Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്ക് സ്പിന്നിനെ കളിക്കാനാകുന്നില്ല; ഇംഗ്ലണ്ട് ടെസ്റ്റില്‍ ഇന്ത്യന്‍ തകര്‍ച്ചയോ?

ലണ്ടന്‍: നിലവില്‍ ലോകത്തിലെ മികച്ച ബാറ്റ്‌സ്മാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ ഇടയില്ല. ഏതുതരം ബൗളിങ്ങിനെതിരെയും കോലിയുടെ ബാറ്റിങ് ഇന്ത്യയെ കരകയറ്റാറുണ്ട്. എന്നാല്‍, ഇംഗ്ലണ്ടില്‍ തുടര്‍ച്ചയായി സ്പിന്‍ ബൗളിങ്ങിന് കീഴടങ്ങിയതോടെ കോലിയുടെ ഫോമില്‍ സംശയമുണര്‍ന്നിരിക്കുകയാണ്.

സ്പിന്‍ ബൗളിങ് കോലിയുടെ ദൗര്‍ബല്യമായി മാറുകയാണോ എന്ന ആശങ്ക അസ്ഥാനത്തല്ല. ഐപിഎല്ലിലെ 14 ഇന്നിങ്‌സുകളില്‍ എട്ടുതവണയും ബെംഗളുരു ക്യാപ്റ്റന്‍ പുറത്തായത് സ്പിന്നര്‍മാരുടെ പന്തേറിലാണ്. ഇംഗ്ലണ്ടില്‍ സമാപിച്ച ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങളിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്പിന്നിന് മുന്നില്‍ മുട്ടുമടക്കി.

viratkohli

പരമ്പരയില്‍ സ്പിന്നര്‍മാര്‍ക്കെതിരെ 79 ആണ് കോലിയുടെ സ്‌ട്രൈക്ക് റേറ്റ്. പേസര്‍മാര്‍ക്കെതിരെ ഇത് 100ന് മുകളിലും കരിയറിലെ സ്‌ട്രൈക്ക് റേറ്റ് 92ന് മുകളിലുമാണെന്നോര്‍ക്കണം. ഇംഗ്ലണ്ടിലെ പേസ് പിച്ചുകളില്‍ പോലും സ്പിന്നര്‍മാര്‍ക്കെതിരെ കോലിയുടെ പ്രതിരോധം പരാജയപ്പെടുകയാണോയെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

കോലിയുടെ ഇപ്പോഴത്തെ ഈ ദൗര്‍ബല്യം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യയ്ക്ക് ശുഭസൂചനയല്ല. 2007ന് ശേഷം ആദ്യമായി ടെസ്റ്റ് പരമ്പര നേടാനെത്തിയ ഇന്ത്യ വിരാട് കോലിയിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. മുന്‍ സന്ദര്‍ശനത്തില്‍ വിരാട് കോലി ഇംഗ്ലീഷ് പിച്ചില്‍ സമ്പൂര്‍ണ പരാജയമായിരുന്നു.

നേരത്തെ, ജെയിംസ് ആന്‍ഡേഴ്‌സണും സ്റ്റ്യുവര്‍ട്ട് ബോര്‍ഡുമാണ് കോലിയെ ബുദ്ധിമുട്ടിച്ചതെങ്കില്‍ ഇത്തവണ സ്പിന്നര്‍ മോയിന്‍ അലിയും ഇന്ത്യന്‍ ക്യാപ്റ്റന് ഭീഷണിയാകും. കോലിയുടെ താളം നഷ്ടപ്പെട്ടതായി തോന്നുന്നെന്നാണ് മുന്‍ ഇന്ത്യന്‍താരം അജിത് അഗാര്‍ക്കറുടെ അഭിപ്രായം. വിരാട് കോലി ഗൂഗ്ലി കളിക്കാന്‍ പ്രയാസപ്പെടുന്നതായി മുന്‍ ഇംഗ്ലീഷ് സ്പിന്നില്‍ ഗ്രെയം സ്വാനും പറയുന്നുണ്ട്. എന്തായാലും ഓഗസ്ത് ഒന്നു മുതല്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ടെസ്റ്റ് കളിക്കാന്‍ ഇറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സ്പിന്‍ഭയം ചര്‍ച്ചയായിക്കഴിഞ്ഞു.

Story first published: Friday, July 20, 2018, 8:57 [IST]
Other articles published on Jul 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+