വിരാട് കോലിക്ക് ഇരുപത്തേഴാം പിറന്നാള്‍, ചിത്രങ്ങള്‍ കാണൂ...
ഇരുപത്തേഴാം പിറന്നാള്‍ ദിനത്തില്‍ ഇന്ത്യയെ ഇന്ത്യയില്‍ ആദ്യമായി നയിക്കാന്‍ ഇറങ്ങിയ കോലിക്ക് നിരാശ. ടോസ് നേടിയെങ്കിലും ബാറ്റിങില്‍ തിളങ്ങാന്‍ പറ്റിയില്ല. നാല് പന്ത് നേരിട്ട കോലി ഒരേ ഒരു റണ്‍സെടുത്താണ് പുറത്തായത്. ട്വന്റി 20യിലും ഏകദിനത്തിലും ഇന്ത്യയെ വെള്ളം കുടിപ്പിച്ച റബാദയ്ക്കാണ് വിക്കറ്റ്. ടെസ്റ്റ് ക്രിക്കറ്റില്‍ റബാദയുടെ കന്നി വിക്കറ്റാണ് ഇത്.
പിറന്നാള്‍ ദിനം ഫ്‌ലോപ്പായെങ്കിലും കോലിയുടെ താരമൂല്യത്തിന് അതൊരു പ്രശ്‌നമാകില്ല. സച്ചിന്‍ തെണ്ടുല്‍ക്കറിനും ധോണിക്കും ശേഷം ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരമാണ് ഈ ദില്ലിക്കാരന്‍. ബാറ്റിംഗില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന കോലി ഇന്ത്യന്‍ ടീമിന്റെ നായകനുമായി 26 വയസില്‍. കാമുകി അനുഷ്‌ക ശര്‍മയ്്‌ക്കൊപ്പം ഗോസിപ്പ് കോളങ്ങളിലും കോലിയുടെ പേര് സജീവമാണ്.

യംഗ് സെന്‍സേഷന്‍
വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും വിലപിടിപ്പുള്ള പേരാണ് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്റേത്. ഈ പോക്ക് പോയാല്‍ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ വരെ കോലി തകര്‍ക്കും എന്നാണ് ക്രിക്കറ്റ് പണ്ഡിറ്റുകള്‍ പറയുന്നത്.

സെഞ്ചുറി മേക്കര്‍
ഏകദിന സെഞ്ചുറികളുടെ കാര്യത്തില്‍ ഇന്ത്യയില്‍ സച്ചിന്‍ മാത്രമേ കോലിക്ക് മുന്നിലുള്ളൂ. ലോകക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കക്കാരായ ഡിവില്ലിയേഴ്‌സ്, ആംല എന്നിവരുമായിട്ടാണ് കോലിക്ക് ഇക്കാര്യത്തില്‍ മത്സരം.

ക്യാപ്റ്റന്‍ @27
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പ്രായം കുറഞ്ഞ ക്യാപ്റ്റന്മാരില്‍ ഒരാളാണ് കോലി. 1988 നവംബര്‍ 5 ന് ദില്ലിയിലാണ് കോലി ജനിച്ചത്. അമ്മ സരോജ് കോലി, അച്ഛന്‍ പ്രേം കോലി

കാമുകി അനുഷ്‌ക
സെലിബ്രിറ്റി കപ്പിള്‍സായ വിരാട് കോലിയും അനുഷ്‌ക ശര്‍മയും ഇന്ന് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം കഥാപാത്രങ്ങളാണ്. ഇവരുടെ വിവാഹം ഈ വര്‍ഷം നടക്കുമെന്നും ഇല്ലെന്നുമാണ് പുതിയ ചര്‍ച്ചകള്‍.

പുരസ്‌കാരങ്ങള്‍
അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചു. ഐസിസി പ്ലെയര്‍ ഓഫ് ദ അവാര്‍ഡ്, പീപ്പിള്‍സ് ചോയിസ് അവാര്‍ഡുകള്‍ എന്നിവയും കിട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications