വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: യുവരാജ് ബാംഗ്ലൂര്‍ ടീമിലേക്ക്?

ബാഗ്ലൂര്‍: വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിലേക്ക് എന്ന് സൂചന. ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രത്യേക താല്‍പര്യമാണ് യുവിയെ ബാഗ്ലൂര്‍ ക്യാംപിലെത്തിക്കുന്നത്. ഇത് സംബന്ധിച്ച് കോലി യുവരാജുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഐ പി എല്ലിന്റെ ആറാം സീസണില്‍ പുനെ വാരിയേഴ്‌സിന് വേണ്ടിയായിരുന്നു യുവി കളിച്ചിരുന്നത്.

ഏഴാം സീസണില്‍ പുനെ വാരിയേഴ്‌സ് പങ്കെടുക്കുന്നില്ല. സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് സഹാറ ഗ്രൂപ്പ് നേതൃത്വം കൊടുക്കുന്ന പുനെ വാരിയേഴ്‌സ് ഐ പി എല്ലിന് പുറത്ത് പോയത്. യുവരാജ് സിംഗ്, ആരോണ്‍ ഫിഞ്ച്, റോബിന്‍ ഉത്തപ്പ, മനീഷ് പാണ്ഡെ, മാത്യൂസ് തുടങ്ങിയ പ്രമുഖര്‍ ഈ വര്‍ഷം ലേലത്തിനെത്തും. ഏത് ടീമില്‍ ചേരണമെന്ന കാര്യത്തില്‍ യുവരാജ് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നാണ് അറിയുന്നത്.

yuvraj-singh

ഫെബ്രുവരി 12, 13 തീയതികളില്‍ ബാംഗ്ലൂരില്‍ വെച്ചാണ് ഐ പി എല്‍ ഏഴാം സീസണിലേക്കുള്ള താരലേലം നടക്കുക. ബാംഗ്ലൂരിന് പുറമേ മുംബൈ, ദില്ലി ടീമുകളും യുവരാജിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതായി സൂചനയുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും വിരമിച്ച ശേഷമുളള ആദ്യത്തെ ഐ പി എല്‍ എന്ന പ്രത്യേകതയും ഈ സീസണുണ്ട്.

ഐ പി എല്ലിന്റെ ആദ്യ സീസണുകളില്‍ കിംഗ് ഇലവന്‍ പഞ്ചാബിന്റെ ഐക്കണ്‍ പ്ലെയറായിരുന്നു യുവരാജ്. എന്നാല്‍ പുനെ ടീമിന്റെ തുടക്കം മുതല്‍ യുവി പുനെയ്ക്ക് കുടിയേറി. ക്യാന്‍സറിനെത്തുടര്‍ന്ന് ഒരു സീസണ്‍ നഷ്ടമായ യുവരാജിന് പിന്നീട് പഴയ ഫോം കണ്ടെത്താനായിട്ടില്ല. യുവരാജ് കൂടി തട്ടകത്തിലെത്തിയാല്‍ ഐ പി എല്ലിലെ ഏറ്റവും മികച്ച ബാറ്റിംഗ് ടീമായി ബാംഗ്ലൂര്‍ മാറും. വിരാട് കോലി, ഗെയ്ല്‍, ഡിവില്ലിയേഴ്‌സ് തുടങ്ങിയ പ്രമുഖരാണ് ബാംഗ്ലൂര്‍ ടീമിന്റെ പ്രമുഖര്‍.

Story first published: Friday, January 17, 2014, 15:24 [IST]
Other articles published on Jan 17, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X