വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരാട് കോഹ്‌ലിയുടെ അക്രമണോത്സുകത കുറച്ച് ഓവറാണെന്ന് സ്റ്റീവ് വോ

By അന്‍വര്‍ സാദത്ത്

മൊണാകോ: വിരാട് കോഹ്‌ലിയുടെ അക്രമണോത്സുകത നിലവില്‍ അല്‍പ്പം പരിധി വിട്ടതാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ. സൗത്ത് ആഫ്രിക്കയില്‍ ഇതായിരുന്നു അവസ്ഥയെങ്കിലും താരം ഒരു ക്യാപ്റ്റനെന്ന നിലയില്‍ വളരുകയാണെന്നും ഇതിഹാസ താരം അഭിപ്രായപ്പെട്ടു. 58 ദിവസം നീണ്ടുനിന്ന പര്യടനത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞിരുന്നു.

ടെസ്റ്റില്‍ 1-2ന് തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഏകദിനത്തില്‍ 5-1നും, ടി20യില്‍ 2-1നും ഇന്ത്യ വിജയം കൈപ്പിടിയില്‍ ഒതുക്കി. വിരാടിന്റെ ബാറ്റിംഗ് പ്രകടനം ഈ വിജയങ്ങളില്‍ ഇന്ത്യക്ക് തുണയായി. 'സൗത്ത് ആഫ്രിക്കയില്‍ വിരാട് അല്‍പ്പം പരിധി വിട്ട നിലയിലായിരുന്നു. പക്ഷെ ഒരു ക്യാപ്റ്റനെ സംബന്ധിച്ച് ഇതെല്ലാം പഠനത്തിന്റെ വേദിയാണ്', ലോറിയസ് വേള്‍ഡ് സ്‌പോര്‍ട്‌സ് അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സ്റ്റീവ് വോയുടെ പ്രതികരണം. ടീമിലെ എല്ലാവരും വിരാടിനെ പോലെ വികാരപ്രകടനം നടത്തുന്നവരല്ലെന്ന് മനസ്സിലാക്കി സന്തുലിതാവസ്ഥ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.

stevewaugh

രഹാനെയും, പുജാരയുമെല്ലാം വളരെ ശാന്തമായി നില്‍ക്കുന്നവരാണ്. മറ്റ് താരങ്ങള്‍ വ്യത്യസ്തരാണെന്ന വസ്തുത വിരാട് മനസ്സിലാക്കണം. ആവശ്യമുള്ളപ്പോള്‍ അക്രമണോത്സുകത പ്രകടിപ്പിച്ചും അല്ലാത്തപ്പോള്‍ ഇത് ഉപയോഗിക്കാതെയും ശീലിക്കണം, ഓസ്‌ട്രേലിയന്‍ ഇതിഹാസം ചൂണ്ടിക്കാണിച്ചു. എന്നാല്‍ നിലവില്‍ വിരാട് തന്നെയാണ് താരമെന്നും സ്റ്റീവ് വോ വ്യക്തമാക്കി. ആത്മവിശ്വാസം നല്‍കി ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഇറങ്ങുമ്പോള്‍ ഈ പറയുന്ന വിജയം നേടാന്‍ ഇന്ത്യക്ക് കഴിയില്ലെന്നും സ്റ്റീവ് വോ വെല്ലുവിളിക്കുന്നു.

ഇന്ത്യക്ക് ആത്മവിശ്വാസമുണ്ട്, പക്ഷെ ഇന്ത്യയില്‍ ഇന്ത്യ പുലികളാകുന്നത് പോലെ ഓസ്‌ട്രേലിയയില്‍ അവരാണ് പുലികള്‍. അത് മനസ്സില്‍ ഉറപ്പിച്ച ശേഷം ഓസ്‌ട്രേലിയന്‍ പര്യടനത്തിന് വിരാടും സംഘവും എത്തിയാല്‍ മതിയെന്നാണ് വോയുടെ വാക്കുകളിലെ സംക്ഷിപ്ത രൂപം.

ഇഞ്ചുറിടൈമിലെ ഒരടി, റയലിന്റെ കഥ കഴിഞ്ഞു... സീസണിലെ അഞ്ചാം തോല്‍വിഇഞ്ചുറിടൈമിലെ ഒരടി, റയലിന്റെ കഥ കഴിഞ്ഞു... സീസണിലെ അഞ്ചാം തോല്‍വി

താരങ്ങളുടെ താരമായി വീണ്ടും ഫെഡറര്‍... പരമോന്നത പുരസ്‌കാരം, വനിതകളില്‍ സെറീന താരങ്ങളുടെ താരമായി വീണ്ടും ഫെഡറര്‍... പരമോന്നത പുരസ്‌കാരം, വനിതകളില്‍ സെറീന

ആരോസിന്റെ മുനയൊടിച്ച് ബഗാന്‍... കിരീടപ്രതീക്ഷ നിലനിര്‍ത്തി ആരോസിന്റെ മുനയൊടിച്ച് ബഗാന്‍... കിരീടപ്രതീക്ഷ നിലനിര്‍ത്തി

Story first published: Wednesday, February 28, 2018, 11:00 [IST]
Other articles published on Feb 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X