ദില്ലി: ലോക ക്രിക്കറ്റില്‍ സച്ചിനോളം പോന്ന മികവുറ്റ കളിക്കാരനായിരുന്നു വെസ്റ്റിഡീസിന്റെ ബ്രയാന്‍ ലാറ. വിന്‍ഡീസിന്റെ ഇതിഹാസതാരങ്ങളിലൊരാളായ ലാറയുടെ ബാറ്റിങ് സൗന്ദര്യം പിന്നീടുവന്ന താരങ്ങള്‍ക്കൊന്നും ലഭിച്ചിട്ടില്ല. ഇപ്പോഴിതാ സാക്ഷാല്‍ ബ്രയാന്‍ ലാറയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ സച്ചിനുമായി താരതമ്യം ചെയ്യുന്നു.
കോലിയുടെ ടി20 ഫോര്‍മാറ്റിലെ കളിമികവ് മറ്റു ഫോര്‍മാറ്റുകളിലേക്കും തുടരുകയാണെങ്കില്‍ സച്ചിന് ടെണ്ടുല്‍ക്കറോളം ഉയരാന്‍ അധികനാള്‍ കാത്തിരിക്കേണ്ടിവരില്ലെന്ന് ലാറ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ടി20 ഫോര്‍മാറ്റില്‍ ലോകത്തെ ഏറ്റവും മികച്ച ശരാശരിയുള്ള കളിക്കാരനാണ് കോലി. 53.40 ആണ് കോലിയുടെ ശരാശരി. തൊട്ടടുത്തള്ള ജോയ് റൂട്ടിനെക്കാള്‍ (40.33) ഏറെ മുന്നിലാണ് കോലിയുടെ സ്ഥാനം.
ടി20യിലെ അസാമാന്യ മികവ് കോലിയെ മറ്റു ഫോര്‍മാറ്റുകളിലും അജയ്യനാക്കി മാറ്റുമെന്ന് ലാറ പ്രവചിക്കുന്നു. എല്ലാ ഫോര്‍മാറ്റുകളും മാറിവരികയാണ്. മുന്‍പത്തേതിനേക്കാള്‍ ബാറ്റ്സ്മാന്മാര് കൂടുതല്‍ കരുത്തരാകുന്നുണ്ട്. പ്രത്യേകിച്ചും ടി20 ഫോമര്മാറ്റല്. ടി20 മത്സങ്ങള്‍ ബാറ്റ്സ്മാന് എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നുണ്ടെന്നും ലാറ പറഞ്ഞു.
എല്ലാ ഫോര്‍മാറ്റുകളിലും കോലി മിടുക്കനാണ്. സമാനതകളില്ലാത്ത കളിക്കാരന്. സച്ചിന് ടെണ്ടുല്‍ക്കര്‍ക്കൊപ്പം ഉയരാന്‍ കോലിക്ക് സാധിക്കും. കോലിയുടെ മികച്ച ഇന്നിങ്സുകള്‍ വരാനിരിക്കുന്നതേയുള്ളൂ. ഇന്ത്യക്കാര്‍ക്ക് ക്യാപ്റ്റനില്‍ ഏരെ പ്രതീക്ഷയുണ്ടെന്നും ലാറ പറഞ്ഞു.