Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലി സ്റ്റീവ് സ്മിത്ത് വാക്കേറ്റം നാലാം ദിവസവും; വിരാടിന് സ്‌റ്റെയിനിന്റെ പിന്തുണ

ബെംഗളുരു: ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ഓരോ ദിവസം കഴിയുന്തോറും ചൂടുപിടിച്ചുവരികയാണ്. ആദ്യ രണ്ട് ടെസ്റ്റ് കഴിയുമ്പോഴേക്കും ഇരുടീമുകളിലെയും താരങ്ങള്‍ ശത്രുക്കളെപ്പോലെയാണ് ഗ്രൗണ്ടില്‍ പെരുമാറുന്നത്. ആരാധകര്‍ക്കിടയില്‍ കളിയുടെ ചൂട് വര്‍ധിപ്പിക്കാന്‍ ഇത് ഇപകരിക്കുമെങ്കിലും ക്രിക്കറ്റ് ലോകത്ത് ഇക്കാര്യം ചര്‍ച്ചയായിക്കഴിഞ്ഞു.

ബെംഗളുരുവില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം സംഭവബഹുലമായിരുന്നു. ആര്‍ക്കും ജയിക്കാവുന്ന വിധത്തില്‍ കളി മാറി മറിഞ്ഞതോടെ ഇരുടീമുകളും പരസ്പരം പ്രകോപനപരമായ വാക്കുകള്‍ കൈമാറി. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും നേരിട്ട് വാക്കേറ്റം നടത്തിയതാണ് നാലാം ദിവസത്തെ ഹൈലറ്റ്.

stevesmith-viratkohli

188 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ സ്റ്റീവ് സ്മിത്ത് ക്രീസിലെത്തിയതോടെ വിജയപ്രതീക്ഷയിലായിരുന്നു. ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ സ്മിത്ത് വേഗത്തല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ തുടങ്ങിയതോടെ കാര്യങ്ങല്‍ കൈവിട്ടുപോകുമെന്നായി. ഇതിനിടയില്‍ ഇശാന്ത് ശര്‍മയുടെ ഓവറില്‍ സ്മിത്ത് പലവട്ടം ബീറ്റ് ചെയ്യപ്പെടുകയും ചെയ്തു.

സ്മിത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച ഉമേഷ് യാദവിന്റെ പന്ത് കാല്‍പ്പാദത്തില്‍ പതിച്ച് എല്‍ബിഡബ്ലു ആയതോടെ ഓസ്‌ട്രേലിയന്‍ നായകന്‍ ഗ്രൗണ്ട് വിടാന്‍ മടിച്ചത് ആശയക്കുഴപ്പത്തിനിടയാക്കി. ഇതിനിടയില്‍ കോലി അമ്പയറോട് പരാതി പറയുന്നതും അമ്പയര്‍ സ്മിത്തിനോട് ഗ്രൗണ്ട് വിടാന്‍ നിര്‍ദ്ദേശിക്കുന്നതും കാണാമായിരുന്നു. സ്മിത്തിനോട് രണ്ടുവാക്ക് പറയാന്‍ കോലിയും മറന്നില്ല.

സ്മിത്ത് പുറത്തായതോടെണ് കളി ഇന്ത്യയ്ക്ക് അനുകൂലമായത്. പിന്നീട് ഒരു ബാറ്റ്‌സ്മാനും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. അതിനിടെ, വിരാട് കോലിയുടെ അമിതമായ അഗ്രഷന് പിന്തുണയുമായി സൗത്ത് ആഫ്രിക്കന്‍ ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന്‍ രംഗത്തെത്തി. വിരാടിന്റെ അഗ്രഷന്‍ ഇഷ്ടപ്പെടുന്നെന്നാണ് സ്‌റ്റെയിനിന്റെ ട്വീറ്റ്. വിരാട് ഒരു ഫാസ്റ്റ് ബൗളര്‍ ആയിരുന്നെങ്കില്‍ ആലോചിച്ചു നോക്കൂ എന്നും സ്‌റ്റെയിന്‍ പറയുന്നുണ്ട്.

Story first published: Wednesday, March 8, 2017, 8:09 [IST]
Other articles published on Mar 8, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+