വിരാട് കോലിയെ കണ്ടാൽ വിവ് റിച്ചാർഡ്സിനെ പോലെ.. പറയുന്നത് ഇതിഹാസതാരം അരവിന്ദ ഡിസിൽവ!!
കൊളംബോ: വിരാട് കോലിയുടെ കളി കണ്ടാൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസതാരം വിവ് റിച്ചാർഡ്സിനെ ഓർമ വരുമെന്ന്. ആരാണ് പറയുന്നത് എന്ന് കൂടി നോക്കൂ - അരവിന്ദ ഡിസിൽവ. ശ്രീലങ്കയുടെ എക്കാലത്തെയും ഏറ്റവും മികച്ച ബാറ്റ്സ്മാനായ സാക്ഷാൽ അരവിന്ദ ഡിസിൽവ. ഇന്ത്യ - ശ്രീലങ്ക രണ്ടാം ടെസ്റ്റുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് ഡിസിൽവ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയ്ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം ശ്രീലങ്ക നടത്തിയ ചെറുത്തുനിൽപ്പ് ഡിസിൽവയ്ക്ക് നന്നേ ബോധിച്ചു. എന്നാൽ അതിനെക്കാൾ ഡിവിൽവയ്ക്ക് ഇഷ്ടപ്പെട്ടത് വിരാട് കോലിയെ ആണ്. കോലിയുടെ അഹങ്കാരം കാണുമ്പോൾ തനിക്ക് ഓർമ വരുന്നത് റിച്ചാർഡ്സിനെ ആണ് എന്നായിരുന്നു ഡിസിൽവയുടെ കമന്റ്.

ഓസ്ട്രേലിയയിൽ ചെന്ന് ഓസ്ട്രേലിയയ്ക്കെതിരെ കോലി കളിച്ച കളിയാണ് ഇതിൽ ഡിസിൽവയ്ക്ക് ഏറ്റവും ഇഷ്ടമായത്. സുനിൽ ഗാവസ്തർ, സച്ചിൻ തെണ്ടുൽക്കര്‍, കപിൽദേവ് തുടങ്ങിയവരൊക്കെ ഇത് ചെയ്തിട്ടുണ്ട്. ഈ കളിയെ മറ്റൊരു തലത്തിലേക്ക് ഉയർത്താനുള്ള ഒരിത് കോലിക്കുണ്ട് - ഡിസിൽവ പറയുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സ്വന്തം ടീമായ ശ്രീലങ്കയുടെ ഇപ്പോഴത്തെ കളിയിൽ ഡിസിൽവ വളരെ നിരാശനാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications