിവാഹാഭ്യര്‍ഥന നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ കോലി ഡാനിയേലയ്ക്ക് ഒരു ബാറ്റ് സമ്മാനമായി നല്‍കുകയും ചെയ്തു. അതേസമയം, ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുമായി കോലി ഏറെനാളായി പ്രണയത്തിലാണ്.

Story first published: Tuesday, September 19, 2017, 8:57 [IST]
Other articles published on Sep 19, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+