Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'കോലി കള്ളം പറയുന്നു, കളിക്കളത്തില്‍ കാണാം'; അങ്കത്തിന് തുടക്കമിട്ട് ആന്‍ഡേഴ്‌സണ്‍

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് തുടക്കമിടുമ്പോള്‍ ഏവരും ഉറ്റുനോക്കുന്ന കാര്യം വിരാട് കോലിയുടെ ബാറ്റിങ്ങാണ്. 2014ല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ തിളങ്ങാന്‍ കഴിയാതിരുന്ന താരത്തിന് ലോകത്തിലെ നമ്പര്‍വണ്‍ ആണ് താനെന്ന് തെളിയിക്കാന്‍ ഇംഗ്ലണ്ടില്‍ മികവ് കാട്ടേണ്ടതുണ്ട്. എന്നാല്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ വിരാട് കോലിയെ അതിന് അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

kohli

ഇംഗ്ലണ്ടില്‍ തനിക്ക് റണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യ ജയിക്കുകയാണെങ്കില്‍ വിഷമമുണ്ടാകില്ലെന്ന് കോലി അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍, വിരാട് കോലി കള്ളം പറയുകയാണെന്നാണ് ഇംഗ്ലീഷ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ പറയുന്നത്. ഇംഗ്ലണ്ടില്‍ റണ്‍സ് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ വിരാട് നിരാശപ്പെടുമെന്നുറപ്പാണ്. ക്യാപ്റ്റനെന്ന നിലയിലും ലോകത്തിലെ മികച്ച കളിക്കാരില്‍ ഒരാളെന്ന നിലയിലും വിരാട് തന്റെ ബാറ്റിങ് പ്രകടനത്തില്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ടെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

കഴിഞ്ഞ പര്യടനത്തില്‍ വിരാട് കോലിയെ ഏറെ ബുദ്ധിമുട്ടിച്ച ബൗളറാണ് ആന്‍ഡേഴ്‌സണ്‍. ആറ് ഇന്നിങ്‌സുകളിലായി വിരാടിനെ നാലുതവണ ആന്‍ഡേഴ്‌സണ്‍ പുറത്താക്കി. ഇത്തവണ ഇന്ത്യന്‍ ക്യാപ്റ്റനെതിരായ പോരാട്ടം കടുത്തതാകുമെന്നാണ് ആന്‍ഡേഴ്‌സണിന്റെ അഭിപ്രായം. തന്റെ ബലഹീനതകള്‍ തിരിച്ചറിഞ്ഞ് വിരാട് അത് തിരുത്തിയാകും വരവെന്നും ബൗളര്‍ വിലയിരുത്തുന്നു.

കോലി കഠിനമായ പരിശീലനത്തിനുശേഷമായിരിക്കും ബാറ്റിങ്ങിനിറങ്ങുകയെന്നുറപ്പാണ്. ഇംഗ്ലണ്ട് ബൗളര്‍മാരും വിരാട് കോലിയും തമ്മിലുള്ള പോരാട്ടം കണ്ടറിയേണ്ടതാണ്. ചൂടായതിനാല്‍ പിച്ച് ഇന്ത്യയ്ക്ക് അനുകൂലമാണിപ്പോള്‍. പരമ്പരയ്ക്ക് മുന്‍പേ മഴ പെയ്ത് പിച്ചില്‍ പച്ചപ്പുണ്ടാകുമെന്നും അത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നുമാണ് ആന്‍ഡേഴ്‌സണ്‍ പ്രതീക്ഷിക്കുന്നത്.

Story first published: Monday, July 23, 2018, 17:44 [IST]
Other articles published on Jul 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+