For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജനുവരി 15 കോലിക്ക് സെഞ്ച്വറി ഡേ; തുടര്‍ച്ചയായ മൂന്നുവര്‍ഷം, എന്തൊരു താരം

ജനുവരി 15 കോലിക്ക് സെഞ്ച്വറി ഡേ | Oneindia Malayalam

അഡ്‌ലെയ്ഡ്: വിരാട് കോലി സെഞ്ച്വറി നേടുന്നത് ഒരു പ്രാധാന്യമില്ലാത്ത വാര്‍ത്തയായിരിക്കുന്നു. എന്നാല്‍, ഓരോ കളിയിലും ഒരു പുതിയ റെക്കോര്‍ഡ് എങ്കിലും സ്ഥാപിക്കാന്‍ കോലിക്ക് കഴിയുന്നുണ്ട്. അഡ്‌ലെയ്ഡില്‍ കഴിഞ്ഞദിവസവും പിറന്നു ഒരു അത്യപൂര്‍വ റെക്കോര്‍ഡ്. തുടര്‍ച്ചയായ മൂന്നുവര്‍ഷം ഒരേ ദിവസം സെഞ്ച്വറി നേടി കോലി ചരിത്രത്തില്‍ ഇടംനേടിയിരിക്കുകയാണ്.

ജനുവരി 15 കോലിക്ക് ഭാഗ്യദിവസമാണെന്ന് വേണമെങ്കില്‍ പറയാം. 2017, 2018, 2019 വര്‍ഷങ്ങളില്‍ കോലി ഇതേ ദിവസം ശതകം നേടി. അഡ്‌ലെയ്ഡില്‍ കഴിഞ്ഞദിവസം നേടിയ 104 റണ്‍സ് ഇന്ത്യയുടെ വിജയത്തിന് കാരണമാവുകയും ചെയ്തു. ഓസ്‌ട്രേലിയയ്‌ക്കെതിരെ 6-ാം സെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്റെ 39-ാം ഏകദിന ശതകമാണ് അഡ്‌ലെയ്ഡില്‍ കുറിച്ചത്.

ഇംഗ്ലണ്ടിനെതിരായ സെഞ്ച്വറി

ഇംഗ്ലണ്ടിനെതിരായ സെഞ്ച്വറി

2017 ജനുവരി 15ന് ഇംഗ്ലണ്ടിനെതിരെ ആയിരുന്നു കോലിയുടെ പ്രകടനം. സ്വന്തം നാട്ടില്‍ നടന്ന മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കോലി ഇന്ത്യയെ ഗംഭീര വിജയത്തിലേക്കാണ് അന്ന് നയിച്ചത്. 351 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത് ക്യപ്റ്റന്‍ 122 റണ്‍സ് അടിച്ചുകൂട്ടി. 120 റണ്‍സുമായി കോലിക്ക് മികച്ച പിന്തുണ നല്‍കിയ കേദാര്‍ ജാദവും ഇന്ത്യന്‍ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ശതകം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ശതകം

2018 ജനുവരി 15ന് ദക്ഷിണാഫ്രിക്കയായിരുന്നു കോലിയുടെ ബാറ്റിന്റെ ചൂടറിഞ്ഞത്. മൂന്നു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കോലി 153 റണ്‍സടിച്ച് വിദേശ പിച്ചില്‍ ഒരിക്കല്‍ക്കൂടി മികവ് തെളിയിച്ചു. ആ ടെസ്റ്റില്‍ ഇന്ത്യ 72 റണ്‍സിന് തോറ്റെങ്കിലും മൂന്നാമത്തെ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചിരുന്നു. 2019 ജനുവരി 15ന് അതായത് കഴിഞ്ഞദിവസം അഡ്‌ലെയ്ഡിലും കോലി ശതകം പൂര്‍ത്തിയാക്കി പുതുവര്‍ഷത്തെ സെഞ്ച്വറി കുതിപ്പ് തുടങ്ങി.

കോലി ഒരുക്കിയ വിജയം

കോലി ഒരുക്കിയ വിജയം

കോലിയുടെ തകര്‍പ്പന്‍ ബാറ്റിങ് ഓസ്‌ട്രേലിയ ഉയര്‍ത്തിയ 298 എന്ന വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചു. 49.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യയ്ക്കുവേണ്ടി വിരാട് കോലി(104), എംഎസ് ധോണി(55), രോഹിത് ശര്‍മ(43), ശിഖര്‍ ധവാന്‍(32), ദിനേഷ് കാര്‍ത്തിക്(25), അമ്പാട്ടി റായിഡു(24) എന്നിവര്‍ കാര്യമായി സ്‌കോര്‍ ചെയ്തു.

Story first published: Thursday, January 17, 2019, 9:25 [IST]
Other articles published on Jan 17, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+