Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനല്ല, കോലി ജൂനിയര്‍ വിവ് റിച്ചാര്‍ഡ്‌സ്: രവി ശാസ്ത്രി

ദില്ലി: വിരാട് കോലി സച്ചിനെപ്പോലെയാണോ എന്നാണ് ആരാധകരുടെ ചോദ്യം. കണക്കുകള്‍ കൂട്ടിയും കുറച്ചും ഇരുവരും ഒരുപോലെയാണെന്നും അല്ലെന്നും സമര്‍ഥിക്കാന്‍ ശ്രമിക്കുകയാണ് അവര്‍. എന്നാല്‍ ഇന്ത്യന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി അതുക്കും മേലെയാണ് ചിന്തിക്കുന്നത്. സച്ചിന്‍ തെണ്ടെുല്‍ക്കറുടെ പോലും ആരാധാനാപാത്രമായ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനെപ്പോലെയാണ് കോലി എന്നാണ് ശാസ്ത്രി പറയുന്നത്.

വിരാട് കോലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ എന്നിവര്‍ ഒന്നിച്ച് ചേരുമ്പോള്‍ ലോകത്തെ ഏറ്റവും ശക്തമായ മുന്‍നിര ബാറ്റിംഗാവും ഇന്ത്യയുടേത് എന്നാണ് ശാസ്ത്രി പറയുന്നത്. ധവാന്റെ അറ്റാക്കിംഗ്, രോഹിത് ശര്‍മയുടെ ക്ലാസ്, കോലിയുടെ സ്ഥിരത - ഇത് മൂന്നും ഇന്ന് ലോകത്തെ ഏറ്റവും ബെസ്റ്റാണ് - ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമിനെ വിലയിരുത്തുകയായിരുന്നു ശാസ്ത്രി.

റിച്ചാര്‍ഡ്‌സ് തന്നെ പറഞ്ഞിട്ടുണ്ട്

റിച്ചാര്‍ഡ്‌സ് തന്നെ പറഞ്ഞിട്ടുണ്ട്

സച്ചിന്‍ തന്നെപ്പോലെ കളിക്കുന്നു എന്നാണ് ബ്രാഡ്മാന്‍ പറഞ്ഞത്. എന്നാല്‍ ഏകദിനത്തിലെ ബ്രാഡ്മാനായ വിവ് റിച്ചാര്‍ഡ്‌സ് ഇങ്ങനെ പറഞ്ഞിട്ടുള്ളത് വിരാട് കോലിയെക്കുറിച്ചാണ്.

എല്ലാ കളിയിലും ആധിപത്യം

എല്ലാ കളിയിലും ആധിപത്യം

കളിച്ചിരുന്ന എല്ലാ ഫോര്‍മാറ്റിലും വിവ് റിച്ചാര്‍ഡ്‌സ് സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയിരുന്നു. അതുപോലെ തന്നെയാണ് കോലിയും. കോലിയുടെ ബാറ്റിംഗ് കാണുമ്പോള്‍ എനിക്ക് വിവ് റിച്ചാര്‍ഡ്‌സിനെ കണ്ണാടിയില്‍ കാണുന്നത് പോലെയാണ് തോന്നുന്നത്.

ബഹുമാനിക്കാന്‍ പഠിക്കണം

ബഹുമാനിക്കാന്‍ പഠിക്കണം

ധോണിയെ വിമര്‍ശിക്കുന്നവരോട് ഡിക്ഷ്ണറിയില്‍ ഒരു വാക്ക് നോക്കാനാണ് ശാസ്ത്രിയുടെ ഉപദേശം. റെസ്‌പെക്ട് എന്നതാണ് അത്. ലെജന്‍ഡ്‌സിനോട് കളിക്കരുത്. ധോണിയുടെ നേട്ടങ്ങള്‍ മറ്റാര്‍ക്കും പിന്നിലല്ല.

ടോപ് ത്രീ ആണോ

ടോപ് ത്രീ ആണോ

ശിഖര്‍ ധവാനും രോഹിത് ശര്‍മയും വിരാട് കോലിയും ചേര്‍ന്നാല്‍ ടോപ് ത്രീ ആയി എന്നാണ് രവി ശാസ്ത്രി പറയുന്നത്. എന്നാല്‍ അത് ശരിയാണോ. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് തുടങ്ങിയ ടീമുകള്‍ക്കും ഇതുപോലെ മികച്ച ടോപ് ഓര്‍ഡര്‍ ഇല്ലേ..

യുവരാജിനും റെയ്‌നയ്ക്കും പ്രശംസ

യുവരാജിനും റെയ്‌നയ്ക്കും പ്രശംസ

സുരേഷ് റെയ്‌ന ഒരു മാച്ച് വിന്നറാണ്. എന്നാല്‍ യുവരാജിന്റെ കാര്യത്തില്‍ എനിക്ക് അതിലും സന്തോഷമുണ്ട്. അവസാന ഓവറിലെ ആ രണ്ട് ഷോട്ടുകള്‍ യുവരാജിന് ഏറെ ആത്മവിശ്വാസം നല്‍കും. മികച്ച ബൗളര്‍ കൂടിയാണ് യുവരാജ് എന്നാണ് ശാസ്ത്രി വിലയിരുത്തുന്നത്.

Story first published: Friday, February 5, 2016, 10:17 [IST]
Other articles published on Feb 5, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+