Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി വേറെ ലെവലാണ്, ബ്രിട്ടീഷുകാരെ അടിച്ചൊതുക്കും; പറയുന്നത് രവി ശാസ്ത്രി

ബര്‍മിങ്ഹാം: ഓഗസ്റ്റ് 1 മുതല്‍ ബ്രിട്ടീഷുകാര്‍ക്ക് പാഠം പഠിക്കാനുള്ള ദിനങ്ങളാണ്. വിരാട് കോലി എന്ത് കൊണ്ടാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന ഖ്യാതി നേടിയതെന്ന് നേരില്‍ കണ്ടറിഞ്ഞ് പഠിക്കാനുള്ള ദിനങ്ങള്‍. ഇന്ത്യന്‍ ക്യാപ്റ്റനെക്കുറിച്ച് ഈ പ്രശംസ പറയുന്നത് കോച്ച് രവി ശാസ്ത്രിയാണ്. 2014-ല്‍ നടന്ന ഇംഗ്ലണ്ട് പര്യടനം കോലി മറക്കാന്‍ ആഗ്രഹിക്കുന്ന അധ്യായമാണ്. അഞ്ച് മത്സരങ്ങളില്‍ നിന്നും നേടിയത് കേവലം 134 റണ്‍. പത്ത് ഇന്നിംഗ്‌സുകളില്‍ 0 മുതല്‍ 39 വരെയായിരുന്നു താരത്തിന്റെ സ്‌കോര്‍.

എന്നാല്‍ ഇതിന് ശേഷം കഥ ഏറെ മാറി. വിരാട് കോലി ലോകത്തെ വിറപ്പിക്കുന്ന അത്യുഗ്രന്‍ ബാറ്റ്‌സ്മാനായി. 37 ടെസ്റ്റുകളില്‍ നിന്നും 15 സെഞ്ചുറികള്‍ തികച്ച താരത്തിന് ആറ് ഇരട്ട സെഞ്ചുറികളും തികയ്ക്കാനായി. ടെസ്റ്റ് ക്രിക്കറ്റില്‍ ഈ റെക്കോര്‍ഡ് നേടിയിട്ടുള്ള ഏക ക്യാപ്റ്റനാണ് വിരാട്. ഈ കാലയളവില്‍ ആകെ നേടിയത് 3699 റണ്ണുകള്‍, ശരാശരി അതിശിയിപ്പിക്കുന്ന 64.89, കൂട്ടത്തില്‍ ഏഴ് അര്‍ദ്ധസെഞ്ചുറികളും.

news

'ഈ റെക്കോര്‍ഡ് കാണുക. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അദ്ദേഹം കാണിച്ചത് ഞാന്‍ പറയേണ്ട കാര്യമില്ല. അത് വേറെ ലെവലാണ്. നേരെ വരുന്ന പരീക്ഷണങ്ങളെ നേരിടുകയാണ് ചെയ്യുന്നത്. നാല് വര്‍ഷം മുന്‍പ് വന്നപ്പോള്‍ സാധാരണ കളിക്കാരനായിരുന്ന കോലി ഇക്കുറി തിരിച്ചെത്തുന്നത് ലോകത്തിലെ മികച്ച താരമായാണ്. ഇത് കളത്തിലിറങ്ങി ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ തെളിയിക്കുകയും ചെയ്യും', ശാസ്ത്രി വ്യക്തമാക്കി.

മുന്‍പ് വന്നപ്പോള്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ കോലിയെ വീഴ്ത്തിയിരിക്കാം, പക്ഷെ ഇക്കുറി കഥ വേറെയാണ്, കോച്ച് തറപ്പിച്ച് പറയുന്നു. വിരാട് കോലിയുടെ ബാറ്റില്‍ നിന്നും റണ്ണൊഴുകുന്നത് തടഞ്ഞാല്‍ ഇന്ത്യയെ തോല്‍പ്പിക്കാമെന്നാണ് ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍.

Story first published: Monday, July 30, 2018, 16:43 [IST]
Other articles published on Jul 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+