ഓസീസ് ഷോക്ക് മറന്നേക്കൂ... രണ്ടു മാസം അടിച്ചുപൊളിക്കാം, ഇന്ത്യന്‍ താരങ്ങളോട് കോലി പറഞ്ഞത്

ദില്ലി: ലോകകപ്പിനു മുമ്പുള്ള അവസാന രണ്ടു പരമ്പരകളിലും തോല്‍വിയേറ്റുവാങ്ങിയെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു കുലുക്കമില്ല. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര 0-2നും ഏകദിന പരമ്പര 2-3നുമാണ് ഇന്ത്യ കൈവിട്ടത്. ഏകദിന പരമ്പരയിലാവട്ടെ ആദ്യ രണ്ടു കളികളും ജയിച്ച ശേഷമാണ് ഇന്ത്യ ദയനീമായി കീഴടങ്ങിയത്. എങ്കിലും ഈ പരാജയം തന്നെ നിരാശനാക്കുന്നില്ലെന്ന് കോലി വ്യക്തമാക്കി. കഴിഞ്ഞതിനെക്കുറിച്ച് അസ്വസ്ഥരാവാതെ വരാനിരിക്കുന്ന ഐപിഎല്‍ ആസ്വദിക്കാനാണ് ടീമംഗങ്ങളോട് കോലി നിര്‍ദേശിച്ചിരിക്കുന്നത്.

ഓസീസിനെതിരായ ഏകദിന പരമ്പര കൈവിട്ട ശേഷം ഡ്രസിങ് റൂമില്‍ വച്ച് ടീമംഗങ്ങളുമായി സംസാരിച്ചിരുന്നു. അടുത്ത രണ്ടു മാസം ഐപിഎല്ലില്‍ ആസ്വദിച്ചു കളിക്കാനാണ് അവരോട് പറഞ്ഞത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം തിരക്കേറിയ സീസണായിരുന്നു ഇത്. ടീമിന്റെ പ്രകടനത്തില്‍ അഭിമാനവും സന്തോഷവുമുണ്ട്. ഓരോ താരവും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്. ഇനി ടീമിലെ എല്ലാവരും ഐപിഎല്‍ ലഹരിയിലേക്ക് നീങ്ങട്ടെ. തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കായി ആസ്വദിച്ച് കളിക്കാനാണ് താരങ്ങള്‍ ശ്രമിക്കേണ്ടതെന്നും കോലി വിശദമാക്കി.
ലോകകപ്പിനെക്കുറിച്ച് ഇപ്പോള്‍ തന്നെ ചിന്തിച്ച് സമ്മര്‍ദ്ദമുണ്ടാക്കേണ്ടതില്ല. ലോകകപ്പ് അടുത്തെത്തിയതിനാല്‍ താരങ്ങള്‍ അമിത ജോലിഭാരം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതേക്കുറിച്ച് തങ്ങളുടെ ഫ്രാഞ്ചൈസികളെ അവര്‍ അറിയിക്കുകയും വേണം. താരങ്ങളുടെ ജോലിഭാരം നിരീക്ഷിക്കുന്നുണ്ട്. ഇടയ്‌ക്കൊരു ബ്രേക്ക് എടുക്കാന്‍ അവര്‍ക്ക് അവസരവും നല്‍കുമെന്ന് കോലി പറഞ്ഞു. ഫ്രാഞ്ചൈസികളുമായുണ്ടാക്കിയ കരാര്‍ പ്രകാരം ഐപിഎല്ലില്‍ കളിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ നാലു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ലോകകപ്പുണ്ടാവുകയുള്ളൂ. ലോകകപ്പിനുള്ള ടീം ബസ്സില്‍ ഉണ്ടാവണമെന്നാണ് ഓരോ താരവും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications