Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാസ്റ്റര്‍ ട്രോള്‍... സച്ചിന്റെ ആഗ്രഹം വിരാട് കോലി നിഷേധിച്ചത് ഇങ്ങനെ...

എനിക്കും കളിച്ചാല്‍ കൊള്ളാം എന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. എന്നാല്‍ അത് തല്‍ക്കാലം പറ്റില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് സൂപ്പര്‍ താരങ്ങളുടെ ട്രോള്‍. എന്താണ് സംഭവം എന്നറിയാതെ അന്തംവിട്ടത് ആരാധകരും. സച്ചിന്‍ തെണ്ടുല്‍ക്കര്‍ കളിക്കണം എന്ന് പറഞ്ഞാല്‍ വിരാട് കോലി പറ്റില്ല എന്ന് പറയുകയോ. ഞെട്ടിപ്പോയി ആളുകള്‍.

ട്വിറ്ററില്‍ വിരാട് കോലിയുടെ പേരെടുത്ത് പറഞ്ഞാണ് സച്ചിന്‍ തനിക്കും കളിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. സച്ചിന് കളിക്കാന്‍ ആഗ്രഹം എന്തായാലും ക്രിക്കറ്റിലല്ല എന്നത് ഉറപ്പ്. പിന്നെയോ. ടെന്നീസിലാണ് സച്ചിന് കളിക്കേണ്ടത്. അതും റോജര്‍ ഫെഡറര്‍ക്ക് ഒപ്പം. ഇന്റര്‍നാഷനല്‍ പ്രീമിയര്‍ ടെന്നിസ് ലീഗിലെ യു എ ഇ റോയല്‍സിന്റെ സഹഉടമയായ വിരാട് കോലിയോട് സച്ചിന്‍ പറഞ്ഞത് ഇക്കാര്യമാണ്.

-sachin-kohli.

കഴിഞ്ഞ ദിവസമാണ് യു എ ഇ റോയല്‍സ് വിരാട് കോലിയെ ടീമിനൊപ്പം ചേര്‍ത്ത് പ്രഖ്യാപനം നടത്തിയത്. വൈകാതെ തന്നെ ഈ സീസണില്‍ റോജര്‍ ഫെഡററായിരിക്കും തങ്ങളുടെ പ്രധാന താരമെന്നും ഫ്രാഞ്ചൈസി പറഞ്ഞു. ഇതിന് പിന്നാലെയാണ് ഫെഡററുടെ വലിയ ആരാധകനായ സച്ചിന്‍ തനിക്കും കളിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. എന്തായാലും സൂപ്പര്‍ താരങ്ങളുടെ ട്രോള്‍ സോഷ്യല്‍ മീഡിയ നന്നായിത്തന്നെ ആസ്വദിച്ചു.

Story first published: Saturday, September 12, 2015, 17:20 [IST]
Other articles published on Sep 12, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+