കോലിക്കും ശാസ്ത്രിക്കും അഗ്നിപരീക്ഷ, ആ താരത്തിന്റെ വിരമിക്കല്‍ വിവരിക്കണം, ഒപ്പം ഇക്കാര്യങ്ങളും
ലണ്ടന്‍: ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ തോറ്റതോടെ കാര്യങ്ങള്‍ എല്ലാം കഴിഞ്ഞെന്ന് ഉറപ്പിക്കുകയാണ് ആരാധകര്‍. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ വെറുതെ തീരില്ലെന്നാണ് പുതിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കോച്ച് രവി ശാസ്ത്രിയോടും ക്യാപ്റ്റന്‍ വിരാട് കോലിയോടും ലോകകപ്പ് റിവ്യൂ മീറ്റിംഗിന് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ബിസിസിഐയും ക്രിക്കറ്റ് ഭരണസമിതിയും.
ഇന്ത്യന്‍ ടീമിലെ ചില മാറ്റങ്ങളും ചിലരുടെ പ്രകടനങ്ങളും കമ്മിറ്റിക്ക് തീരെ പിടിച്ചിട്ടില്ലെന്നാണ് സൂചന. രവി ശാസ്ത്രിക്ക് കടുത്ത ചില നിര്‍ദേശങ്ങളും നല്‍കുമെന്ന് ബിസിസിഐ വക്താവും സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം അമ്പാട്ടി റായുഡുവിന്റെ വിരമിക്കല്‍ സംബന്ധിച്ച് വിരാട് കോലിയും സെലക്ഷന്‍ കമ്മിറ്റിയും റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വരും. കോലിക്ക് ഇതാണ് ഏറ്റവും വലിയ തലവേദനയായി മാറുക.

ലോകകപ്പ് പ്രകടനം വിലയിരുത്തും
ഇന്ത്യയുടെ ലോകകപ്പ് പ്രകടനമാണ് സുപ്രീം കോടതി നിയമിച്ച സമിതി വിലയിരുത്തുന്നത്. വിരാട് കോലിയോടും രവി ശാസ്ത്രിയോടും ഹാജരാവാന്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. വിനോദ് റായ്, ഡയാന എഡുല്‍ജി, രവി തോഡ്‌ഗെ എന്നിവരും എത്തും. എംഎസ്‌കെ പ്രസാദാണ് അധ്യക്ഷന്‍. അതേസമയം യോഗത്തില്‍ എന്ത് കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുകയെന്ന് പരസ്യമാക്കിയിട്ടില്ല. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് പ്രധാന അജണ്ടയാണെന്ന് ഉറപ്പായിട്ടുണ്ട്. ഇത്തവണയുണ്ടായ തകര്‍ച്ച ടി20യില്‍ ഉണ്ടാവരുതെന്ന നിര്‍ദേശമുണ്ടാകും.

കോലി കുടുങ്ങും
അമ്പാട്ടി റായുഡുവിന്റെ വിരമിക്കല്‍ തീരുമാനം ഏറ്റവും വലിയ ചര്‍ച്ചയാവും. നാലാം സ്ഥാനത്ത് മികച്ച പ്രകടനം നടത്തിയിരുന്ന റായിഡുവിനെ എന്തുകൊണ്ട് ലോകകപ്പില്‍ നിന്ന് തഴഞ്ഞു എന്ന് കോലിയും സെലക്ഷന്‍ കമ്മിറ്റിയും മറുപടി പറയേണ്ടി വരും. റായിഡു മോശം കളിക്കാരനാണെങ്കില്‍ ലോകകപ്പിന് തൊട്ട് മുമ്പ് നടന്ന പരമ്പര വരെ എന്തുകൊണ്ട് അദ്ദേഹത്തെ കളിപ്പിച്ച് എന്ന് ക്യാപ്റ്റന്‍ കോലി വിശദീകരിക്കേണ്ടി വരും. നാലാം നമ്പറില്‍ അദ്ദേഹം തിളങ്ങില്ല എന്ന എന്തുകൊണ്ട് നിഗമനത്തിലെത്തി എന്ന ചോദ്യവും ഉയരും.

ദിനേഷ് കാര്‍ത്തിക്ക് എന്തിന് ടീമില്‍
ദിനേഷ് കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദമായി ബിസിസിഐയില്‍ നിലനില്‍ക്കുന്നുണ്ട്. കാര്‍ത്തിക്ക് ദീര്‍ഘകാലമായി ഏകദിനത്തില്‍ നല്ലൊരു ഇന്നിംഗ്‌സ് കളിച്ചിട്ടില്ല. ഐപിഎല്ലിലും തിളങ്ങിയിട്ടില്ല. പിന്നെ ആറാം നമ്പറില്‍ കാര്‍ത്തിക്ക് തിളങ്ങുമെന്ന് എന്തുകൊണ്ട് സെലക്ഷന്‍ കമ്മിറ്റി കരുതിയെന്നാണ് ചോദ്യം. അതിന് പകരം അമ്പാട്ടി റായിഡുവിനെ ടീമില്‍ കളിപ്പിക്കാമായിരുന്നുവെന്നാണ് ഭരണകാര്യ കമ്മിറ്റി ഉന്നയിക്കുക. അതേസമയം സെലക്ഷന്‍ കമ്മിറ്റിയില്‍ മാറ്റം അടക്കം പ്രതീക്ഷിക്കാം.

ധോണിയുടെ സ്ഥാനം
മഹേന്ദ്ര സിംഗ് ധോണിയാമ് മറ്റൊരു പ്രശ്‌നം. ധോണി എന്തുകൊണ്ട് ഏഴാം നമ്പറില്‍ സെമി ഫൈനലില്‍ കളിച്ചു എന്നാണ് ഉന്നയിക്കുന്ന ചോദ്യം. ഇതില്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗര്‍ക്ക് പങ്കുണ്ടെന്നാണ് വിവരം. ബാംഗറാണ് ധോണി ഏഴാം നമ്പറില്‍ കളിക്കണമെന്ന് തീരുമാനിച്ചത്. എന്നാല്‍ ഇതിനെ രവി ശാസ്ത്രി എന്തുകൊണ്ട് ചോദ്യം ചെയ്തില്ല എന്ന ചോദ്യമാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ ബാംഗറുടെ സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications