സ്പിന്നര്‍മാര്‍ക്കെതിരെ വിരാട് കോലിക്ക് വലിയ പിഴവ്; ചൂണ്ടിക്കാട്ടി വിവിഎസ് ലക്ഷ്മണ്‍
ഹൈദരാബാദ്: ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന് വിലയിരുത്തപ്പെടുന്ന വിരാട് കോലിക്ക് സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കുമ്പോള്‍ സംഭവിക്കുന്ന പിഴവ് ചൂണ്ടിക്കാട്ടി മുന്‍ താരം വിവിഎസ് ലക്ഷ്ണ്‍. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ വിരാട് കോലി സ്പിന്നര്‍ ശ്രേയസ് ഗോപാലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിരുന്നു.
പന്തിനെ തിരിച്ചറിഞ്ഞ് കൃത്യമായ പ്രതിരോധം ഒരുക്കുന്നതില്‍വന്ന പാളിച്ചാണ് കോലിക്ക് വിനയായത്. ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ നാലു മത്സരങ്ങളില്‍നിന്നും കോലി ആകെ 78 റണ്‍സ് മാത്രമാണ് നേടിയത്. തുടര്‍ച്ചയായി സ്പിന്നര്‍മാര്‍ക്കുമുന്നില്‍ മുട്ടുകുത്തുന്നത് പതിവാക്കിയതോടെ താരത്തിന് സാങ്കേതികപ്പിഴവ് സംഭവിക്കുന്നുണ്ടെന്ന് ലക്ഷ്ണ്‍ പറയുന്നു.

കോലിക്ക് സാങ്കേതികപ്പിഴവ്
ബാറ്റിനും പാഡിനുമിടയില്‍ കോലി വലിയ വിടവുണ്ടാക്കുന്നുണ്ടെന്ന് മുന്‍താരം ചൂണ്ടിക്കാട്ടി. ഇതാദ്യമായല്ല കോലി സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് നല്‍കുന്നത്. പ്രത്യേകിച്ചും ഗൂഗ്ലികള്‍ കളിക്കുന്നതില്‍ കോലി ബുദ്ധിമുട്ടുന്നു. കഴിഞ്ഞ സീസണില്‍ മുജീബ്, സാംപ, മാര്‍ക്കണ്ഡെ തുടങ്ങിയവര്‍ കോലിയെ പുറത്താക്കിയത് ഓര്‍ക്കുന്നു. ശ്രേയസും നേരത്തെ കോലിയെ പുറത്താക്കി. കോലി തന്റെ പിഴവ് തിരുത്തണമെന്ന് ലഷ്ണന്‍ വ്യക്തമാക്കി.

കോലി തിരിച്ചുവരും
കോലിക്ക് തിരിച്ചവരാന്‍ കഴിയും. 2013ല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ താരത്തിന് കാര്യമായ ബാറ്റിങ് പിഴവ് സംഭവിച്ചിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന പര്യടനത്തില്‍ വമ്പന്‍ പ്രകടനം നടത്തിയത് ഓര്‍ക്കുക. ആ രീതിയില്‍ സ്വയം പിഴവുകള്‍ തിരുത്താന്‍ കഴിവുള്ള താരമാണ് വിരാട് കോലി. സ്പിന്നര്‍മാര്‍ക്കെതിരെയും കോലി മികവുകാട്ടണമെന്ന് ലക്ഷ്മണ്‍ പറഞ്ഞു.

ആര്‍സിബിയുടെ ഐപിഎല്‍
ആര്‍സിബിയുടെ തുടര്‍ പരാജയങ്ങളില്‍ ലക്ഷ്ണണിന് നിരാശയുണ്ട്. കോലിയുടെ ടീം കൂടുതല്‍ മികച്ച കളി പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ. തുടക്കത്തില്‍തന്നെ എഴുതിത്തള്ളുന്നത് ശരിയല്ല. ശേഷിക്കുന്ന മത്സരങ്ങളില്‍ ജയത്തോടെ തിരിച്ചുവരാന്‍ അവര്‍ക്ക് കഴിയും. കോലിയും ഡിവില്ലിയേഴ്‌സും അങ്ങേയറ്റത്തെ നിലവാരമുള്ള കളിക്കാരാണ്. അവരുടെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതായും ലക്ഷ്മണ്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications