എല്ലാ പ്രവചനവും ഫലിച്ചു; കോലി ലോകകപ്പ് നേടുമോ?; പുതിയ പ്രവചനവുമായി ജ്യോതിഷി

Posted By: അന്‍വര്‍ സാദത്ത്

ദില്ലി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായി ബന്ധപ്പെട്ട് പ്രവചനവുമായി ജ്യോതിഷി നരേന്ദ്ര ബുണ്ഡേ. നേരത്തെ പല പ്രവചനങ്ങളും നടത്തി പ്രശസ്തി നേടിയ ജ്യോതിഷിയാണ് ഇദ്ദേഹം. വിരാട് കോലി ലോകകപ്പ് നേടുമെന്നും റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കുമെന്നുമാണ് നരേദന്ദ്രയുടെ ഇപ്പോഴത്തെ പ്രവചനം.

2025 ആകുമ്പോഴേക്കും വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകകപ്പ് സ്വന്തമാക്കും. വരാനിരിക്കുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ പരമ്പരകളിലും വിജയം ഉറപ്പ്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ കോലി തകര്‍ക്കുമെന്നും നരേന്ദ്ര പറയുന്നുണ്ട്. ഇതുവരെയുള്ള എന്റെ എല്ലാ പ്രവചനങ്ങളും സത്യമായിരുന്നു. അതുപോലെ ടി20, ഏകദിന ലോകകപ്പ് നേടുമെന്ന പ്രവചനവും സത്യമാകുമെന്നും ഇദ്ദേഹം വ്യക്തമാക്കി.

viratkohli

മാത്രമല്ല, 2018ല്‍ കോലി റെക്കോര്‍ഡ് കരാറില്‍ ഏര്‍പ്പെടുമെന്നും പ്രവചനമുണ്ട്. 2019ലെ ലോകകപ്പില്‍ എംഎസ് ധോണി കളിക്കുമെന്ന് നേരത്തെ ഇയാള്‍ പ്രവചിച്ചിരുന്നു. ഇതെല്ലാം വെറും പ്രവചനമെന്ന് പറഞ്ഞ് ബുണ്ഡെയെ തള്ളക്കളയരുത്. കാരണം നേരത്തെ നടത്തിയ മിക്ക പ്രവചനങ്ങളും പിന്നീട് ഫലിച്ചിരുന്നു.

ടെന്നീസ് എല്‍ബോയ്ക്ക് ശേഷം സച്ചിന്റെ മടങ്ങിവരവ്, സച്ചിന് ഭാര്ത രത്‌ന, ഗാംഗുലിയുടെ മടങ്ങിവരവ്, 2011ലെ ഇന്ത്യയുടെ ലോകകപ്പ് വിജയം ഇവയെല്ലാം പ്രവചിച്ച് വിജയിച്ചയാളാണ് നരേന്ദ്ര. 2006 മുതലാണ് ഇയാള്‍ ക്രിക്കറ്റ് താരങ്ങളുടെ ജ്യോതിഷത്തിലേക്ക് കടക്കുന്നത്. ഗാംഗുലി, മുരളി കാര്‍ത്തിക്, ശ്രീശാന്ത്, സഹീര്‍ ഖാന്‍, ഗൗതം ഗംഭീര്‍, സുരേഷ് റെയ്‌ന, പ്രീതി സിന്റ തുടങ്ങിയവര്‍ക്ക് ജ്യോതിഷ ഉപദേശവും നല്‍കിയിരുന്നു നരേന്ദ്ര ബുണ്ഡെ.

ഷമിക്കെതിരായ ഭാര്യയുടെ ആരോപണത്തില്‍ വഴിത്തിരിവ്; ദുബായില്‍ പോയത് ദുരൂഹം


തെറിവിളിയോടെ റബാഡ വീണ്ടും കുരുക്കില്‍; രണ്ട് മത്സരങ്ങളില്‍ സസ്‌പെന്‍ഷന്‍


അഗ്വേറോയ്ക്ക് പരുക്ക്; അര്‍ജന്റീന ടീമില്‍നിന്നും പുറത്ത്; ആരാധകര്‍ ആശങ്കയില്‍


Story first published: Tuesday, March 13, 2018, 5:19 [IST]
Other articles published on Mar 13, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍