100 ഇന്നിങ്‌സുകളിലെ രാജാവ് കോലി തന്നെ! ഇതിഹാസങ്ങളേക്കാള്‍ ഏറെ മുന്നില്‍- ലിസ്റ്ററിയാം

ടെസ്റ്റ് ക്രിക്കറ്റിലെ കണക്കുകളെടുത്താല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കടത്തിവെട്ടാന്‍ മറ്റൊരു താരമില്ലെന്നു കണക്കുകള്‍ അടിവരയിടുന്നു. റണ്‍സിന്റെ കാര്യത്തില്‍ ഇതിഹാസങ്ങള്‍ പോലും കോലിയേക്കാള്‍ ഏറെ പിറകിലാണ്. 100 ഇന്നിങ്‌സുകളില്‍ നിന്നും ഏറ്റവുമധികം റണ്‍സെടുത്ത ക്യാപ്റ്റന്‍മാരുടെ ലിസ്റ്റിലാണ് അദ്ദേഹം തലപ്പത്തുള്ളത്.

100 ഇന്നിങ്‌സുകള്‍ക്കു ശേഷം 58 ശരാശരിയില്‍ 5449 റണ്‍സാണ് കോലി വാരിക്കൂട്ടിയത്. നിലവില്‍ മല്‍സരരംഗത്തുള്ള ആരും തന്നെ ഈ ലിസ്റ്റില്‍ ആദ്യത്തെ ഏഴു പേരില്‍ ഇല്ലെന്നതാണ് ശ്രദ്ധേയം. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങിനാണ് ലിസ്റ്റിലെ രണ്ടാംസ്ഥാനം. 57.6 ശരാശരിയില്‍ 5127 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുള്ളത്.

IND vs SL Series: നാല് ഇന്ത്യന്‍ താരങ്ങള്‍ക്ക് ജീവന്‍മരണ പോരാട്ടം, തിളങ്ങിയാല്‍ കരിയര്‍ മാറിമറിയുംIND vs SL Series: നാല് ഇന്ത്യന്‍ താരങ്ങള്‍ക്ക് ജീവന്‍മരണ പോരാട്ടം, തിളങ്ങിയാല്‍ കരിയര്‍ മാറിമറിയും

WTC 2019-2021: ഫ്‌ളോപ്പ് 11 ഇതാ, നായകന്‍ ടിം പെയ്ന്‍, ഇന്ത്യയില്‍ നിന്ന് ഒരേ ഒരാള്‍WTC 2019-2021: ഫ്‌ളോപ്പ് 11 ഇതാ, നായകന്‍ ടിം പെയ്ന്‍, ഇന്ത്യയില്‍ നിന്ന് ഒരേ ഒരാള്‍

മറ്റൊരു ഇതിഹാസമായ വെസ്റ്റ് ഇന്‍ഡീസിന്റെ ക്ലൈവ് ലോയ്ഡാണ് മൂന്നാംസ്ഥാനത്ത്. 51.4 ശരാശരിയില്‍ ലോയ്ഡിന്റെ സമ്പാദ്യം 4780 റണ്‍സായിരുന്നു. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം അലന്‍ ബോര്‍ഡര്‍ (4613 റണ്‍സ്, ശരാശരി 51.4), ദക്ഷിണാഫ്രിക്കയുടെ ഗ്രേയം സ്മിത്ത് (4613 റണ്‍സ്, 48.1 ശരാശരി), ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ അലെസ്റ്റര്‍ കുക്ക് (4416 റണ്‍സ്, 47.5 ശരാശരി), ന്യൂസിലാന്‍ഡിന്റെ മുന്‍ നായകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് (3563 റണ്‍സ്, 38.7 ശരാശരി).

അതേസമയം, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡിനു മുന്നില്‍ കിരീടം അടിയറവ് വച്ചതിന്റെ നിരാശയിലാണ് കോലി. ഇനി ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യക്കു മുന്നിലുള്ളത്. ലോകകിരീടം കൈവിട്ടതിന്റെ ക്ഷീണം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തീര്‍ക്കാനായിരിക്കും കോലിപ്പടയുടെ ലക്ഷ്യം. കിവീസിനെതിരായ ഫൈനലില്‍ കോലിക്കു ബാറ്റിങില്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്ന പ്രകടനം നടത്താനായിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ 44ഉം രണ്ടാമിന്നിങ്‌സില്‍ 13ഉം റണ്‍സാണ് അദ്ദേഹം നേടാനായത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, June 25, 2021, 17:48 [IST]
Other articles published on Jun 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X