വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി അഗ്രസീവാകുന്നത് 'ഈഗോ' കൊണ്ട്, ഇപ്പോഴത് കൂടി, അതാണ് പ്രശ്‌നം, മുന്‍ പാക് താരം

ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ക്യാപ്റ്റന്‍സിയിലുമെല്ലാം കോലിയുടെ മുഖമുദ്ര ആക്രമണോത്സകതയായിരുന്നു

1

കറാച്ചി: മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ആക്രമണോത്സകത എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പല്ലിന് പല്ല് നഖത്തിന് നഖം എന്നതാണ് കോലിയുടെ ശൈലി. ആക്രമണോത്സകതയോടെ എതിരാളികള്‍ക്ക് മേല്‍ ആധിപത്യം കാട്ടുകയാണ് അദ്ദേഹത്തിന്റെ രീതി. വിദേശ പിച്ചുകളിലടക്കം ഇന്ത്യയെ തലയുയര്‍ത്തി പോരാടാന്‍ പഠിപ്പിച്ചത് കോലിയാണെന്ന് പറയാം. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ക്യാപ്റ്റന്‍സിയിലുമെല്ലാം കോലിയുടെ മുഖമുദ്ര ഈ ആക്രമണോത്സകതയായിരുന്നു.

എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കോലിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഒരു സെഞ്ച്വറി പ്രകടനം പോലും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കോലിക്ക് നേടാനായിട്ടില്ല. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളോടെ വിസ്മയിപ്പിക്കാന്‍ കോലിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ മികവില്ല. എന്നാല്‍ ആക്രമണോത്സകതയ്ക്ക് കുറവില്ല.

'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ

1

കോലി മറ്റുള്ളവര്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഈഗോ കൊണ്ടും അഭിമാനക്കൂടുതല്‍കൊണ്ടുമാണെന്നും ഇപ്പോള്‍ അത് കൂടിയതാണ് പ്രശ്‌നമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും പരിശീലകനുമായ മിസ്ബാഹ് ഉല്‍ ഹഖ്. 'ഓഫ് സ്റ്റംപിന് പുറത്തെത്തുന്ന പന്തുകളെ കോലി വല്ലാതെ പിന്തുടരുന്നു. സമീപകാലത്തായി നിരവധി തവണ ഇത്തരം പന്തുകളില്‍ കോലി പുറത്തായിട്ടുണ്ട്.

2

ഇത്തരം സാങ്കേതിക പ്രശ്‌നങ്ങള്‍ കോലിയുടെ ബാറ്റിങ്ങില്‍ ഇപ്പോള്‍ കാണാനാവും. എന്നാല്‍ ശരിയായ പ്രശ്‌നം മാനസികമായതാണ്. ബൗളര്‍മാരെ കോലി ആക്രമിക്കാനും ആധിപത്യം പുലര്‍ത്താനും കാരണം അവന്റെ ഈഗോയും അഭിമാനവുംകൊണ്ടാണ്. എന്നാല്‍ ചില സമയങ്ങളില്‍ അത് അവനില്‍ അമിതമാവുന്നു. ഇതേ മനോഭാവത്തോടെ കൂടുതല്‍ കൂടുതല്‍ അവന്‍ കളിക്കുന്നത്. ഇത് അവന്റെ സമ്മര്‍ദ്ദത്തെ ഉയര്‍ത്തുകയാണ് ചെയ്യുന്നത്'- മിസ്ബാഹ് പറഞ്ഞു.

IND vs ENG: ആരെ തഴയും?, തലപുകച്ച രാഹുല്‍ ദ്രാവിഡ്, മുന്നില്‍ മൂന്ന് വെല്ലുവിളി!

3

പഴയ ടൈമിങ്ങോ സാങ്കേതിക മികവോ കോലിക്കില്ലെന്ന് അദ്ദേഹത്തിന്റെ സമീപകാലത്തെ പ്രകടനങ്ങളില്‍ നിന്ന് വ്യക്തമാണ്. ഓഫ് സ്റ്റംപിന് പുറത്തെത്തുന്ന പന്തുകളെ ഫ്‌ളിക്ക് ഷോട്ടുകളിലൂടെ ബൗണ്ടറി കടത്തുന്ന കോലിയുടെ മികവ് ഇപ്പോഴില്ല. പഴയതുപോലെയുള്ള ഷോട്ടുകള്‍ക്ക് കോലി ശ്രമിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാവുന്നതാണ് ഇപ്പോള്‍ കാണുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ കോലിയുടെ പ്രകടനത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. സന്നാഹ മത്സരത്തില്‍ അദ്ദേഹം ഫിഫ്റ്റി നേടി തിളങ്ങിയിരുന്നു. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ ബാറ്റിങ്ങില്‍ ഇന്ത്യ കൂടുതല്‍ ആശ്രയിക്കുക കോലിയെത്തന്നെയാവും. എന്നാല്‍ കോലിയുടെ സമീപകാല ഫോം ആശങ്കപ്പെടുത്തുന്നതാണ്.

59, 53, രണ്ട് ഇന്നിങ്‌സിലും പാക് നിര തകര്‍ന്നടിഞ്ഞു, നാണംകെട്ട് തലതാഴ്ത്തി, ഓര്‍മയുണ്ടോ?

4

ടെസ്റ്റിന് ശേഷം പരിമിത ഓവര്‍ പരമ്പരയും ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്നുണ്ട്. ടി20 ലോകകപ്പ് വരാനിരിക്കെ കോലിക്ക് ഈ പരമ്പരയില്‍ തിളങ്ങി ഫോം കണ്ടെത്തേണ്ടതായുണ്ട്. നിലവിലെ ഫോം തുടര്‍ന്നാല്‍ കോലിയെ മാറ്റിനിര്‍ത്താന്‍ പോലും ടീം മാനേജ്‌മെന്റ് തയ്യാറായേക്കും. കോലിക്ക് മാനസിക വിശ്രമം ആവിശ്യമാണെന്ന് അദ്ദേഹത്തിന്റെ മുന്‍ പരിശീലകനും ഇന്ത്യന്‍ മുന്‍ പരിശീലകനായ രവി ശാസ്ത്രിയുമെല്ലാം അഭിപ്രായപ്പെട്ടെങ്കിലും കളി തുടരാനാണ് കോലി തീരുമാനിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിലൂടെ കോലിക്ക് ഫോം കണ്ടെത്താനാവുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം,

Story first published: Thursday, June 30, 2022, 21:09 [IST]
Other articles published on Jun 30, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X