Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍താരങ്ങളെയും പിന്നിലാക്കി; ബ്രാന്‍ഡ് മൂല്യത്തില്‍ കോലി ഒന്നാമന്‍, വെല്ലാന്‍ ആരുമില്ല

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സെലിബ്രിറ്റികളിലെ ബ്രാന്‍ഡ് മൂല്യത്തില്‍ ഇന്ത്യയിലെ ഒന്നാമനായി. ബോളിവുഡ്ഡിലെ സൂപ്പര്‍താരങ്ങളെ പിന്തള്ളിയാണ് കോലിയുടെ മുന്നേറ്റം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 39 ശതമാനം വളര്‍ച്ച നേടിയ കോലി 1689 കോടി രൂപയുടെ ബ്രാന്‍ഡ് മൂല്യത്തിനാണ് അര്‍ഹനായത്. ഓരോ വര്‍ഷവും പരസ്യങ്ങളില്‍നിന്നും ഉള്‍പ്പെടെ ലഭിക്കുന്ന വരുമാനത്തിന്റെയും പ്രശസ്തിയുടെയും കണക്കുകള്‍ വിലയിരുത്തി ദ് ഡഫ് ആന്‍ഡ് ഫെല്‍പ്‌സ് സെലിബ്രിറ്റി ബ്രാന്‍ഡ് നിശ്ചിയിച്ചത്.

പട്ടികയിലെ ആദ്യ 20 പേരുകളില്‍ 4 ക്രിക്കറ്റ് താരങ്ങള്‍ ഇടംപിടിച്ചപ്പോള്‍ ബോളിവുഡ് താരങ്ങളാണ് മൂല്യത്തില്‍ മുന്‍നിരയിലുള്ളത്. 2. അക്ഷയ് കുമാര്‍ 743 കോടി, 3. ദീപിക പദുക്കോണ്‍ 665 കോടി, 4. രണ്‍വീര്‍ സിങ് 665 കോടി, 5. ഷാറുഖ് ഖാന്‍ 470 കോടി, 6. സല്‍മാന്‍ ഖാന്‍ 396 കോടി, 7. ആലിയ ഭട്ട് 326 കോടി, 8. അമിതാഭ് ബച്ചന്‍, 302 കോടി, 9. എം.എസ്.ധോണി 293 കോടി 10. ആയുഷ്മാന്‍ ഖുറാന 286 കോടി എന്നിങ്ങനെയാണ് കണക്കുകള്‍.

viratkohli

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 178 കോടിയുമായി 15-ാം സ്ഥാനത്തും, രോഹിത് ശര്‍മ 163 കോടിയുമായി 20-ാം സ്ഥാനത്തുമാണ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കോലി ബ്രാന്‍ഡ് മൂല്യത്തില്‍ ഒന്നാമനാകുന്നത്. 24 ബ്രാന്‍ഡുകളുടെ പ്രചാരണം നടത്തുന്ന കോലി പരസ്യവരുമാനത്തിലൂടെ കോടികളാണ് സമ്പാദിക്കുന്നത്. ആഗോള കോര്‍പ്പറേറ്റ് ഫിനാന്‍സ് ഉപദേശകരും മൂല്യ നിര്‍ണ്ണയ ഏജന്‍സിയുമായ ഡുഫ് ആന്‍ഡ് ഫെല്‍പ്‌സ് കഴിഞ്ഞ നാലു വര്‍ഷമായി ഇത്തരമൊരു പട്ടിക പുറത്തുവിടുന്നു.

Story first published: Thursday, February 6, 2020, 12:04 [IST]
Other articles published on Feb 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+