'അന്നു പറഞ്ഞ തമാശ കോലി ഇംഗ്ലണ്ടില്‍ ഗൗരവത്തിലെടുത്തു'; രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം
ദില്ലി: ഇംഗ്ലണ്ടില്‍ മോശം പ്രകടനം നടത്തിയ ഇന്ത്യന്‍ ടീമിനെതിരെ ആഞ്ഞടിച്ച് മുന്‍താരവും സെല്കടറുമായ സന്ദീപ് പാട്ടീല്‍. ഇംഗ്ലണ്ട് പര്യടനത്ത് പോകുംമുന്‍പ് വിരാട് കോലി തമാശയായി പറഞ്ഞകാര്യം സീരിയസായി എടുത്തിരിക്കുകയാണെന്ന് പാട്ടീല്‍ പരിഹസിച്ചു. രവിശാസ്ത്രിക്കൊപ്പം വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു വിരാട് കോലിയുടെ പരാമര്‍ശം.
ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്ക് ഇഷ്ടംപോലെ സമയമുണ്ടെന്നും രാജ്യത്തെ കോഫി ആസ്വദിക്കുമെന്നുമായിരുന്നു കോലിയുടെ കമന്റ്. ഇത്രയും നിരുത്തരവാദപരമായ ഒരു കമന്റ് താന്‍ മുന്‍ ക്യാപ്റ്റന്മാരില്‍നിന്നും കേട്ടിട്ടില്ലെന്നും പാട്ടീല്‍ പറഞ്ഞു. അജിത് വഡേക്കര്‍, സുനില്‍ ഗാവസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, അസറുദ്ദീന്‍ തുടങ്ങിയവരെല്ലാം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ടീമിന്റെ ക്യാപ്റ്റനായിരുന്നു. അവരാരും ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ല.

ഇന്ത്യന്‍ ടീമിന്റെ പ്രകടനം നോക്കൂ. വിരാട് കോലി പറഞ്ഞ കാര്യം അദ്ദേഹം പാലിച്ചിരിക്കുന്നു. ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ കോഫി കുടിക്കാന്‍ പോയ രീതിയിലാണ് ഇപ്പോള്‍ കളിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ പരാമര്‍ശം ടീം അംഗങ്ങളും ഏറ്റെടുത്തെന്നുവേണം കരുതാന്‍. അവരവിടെ കോഫി നുണഞ്ഞുകൊണ്ടിരിക്കുകയാണെന്നും പാട്ടീല്‍ പറഞ്ഞു.
ഇംഗ്ലണ്ടില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൂന്നാം മത്സരം തുടങ്ങാനിരിക്കെ മുന്‍ താരങ്ങളില്‍നിന്നും ആരാധകരില്‍നിന്നും ഇന്ത്യന്‍ ടീം നേരിടുന്ന വിമര്‍ശനം കടുത്തതാണ്. ഏതു വിധേനയും മൂന്നാം മത്സരത്തില്‍ ജയിച്ചില്ലെങ്കില്‍ പരിശീലകനായ രവിശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോലിയും ബിസിസിഐയ്ക്ക് വിശദീകരണം നല്‍കേണ്ടിവരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications