വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരാട് കോലിക്ക് ഇന്ന് 31 ആം പിറന്നാള്‍, അറിയണം ഇന്ത്യന്‍ നായകന്റെ 31 നേട്ടങ്ങള്‍

ആധുനിക ക്രിക്കറ്റിലെ ഇതിഹാസം --- വിരാട് കോലിക്ക് ഇന്ന് 31 വയസ്സു തികഞ്ഞിരിക്കുന്നു. സംഭവബഹുലമാണ് 11 വര്‍ഷം പിന്നിടുന്ന കോലിയുടെ രാജ്യാന്തര കരിയര്‍. 19 ആം വയസ്സില്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ തുടങ്ങിയതാണ് വിരാട് കോലി. 2008 ഓഗസ്റ്റ് 18 -ന് താരം ആദ്യമായി സീനിയര്‍ ടീമിന് വേണ്ടി ജഴ്‌സിയണിഞ്ഞു. ധോണിക്ക് ശേഷം ഇന്ത്യന്‍ ടീമിനെ ആരു നയിക്കുമെന്ന ചോദ്യത്തിന് കോലി ഉത്തരമായി മാറിയതിനും ക്രിക്കറ്റ് ലോകം സാക്ഷികളാണ്. ഈ അവസരത്തില്‍ കോലിയുടെ കരിയറിലെ നിര്‍ണായകമായ 31 വഴിത്തിരിവുകള്‍ ചുവടെ പരിശോധിക്കാം.

കോലിയുടെ നേട്ടങ്ങൾ ഭാഗം ഒന്ന്

1. 2008 -ല്‍ മലേഷ്യയില്‍ വെച്ച് കോലിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഉയര്‍ത്തുന്നത്. ഇതേവര്‍ഷം ശ്രീലങ്കയ്‌ക്കെതിരെ താരം ഏകദിന അരങ്ങേറ്റവും കുറിച്ചു.

2. ദിയോധര്‍ ട്രോഫി ഫൈനലില്‍ നായകനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് വിരാട് കോലി. 2009-10 സീസണില്‍ നോര്‍ത്ത് സോണിനെ നയിക്കുമ്പോള്‍ 21 വയസ്സായിരുന്നു വിരാട് കോലിക്ക് പ്രായം.

3. ഈ പതിറ്റാണ്ടില്‍ 20,000 രാജ്യാന്തര റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ബാറ്റ്‌സ്മാനാണ് വിരാട് കോലി. ലോകകപ്പിന് ശേഷം ഇന്ത്യ നടത്തിയ വിന്‍ഡീസ് പര്യടനത്തിലാണ് ഈ സുവര്‍ണ നേട്ടം ഇന്ത്യന്‍ നായകന്‍ കൈവരിച്ചത്.

4. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അതിവേഗം 10,000 റണ്‍സ് കുറിച്ച താരമെന്ന പൊന്‍തൂവലും കോലിക്കുണ്ട്. 2018 -ല്‍ വെസ്്റ്റ് ഇന്‍ഡീസിനെതിരെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. അന്നത്തെ മത്സരത്തില്‍ പുറത്താവാതെ 157 റണ്‍സ് കോലി കുറിക്കുകയുണ്ടായി. 205 ഇന്നിങ്‌സുകളില്‍ നിന്നാണ് വിരാട് കോലി 10,000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കിയത്. മുന്‍പ് 259 ഇന്നിങ്‌സുകള്‍ വേണ്ടി വന്നിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് 10,000 ഏകദിന റണ്‍സ് തികയ്ക്കാന്‍.

കോലിയുടെ നേട്ടങ്ങൾ ഭാഗം രണ്ട്

5. കലണ്ടര്‍ വര്‍ഷത്തില്‍ അതിവേഗം 1,000 ഏകദിന റണ്‍സ് തികച്ച താരം കൂടിയാണ് വിരാട് കോലി. 11 ഇന്നിങ്‌സുകളില്‍ നിന്നാണ് ഇന്ത്യന്‍ നായകന്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. നേരത്തെ ദക്ഷിണാക്കിക്കന്‍ താരം ഹാഷിം അംലയായിരുന്നു ഈ റെക്കോര്‍ഡിന് ഉടമ. 15 ഇന്നിങ്‌സുകളില്‍ നിന്നാണ് അംല 1,000 റണ്‍സുകള്‍ കണ്ടെത്തിയത്.

6. ഒരേവര്‍ഷം ഐസിസിയുടെ എല്ലാ വ്യക്തിഗത അവാര്‍ഡുകളും സ്വന്തമാക്കിയ ഏക ക്രിക്കറ്റ് താരമാണ് വിരാട് കോലി. 2018 -ല്‍ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫി, ഐസിസി ടെസ്റ്റ്, ഒഡിഐ പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങള്‍ കോലിയെ തേടിയെത്തി.

കോലിയുടെ നേട്ടങ്ങൾ ഭാഗം മൂന്ന്

7. രണ്ടുതവണ തുടര്‍ച്ചയായി മൂന്നു സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ ആദ്യ ക്രിക്കറ്റ് താരമാണ് വിരാട് കോലി. 2012 -ല്‍ ശ്രീലങ്കയ്‌ക്കെതിരെ 133*, 108, 106 റണ്‍സുകള്‍ താരം കണ്ടെത്തിയിരുന്നു. ശേഷം 2018 -ല്‍ വിന്‍ഡീസിനെതിരെയും ഇതേ മിന്നുംപ്രകടനം കോലി നടത്തി. 140, 157*, 107 എന്നിങ്ങനെയാണ് കഴിഞ്ഞവര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡ്.

8. കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ച നായകനെന്ന ബഹുമതിയും വിരാട് കോലിക്ക് സ്വന്തം. 2017 -ല്‍ 26 ഏകദിനങ്ങളില്‍ നിന്നും 1,460 റണ്‍സാണ് ക്യാപ്റ്റന്‍ കോലി കുറിച്ചത്. 2007 -ല്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്‍ടിങ് രേഖപ്പെടുത്തിയ നേട്ടമാണ് ഇവിടെ പഴങ്കഥയായതും. 1,424 റണ്‍സായിരുന്നു പോണ്‍ടിങ്ങിന്റെ സമ്പാദ്യം.

കോലിയുടെ നേട്ടങ്ങൾ ഭാഗം നാല്

9. 2019 ലോകകപ്പ് സെമിയില്‍ പുറത്തായെങ്കിലും ലോകകപ്പില്‍ തുടര്‍ച്ചയായി അഞ്ചു തവണ അര്‍ധ സെഞ്ചുറി കുറിച്ച ഏക നായകനാണ് വിരാട് കോലി.

10. തുടര്‍ച്ചയായി മൂന്നു കലണ്ടര്‍ വര്‍ഷം ടെസ്റ്റില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ക്യാപ്റ്റനും ഇന്ത്യന്‍ താരവുമാണ് വിരാട് കോലി. 2016 -ല്‍ 1,215 റണ്‍സും 2017 -ല്‍ 1,059 റണ്‍സും 2018 -ല്‍ 1,322 റണ്‍സും ഇന്ത്യന്‍ നായകന്‍ കുറിച്ചിട്ടുണ്ട്.

11. ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറികള്‍ കുറിച്ച ടെസ്റ്റ് ക്യാപ്റ്റനാണ് വിരാട് കോലി.

12. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചെടുത്ത താരമെന്ന വിശേഷണവും കോലിയുടെ പക്കല്‍ ഭദ്രം. 2016 -ല്‍ 973 റണ്‍സാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി വിരാട് കോലി കുറിച്ചത്.

കോലിയുടെ നേട്ടങ്ങൾ ഭാഗം അഞ്ച്

13. ഏകദിനത്തില്‍ അതിവേഗം 3,000 റണ്‍സ് കണ്ടെത്തിയ നായകനെന്ന പൊന്‍തൂവലും കോലിക്കുണ്ട്. 49 ഇന്നിങ്‌സുകള്‍ കൊണ്ടാണ് ഇന്ത്യന്‍ നായകന്‍ ഈ നേട്ടം കൈയെത്തിപ്പിടിച്ചത്.

14. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സെഞ്ചുറി അടിച്ച താരവും വിരാട് കോലി തന്നെ. 2017 -ല്‍ റിക്കി പോണ്‍ടിങ്ങിനെയും ഗ്രെയിം സ്മിത്തിനെയും മറികടന്ന് കോലി ഈ നേട്ടം കരസ്ഥമാക്കി. 11 സെഞ്ചുറികളാണ് ആ വര്‍ഷം കോലി കുറിച്ചത്.

15. വിന്‍ഡീസ് മണ്ണില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കണ്ടെത്തിയ നായകനാണ് വിരാട് കോലി. ലോകകപ്പിന് ശേഷം നടന്ന വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ 125 പന്തില്‍ 120 റണ്‍സ് ഇന്ത്യന്‍ നായകന്‍ കുറിക്കുകയുണ്ടായി.

കോലിയുടെ നേട്ടങ്ങൾ ഭാഗം ആറ്

16. 2018 -ല്‍ അതിവേഗം 4,000 ടെസ്റ്റ് റണ്‍സ് കുറിച്ച ക്യാപ്റ്റന്‍ കൂടിയായി വിരാട് കോലി. കരിയറിലെ 65 ആം ഇന്നിങ്‌സിലാണ് താരം ഈ നേട്ടം കൈവരിച്ചത്. മുന്‍പ് 71 ഇന്നിങ്‌സുകളില്‍ നിന്നും 4,000 റണ്‍സ് കണ്ടെത്തിയ ബ്രയാന്‍ ലാറയുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്.

17. ഹോം മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവുമധികം ഏകദിന സെഞ്ചുറികള്‍ കണ്ടെത്തിയ താരമെന്ന വിശേഷണവും കോലി കൈയ്യടക്കുന്നു. ഓസ്‌ട്രേലിയക്കെതിരെ എട്ടു സെഞ്ചുറികളാണ് ഇതുവരെ കോലി നേടിയിട്ടുള്ളത്. ഇതില്‍ അഞ്ചെണ്ണം കുറിച്ചത് ഇന്ത്യന്‍ മണ്ണില്‍ വെച്ചാണ്.

കോലിയുടെ നേട്ടങ്ങൾ ഭാഗം ഏഴ്

18. അതിവേഗം 30 -മത്തെയും 35 -മത്തെയും ഏകദിന സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ താരവും കോലി തന്നെ. രണ്ടു സന്ദര്‍ഭങ്ങളിലും സെച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡാണ് ഇന്ത്യന്‍ നായകന്‍ തകര്‍ത്തത്. 186 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി 30 ഏകദിന സെഞ്ചുറികള്‍ കണ്ടെത്തിയത്. 200 -മത്തെ ഇന്നിങ്‌സില്‍ 35 ഏകദിന സെഞ്ചുറികള്‍ എന്ന നാഴികക്കല്ലും താരം പൂര്‍ത്തിയാക്കി.

19. ട്വന്റി-20 ചരിത്രത്തില്‍ ചേസിങ്ങില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചെടുത്ത താരമാണ് വിരാട് കോലി. 2017 -ല്‍ ബ്രണ്ടന്‍ മക്കല്ലത്തെ മറികടന്ന് താരം ഈ നേട്ടം സ്വന്തം പേരിലാക്കി. ആ വര്‍ഷം 1,016 റണ്‍സാണ് മറുപടി ബാറ്റിങ്ങില്‍ മാത്രം കോലി കുറിച്ചത്.

കോലിയുടെ നേട്ടങ്ങൾ ഭാഗം എട്ട്

20. തുടര്‍ച്ചയായി മൂന്നു ഏകദിന സെഞ്ചുറികള്‍ അടിച്ച ആദ്യ ക്യാപ്റ്റനാണ് വിരാട് കോലി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരവും കോലി തന്നെ.

21. 350 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചേസ് ചെയ്തു പിടിക്കാന്‍ കോലിക്കുള്ള താത്പര്യം ക്രിക്കറ്റ് ലോകത്ത് സുപ്രസിദ്ധമാണ്. മൂന്നുതവണ 350 റണ്‍സിന് മുകളിലുള്ള വിജയലക്ഷ്യം ഇന്ത്യ പിടിച്ചെടുത്തിട്ടുണ്ട്. മൂന്നുതവണയും കോലിയായിരുന്നു ഇന്ത്യയുടെ നായകന്‍. ഈ മൂന്നു മത്സരങ്ങളിലും കോലി സെഞ്ചുറി തികയ്ക്കുകയും ചെയ്തു.

22. 2011 -ല്‍ നടന്നൊരു ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയ്ക്കായി കോലി ഓപ്പണിങ് ബൗളിങ് ചെയ്തിട്ടുണ്ട്. അന്ന് ആദ്യ പന്തില്‍ത്തന്നെ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണിനെ താരം പുറത്താക്കി.

കോലിയുടെ നേട്ടങ്ങൾ ഭാഗം ഒൻപത്

23. ലോകകപ്പ് അരങ്ങേറ്റത്തില്‍ സെഞ്ചുറി തികച്ച ആദ്യ ഇന്ത്യന്‍ താരമാണ് വിരാട് കോലി. 2011 -ല്‍ ബംഗ്ലാദേശിനെതിരെയാണ് വിരാട് കോലി ഈ നേട്ടം സ്വന്തമാക്കിയത്.

24. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ സെഞ്ചുറി പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് വിരാട് കോലി. 2015 ലോകകപ്പിലാണ് സംഭവം. അന്ന് 126 പന്തില്‍ 107 റണ്‍സ് താരം കണ്ടെത്തി.

25. തുടര്‍ച്ചയായി രണ്ടു ലോകകപ്പ് ഉദ്ഘാടന മത്സരങ്ങളില്‍ സെഞ്ചുറി രേഖപ്പെടുത്തിയ ഇന്ത്യന്‍ താരമെന്ന വിശേഷണവും വിരാട് കോലിക്കുണ്ട് (2011 -ലും 2015 -ലും).

26. ഉഭയകക്ഷി ഏകദിന പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് അടിച്ച താരമാണ് വിരാട് കോലി. 2018 ഫെബ്രുവരിയില്‍ നടന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ 558 റണ്‍സാണ് താരം കുറിച്ചത്.

കോലിയുടെ നേട്ടങ്ങൾ ഭാഗം പത്ത്

27. ഉഭയകക്ഷി ഏകദിന പരമ്പരയില്‍ 500 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാന്‍ കൂടിയാണ് വിരാട് കോലി.

28. ഒരൊറ്റ ഐപിഎല്‍ സീസണില്‍ ഏറ്റവുമധികം സെഞ്ചുറി കുറിച്ച താരമാണ് വിരാട് കോലി. 2016 -ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി നാലു സെഞ്ചുറികളാണ് താരം കണ്ടെത്തിയത്.

29. ഏറ്റവും കൂടുതല്‍ തവണ എതിര്‍ ടീമിനെ ഫോളോ ഓണിന് അയച്ച ഇന്ത്യന്‍ നായകനെന്ന പേരും ഇപ്പോള്‍ കോലിക്കുണ്ട്. മുഹമ്മദ് അസറുദ്ദീനെ മറികടന്നാണ് കോലി ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇതുവരെ എട്ടു തവണ വിരാട് കോലി എതിര്‍ ടീമുകളെ ഫോളോ ഓണിന് അയച്ചുകഴിഞ്ഞു.

30. ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 150+ സ്‌കോര്‍ കുറിച്ച നായകനാണ് വിരാട് കോലി.

31. ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയുടെ കാര്യത്തിലും കോലി തന്നെ കേമന്‍. 81 ടെസ്റ്റുകളില്‍ നിന്നായി ഏഴു ഇരട്ട സെഞ്ചുറികള്‍ കോലിയുടെ പേരിലുണ്ട്.

Story first published: Tuesday, November 5, 2019, 15:54 [IST]
Other articles published on Nov 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X