വിരാട് കോലി വിലയിരുത്തപ്പെടുക ബാറ്റിങ്ങിലല്ല, പിന്നെയോ?; ഗാംഗുലി പറയുന്നു
ലണ്ടന്‍: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റിനെ പ്രൊഫണലിസത്തിന്റെ വഴിയെ നയിച്ചതും, ആക്രമണോത്സുക കൊണ്ടുവന്നതും ഗാംഗുലിയുടെ കാലത്താണെന്നു പറയാം. ടീമിലേക്ക് പുതിയ കളിക്കാരെ കൊണ്ടുവരുന്നതിലും അവര്‍ക്ക് പിന്തുണ നല്‍കുന്ന കാര്യത്തിലും ഗാംഗുലി ഒരുപടി മുന്നിലായിരുന്നു.

ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കോലി റണ്‍വേട്ട തുടരുമെന്നും മുന്‍ ക്യാപ്റ്റന്‍ പറയുന്നു. വിരാട് കോലിയുടെ റണ്ണൊഴുക്ക് തുടരുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം, അത്രമാത്രം മികച്ച ബാറ്റ്‌സ്മാന്‍ ആണ് അദ്ദേഹം. എന്നാല്‍, ഇന്ത്യയ്ക്കുവേണ്ടി ക്യാപ്റ്റനെന്ന നിലയില്‍ എന്തു നല്‍കിയെന്നും എങ്ങിനെ നയിച്ചുവെന്നുമായിരിക്കും നാളെ വിലയിരുത്തപ്പെടുക.
വിരാടിന് കാര്യങ്ങള്‍ കുറേയേറെ എളുപ്പമാണ്. നല്ല മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിവുള്ളവരും മികച്ച കളിക്കാരും ഒപ്പമുണ്ട്. ഇത് ക്യാപ്റ്റന്റെ ജോലി എളുപ്പമാക്കുമെന്നും ഗാംഗുലി പറഞ്ഞു. ഗാംഗുലിയും വിരാട് കോലിയും ഇന്ത്യയെ 21 ടെസ്റ്റുകളില്‍ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ നടക്കുന്ന പരമ്പരയില്‍ ഒരു മത്സരം കൂടി ജയിച്ചാല്‍ കോലിക്ക് ഗാംഗുലിയ മറികടക്കാം. 27 ടെസ്റ്റുകളില്‍ രാജ്യത്തെ ജയിപ്പിച്ച ധോണി മാത്രമാകും പിന്നീട് ഇന്ത്യന്‍ ക്യാപ്റ്റന് മുന്നില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications