ഐപിഎല്‍; കോലിയുടെ ആദ്യ ശമ്പളം എത്രയെന്നറിയുമോ?; ഇപ്പോള്‍ ഞെട്ടിക്കുന്ന പ്രതിഫലം

Posted By: rajesh mc

ബെംഗളുരു: ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും വിരാട് കോലിയുടെ വളര്‍ച്ചയ്ക്ക് ഐപിഎല്ലിന്റെ പ്രായമുണ്ട്. പത്തുവര്‍ഷം മുന്‍പ് അണ്ടര്‍ 19 കാരനായി ബെംഗളുരുവിലെത്തിയ കോലി ഇപ്പോള്‍ ടീമിന്റെ എല്ലാമെല്ലാമാണ്. കോലിയുടെ ആദ്യ പ്രതിഫലവും ഇപ്പോഴത്തേതും താരതമ്യം ചെയ്താല്‍ തന്നെ താരത്തിന്റെ വളര്‍ച്ചയുടെ ഗ്രാഫും വ്യക്തമാകും.

കോമണ്‍വെല്‍ത്ത് ഗെയിംസ്; മത്സരത്തിനു മുന്‍പേ ആദ്യ മെഡല്‍ സ്വന്തമാക്കി വനിതാ ബോക്‌സര്‍


ഐപിഎല്ലിന്റെ ആദ്യ സീസണില്‍ കോലി അടിസ്ഥാന വിലയായ 30,000 ഡോളറിനാണ് ബെംഗളുരുവിലെത്തിയത്. അന്ന് കോലി അറിയപ്പെടുന്ന കളിക്കാരനല്ലായിരുന്നു. ആദ്യ സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് ചാമ്പ്യന്മാരാക്കിയെന്നതൊഴിച്ചാല്‍ കോലിക്ക് വലിയ പ്രാധാന്യവുമില്ല.

kohli

2008ലെ ആദ്യ സീസണില്‍ 13 മത്സരങ്ങള്‍ കളിച്ച കോലി നേടിയത് കേവലം 165 റണ്‍സ് മാത്രമാണ്. 2009 ആകുമ്പോഴേക്കും കോലി കുതിപ്പ് തുടങ്ങിയിരുന്നു. 16 മത്സരങ്ങളില്‍നിന്നായി 246 റണ്‍സ് നേടിയെങ്കിലും ഫൈനലില്‍ ടീം തോറ്റു. ഓരോ വര്‍ഷം കഴിയുന്തോറും റണ്‍സിലും സ്‌ട്രൈക്ക് റേറ്റിലും കാര്യമായ മാറ്റമുണ്ടാക്കാന്‍ കോലിക്കു കഴിഞ്ഞു.

2016 ആണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ മികച്ച ഐപിഎല്‍ സീസണ്‍. ആ വര്‍ഷം വെസ്റ്റിന്‍ഡീസില്‍ ടി20 ലോകകപ്പില്‍ തോറ്റു മടങ്ങിയെങ്കിലും ഐപിഎല്ലില്‍ കോലി 4 സെഞ്ച്വറികള്‍ നേടി അമ്പരപ്പിച്ചു. 973 റണ്‍സ് ആണ് ആ സീസണില്‍ സൂപ്പര്‍താരം നേടിയത്. എന്നാല്‍ ഫൈനലില്‍ വീണ്ടും തോറ്റു. 2018 ആകുമ്പോള്‍ കോലിയാണ് ഏറ്റവും മികച്ച താരമെന്നുതന്നെ പറയാം. 17 കോടി രൂപ പ്രതിഫലവും ലഭിക്കും. അതായത്, ഒരു മത്സരത്തില്‍ ഒരു കോടി രൂപയിലധികം കോലിയുടെ കീശയിലെത്തും. ഇത്തവണയെങ്കിലും ഐപിഎല്‍ കിരീടം ബെംഗളുരുവിന് നേടിക്കൊടുക്കുകയാണ് വിരാട് കോലിയുടെ സ്വപ്നം.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, April 5, 2018, 8:25 [IST]
Other articles published on Apr 5, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍