Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ സൗത്ത് ആഫ്രിക്ക ആദ്യ ടെസ്റ്റ്; പിച്ച് ആര്‍ക്ക് അനുകൂലം?; ഇന്ത്യയുടെ സാധ്യത

കേപ് ടൗണ്‍: ചെറിയൊരു ഇടവേളയ്ക്കുശേഷം ഇന്ത്യ വീണ്ടും ക്രിക്കറ്റ് പരമ്പരയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പോയ വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ വര്‍ഷങ്ങളിലൊന്നായിരുന്നെങ്കില്‍ 2018ല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെയും മികവ് എത്രത്തോളമുണ്ടെന്ന് തെളിയിക്കപ്പെടും.

സൗത്ത് ആഫ്രിക്കയിലാണ് ഇന്ത്യ 2018ലെ തങ്ങളുടെ ആദ്യ ടെസ്റ്റിന് തുടക്കം കുറിക്കുന്നത്. വിദേശ പിച്ചുകളില്‍ കടലാസുപുലികളാകുന്ന മുന്‍ഗാമികളുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പം മുന്‍തൂക്കം കോലിക്കും സംഘത്തിനുമുണ്ട്. എളുപ്പം തോറ്റു കൊടുക്കുന്ന ഒരു ടീമല്ല സൗത്ത് ആഫ്രിക്കയില്‍ എത്തിയിരിക്കുന്നത് എന്നര്‍ഥം.

bcc

(ഇമേജ് ക്വാര്‍ട്ടസി ബിസിസിഐ)

അവസാനവട്ടം ഇന്ത്യയിലെത്തിയപ്പോള്‍ സൗത്ത് ആഫ്രിക്കയെ 3-0 എന്ന സ്‌കോറിന് മലയര്‍ത്തിയടിച്ചിരുന്നു ഇന്ത്യ. ഇതിന് പകരം വീട്ടുകയായിരിക്കും അവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ പിച്ചിന്റെ കാര്യത്തില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സൗത്ത് ആഫ്രിക്ക ഒരുക്കമല്ല. പേസര്‍മാരെ കുത്തിനിറച്ച ടീം സെലക്ഷന്‍ തന്നെ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പാണ്.

കേപ് ടൗണിലെ ന്യൂലാന്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടിലെ പിച്ച് പച്ചപ്പ് നിറഞ്ഞതായിരിക്കും. അതേസമയം, 2016ല്‍ ഇതേ ഗ്രൗണ്ടില്‍ ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയും ഏറ്റുമുട്ടിയപ്പോള്‍ 1415 റണ്‍സാണ് പിറന്നത്. പിച്ചിന്റെ ഈ സ്വഭാവത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ള വകയുണ്ട്. എന്നാല്‍, പേസര്‍മാര്‍ക്കുമുന്നില്‍ ബാറ്റിങ് മറന്നാല്‍ ഇന്ത്യയ്ക്ക് നിരാശയായിരിക്കും ഫലം.

Story first published: Friday, January 5, 2018, 14:25 [IST]
Other articles published on Jan 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+