Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ഇത്തവണ ഐപിഎല്‍ കളിക്കേണ്ടെന്ന് വിരാട് കോലി; കാരണം ഇതാണ്

പുതിയ നിർദ്ദേശവുമായി കോലി | Oneindia Malayalam

മുംബൈ: അടുത്ത ഐപിഎല്‍ സീസണില്‍ ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍മാര്‍ കളിക്കേണ്ടെന്ന് ക്യാപ്റ്റന്‍ വിരാട് കോലി. ഐപിഎല്ലിന് പിന്നാലെ ലോകകപ്പും വരുന്നതിനാല്‍ ബൗളര്‍മാര്‍ വിശ്രമമെടുത്ത് പൂര്‍ണ കായികക്ഷമതയോടെ ഇന്ത്യയ്ക്കായി ഇറങ്ങണമെന്നാണ് ക്യാപ്റ്റന്റെ നിര്‍ദ്ദേശം. ഇക്കാര്യം കമ്മറ്റി ഓഫ് അഡ്മിനിട്രേഷനെ കോലി അറിയിച്ചിട്ടുണ്ട്. എന്നാല്‍, കോലിയുടെ നിര്‍ദ്ദേശത്തില്‍ തീരുമാനം നീട്ടിവെച്ചിരിക്കുകയാണ്.

ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ തുടങ്ങിയ താരങ്ങള്‍ ഐപിഎല്‍ കളിക്കുന്നത് ലോകകപ്പിലെ ഒരുക്കങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ക്യാപ്റ്റന്‍ പറയുന്നു. ഇവരെ ടി20 ടൂര്‍ണമെന്റില്‍നിന്നും ഒഴിവാക്കണമെന്നും കോലി പറഞ്ഞു. അടുത്തവര്‍ഷം മെയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നത്. ഏപ്രിലില്‍ തുടങ്ങുന്ന ഐപിഎല്‍ അവസാനിക്കുന്നതാകട്ടെ മെയ് പകുതിയിലും.

viratkohli

കളിക്കാരെ മാറ്റിനിര്‍ത്താന്‍ തീരുമാനിക്കുകയാണെങ്കില്‍ ഇവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കേണ്ടതായിവരും. പേസര്‍മാരെ ഐപിഎല്ലിന്റെ ആദ്യപകുതിയില്‍ മാത്രം കളിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ലോകകപ്പിന് തൊട്ടുമുന്‍പ് മുഖ്യ പേസര്‍മാര്‍ക്ക് പരിക്കേറ്റാല്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും അത്. കളിക്കാരുടെ അഭിപ്രായം കൂടി അറിഞ്ഞതിനുശേഷമാകും സിഒഎ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

കോലിയുടെ നിര്‍ദ്ദേശം അംഗീകരിക്കുകയാണെങ്കില്‍ മുംബൈ ഇന്ത്യന്‍സിനാണ് അത് കനത്ത നഷ്ടമുണ്ടാക്കുക. ജസ്പ്രീത് ബുംറയും ഹാര്‍ദിക് പാണ്ഡ്യയും മുംബൈയ്ക്കുവേണ്ടിയാണ് കളിക്കുന്നത്. ലോകകപ്പ് വരുന്നതിനാല്‍ ഇത്തവണ ഐപിഎല്ലിന് മങ്ങലുണ്ടായേക്കും. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ലോകകപ്പിനുള്ള താരങ്ങളെ ഏപ്രില്‍ 30നുശേഷം ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിക്കില്ല. ലോകകപ്പിനായുള്ള ഒരുക്കത്തിനായി ദേശീയ ടീമിലേക്ക് ഇവര്‍ക്ക് പോകേണ്ടതായി വന്നാല്‍ ഐപിഎല്‍ നിറംമങ്ങുമെന്നുറപ്പാണ്.

Story first published: Thursday, November 8, 2018, 10:14 [IST]
Other articles published on Nov 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+