എംഎസ് ധോണി വിരമിച്ചു, നാല് കാര്യങ്ങളില്‍ ഇന്ത്യ പതറി, ഒപ്പമെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല

സൗരവ് ഗാംഗുലിക്ക് ശേഷം ഇന്ത്യന്‍ ടീമിനെ ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയ നായകനാണ് എംഎസ് ധോണി. മൂന്ന് ഐസിസി കിരീടങ്ങളടക്കം ഇന്ത്യക്ക് അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങള്‍ നായകനെന്ന നിലയില്‍ ധോണി ഇന്ത്യക്ക് നേടിക്കൊടുത്തു. 2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിക്കൊടുത്ത് വരവറിയിച്ച ധോണി 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയുടെ അലമാരയിലെത്തിച്ചു.

2020 ആഗസ്റ്റ് 15നാണ് ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെയാണ് അവസാനമായി ധോണി ഇന്ത്യക്കായി കളിച്ചത്. ധോണി ഇന്ത്യന്‍ ടീമിന്റെ പടിയിറങ്ങിയപ്പോള്‍ പകരംവെക്കാനാവാത്ത വലിയൊരു വിടവ് തന്നെ ഇന്ത്യന്‍ ടീമിലുണ്ടായി എന്ന് പറയാം.

ധോണിയുടെ പകരക്കാരനായി വിക്കറ്റിന് പിന്നില്‍ റിഷഭ് പന്ത് വന്നെങ്കിലും ഫിനിഷര്‍ റോളില്‍ വിശ്വസ്തനായി ഇന്ത്യ ഇനിയും കാത്തിരിക്കുന്നു. ധോണിക്ക് ശേഷം വിരാട് കോലിയും ഇപ്പോള്‍ രോഹിത് ശര്‍മയും ഇന്ത്യയെ നയിക്കുന്നു. ധോണി വിരമിച്ച ശേഷം വലിയ മാറ്റങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലുണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള നാല് മാറ്റങ്ങളെക്കുറിച്ചറിയാം.

ASIA CUP 2022: റിഷഭ് vs കാര്‍ത്തിക്, രണ്ടിലൊരാള്‍ മാത്രം 11ല്‍!, ആര് പുറത്താവും?, റിഷഭ് പറയുന്നുASIA CUP 2022: റിഷഭ് vs കാര്‍ത്തിക്, രണ്ടിലൊരാള്‍ മാത്രം 11ല്‍!, ആര് പുറത്താവും?, റിഷഭ് പറയുന്നു

ക്യാപ്റ്റന്‍സിയില്‍ പരീക്ഷണം കൂടി

ക്യാപ്റ്റന്‍സിയില്‍ പരീക്ഷണം കൂടി

എംഎസ് ധോണി ക്യാപ്റ്റനായിരിക്കെ അദ്ദേഹം വിശ്രമം എടുത്തത് വളരെ അപൂര്‍വ്വമായാണ്. ഇന്ത്യന്‍ ടീമില്‍ ധോണി നയിച്ചുകൊണ്ടിരുന്നപ്പോള്‍ മറ്റ് നായകന്മാരെക്കുറിച്ച് ചിന്തിക്കേണ്ടിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ. രോഹിത് ശര്‍മ സ്ഥിരം നായകനായി ഉണ്ടെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യ എഴോളം താരങ്ങളെയാണ് നായകനായി പരിഗണിച്ചത്.

വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഇന്ത്യയുടെ ക്യാപ്റ്റന്മാരായി മാറി മാറി വന്നു. നായകന്റെ കാര്യത്തിലെ സ്ഥിരത ധോണിയുടെ വിരമിക്കലിന് ശേഷം ഇന്ത്യക്കുണ്ടായിട്ടില്ലെന്ന് തന്നെ പറയാം. ധോണിയെപ്പോലെ ആധിപത്യത്തോടെ തീരുമാനമെടുക്കാനും ഇപ്പോള്‍ ആളില്ല.

അരങ്ങേറി, ടീമിന്റെ ഭാഗ്യ താരങ്ങളായി മാറി!, അറിയാമോ ഈ ആറ് ക്രിക്കറ്റ് താരങ്ങളെ?

വിരാട് കോലിയുടെ ഫോം

വിരാട് കോലിയുടെ ഫോം

എംഎസ് ധോണിയുടെ വിരമിക്കലിന് ശേഷം ഏറ്റവും എടുത്തു പറയേണ്ടത് വിരാട് കോലിയുടെ ഫോമാണ്. 2019ല്‍ ധോണിക്കൊപ്പം ഏകദിന ലോകകപ്പ് കളിക്കുന്നത് വരെ മികച്ച രീതിയില്‍ കോലി കളിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷം പ്രകടനം മോശമായി. 2019 നവംബറിന് ശേഷം ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്കായിട്ടില്ല. കോലിയുടെ വളര്‍ച്ചയില്‍ വലിയ സ്വാധീനം ചെലുത്തിയ ആളാണ് ധോണി. അതുകൊണ്ട് തന്നെ ധോണിയുടെ അഭാവം ഏറ്റവും ബാധിച്ചത് കോലിയെയാണ്.

കൂടാതെ കോലിയുടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കാന്‍ താല്‍പര്യപ്പെട്ടിരുന്ന കോലി ഇപ്പോള്‍ വിശ്രമം ചോദിച്ചുവാങ്ങിക്കുന്ന അവസ്ഥയാണുള്ളത്. കോലിക്ക് ടി20 ലോകകപ്പ് ടീമില്‍ സീറ്റ് ലഭിക്കുമോയെന്ന് പോലും പറയാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.

ടീം മാനേജ്‌മെന്റില്‍ പാളിച്ചകള്‍

ടീം മാനേജ്‌മെന്റില്‍ പാളിച്ചകള്‍

ധോണി നായകനായിരിക്കെ തീരുമാനങ്ങള്‍ക്ക് കൃത്യതയും വ്യക്തതയുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നായകനെക്കാള്‍ കൂടുതല്‍ ടീം മാനേജ്‌മെന്റും ബിസിസി ഐയും തീരുമാനങ്ങളെടുക്കുന്ന അവസ്ഥ. നായകന്റെ അധികാര പരിധികളില്‍ കൈകടത്തുന്നവര്‍ ഏറെ. ധോണി ക്യാപ്റ്റനായപ്പോള്‍ അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാന്‍ ആരും തന്നെ തയ്യാറായിരുന്നില്ല. അത്രത്തോളം മികവോടെ കാര്യങ്ങള്‍ ചെയ്യാന്‍ ധോണിക്കായിരുന്നു.

അന്ന് പാകിസ്താനെ തോല്‍പ്പിച്ചത് ധോണിയുടെ തന്ത്രം, ഉപദേശം 'ഗതിമാറ്റി', വെളിപ്പെടുത്തി ഭാജി

ടീം തിരഞ്ഞെടുപ്പിലെ തുടര്‍ പരീക്ഷണങ്ങള്‍

ടീം തിരഞ്ഞെടുപ്പിലെ തുടര്‍ പരീക്ഷണങ്ങള്‍

ധോണിയുടെ കീഴില്‍ ഇന്ത്യക്കൊരു ബെസ്റ്റ് 11 ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം വിരമിച്ച ശേഷമുള്ള കാര്യങ്ങള്‍ നോക്കിയാല്‍ ഇത്തരമൊരു ബെസ്റ്റ് 11 പറയാനാവാത്ത അവസ്ഥ. വലിയ താരനിരയെ സൃഷ്ടിച്ചെടുക്കാന്‍ ഇന്ത്യക്കായെങ്കിലും ഇതില്‍ നിന്നൊരു ബെസ്റ്റ് 11 പറയാനാവാത്ത അവസ്ഥ. ഇപ്പോള്‍ തുടരെ പരീക്ഷണങ്ങള്‍ നടത്തുകയാണ് ഇന്ത്യ. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇത്തരത്തില്‍ നിരന്തരമായുള്ള പരീക്ഷണങ്ങള്‍ കുറവായിരുന്നുവെന്ന് തന്നെ പറയാം.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, August 16, 2022, 7:20 [IST]
Other articles published on Aug 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X