അനുഷ്‌ക സഹായിച്ചു; കോലി ധോണിക്ക് മുന്നില്‍
ഇന്ത്യന്‍ ക്രിക്കറ്റിലും ഓണ്‍ലൈന്‍ ലോകത്തും ഇപ്പോള്‍ സ്റ്റാര്‍ വിരാട് കോലിയാണ്. ഏകദിനത്തിലും ടെസ്റ്റിലും നടത്തുന്ന മിന്നലടികള്‍ മാത്രമല്ല ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയുമൊത്തുള്ള ഗോസിപ്പുകളും കോലിയെ ഗൂഗിള്‍ സെര്‍ച്ചില്‍ ഒന്നാമതെത്താന്‍ സഹായിച്ചു എന്നാണ് റിപ്പോര്‍ട്ട്.
സെര്‍ച്ച് എന്‍ജിന്‍ ഭീമന്മാരായ ഗൂഗിള്‍ തന്നെയാണ് ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയെ മറികടന്ന് വിരാട് കോലി സെര്‍ച്ചില്‍ ഒന്നാമതെത്തിയ വിവരം പുറത്തുവിട്ടത്. നേരത്ത സാക്ഷി ധോണി - എം എസ് ധോണി താരജോഡികള്‍ ഗൂഗിള്‍ സെര്‍ച്ചിലെ ഹോട്ട് കീവേര്‍ഡായിരുന്നു.
ഐ സി സി റാങ്കിംഗിലും ഗൂഗിള്‍ സെര്‍ച്ചിലും ഒന്നാമത് നില്‍ക്കുന്ന ഇന്ത്യന്‍ എലിജിബിള്‍ ബാച്ചിലറാണ് വിരാട് കോലി എന്ന ഈ ചൂടന്‍ ക്രിക്കറ്റര്‍

വിരാട് കോലി
അണ്ടര്‍ 19 ലോകകപ്പ് നേടിയ ക്യാപ്റ്റനായാണ് കോലി ഇന്ത്യന്‍ ടീമിലെത്തിയത്. ഇന്നിതാ സീനിയര്‍ ടീമില്‍ സാക്ഷാല്‍ ധോണിയുടെ ക്യാപ്റ്റന്‍സിക്ക് വരെ ഭീഷണിയായിരിക്കുകയാണ് കോലി.

ധോണി
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ - ബാറ്റ്‌സ്മാന്‍ - ക്യാപ്‌ററന്‍ കോമ്പിനേഷനാണ് എം എസ് ധോണി. കോലിക്ക് മുമ്പത്തെ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍.

സാക്ഷി ധോണി
എം എസ് ധോണി - സാക്ഷി ധോണി കൂട്ടുകെട്ടായിരുന്നു ഏറ്റവും അധികം തിരയപ്പെട്ടിരുന്ന ക്രിക്കറ്റ് ദമ്പതിമാര്‍. ഐ പി എല്‍ ഒത്തുകളി വിവാദവും ഈ സെര്‍ച്ചിന് വേഗം കൂട്ടി.

കോലി - അനുഷ്‌ക ശര്‍മ
സാക്ഷിയെയും ധോണിയെയും കടത്തിവെട്ടിയാണ് കോലിയും അനുഷ്‌ക ശര്‍മയും ഗൂഗിള്‍ സെര്‍ച്ചില്‍ മുന്നിലെത്തിയിരിക്കുന്നത്.

ഡേറ്റിംഗിലാണോ
ബോളിവുഡ് സുന്ദരിയായ അനുഷ്‌ക ശര്‍മയുമായി കോലി ഡേറ്റിംഗിലാണ് എന്നാണ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്. എന്തായാലും അനുഷ്‌കയെ കൊണ്ട് കോലിക്ക് സെര്‍ച്ചില്‍ മുന്നിലെത്തുക എന്നൊരു ഗുണമുണ്ടായി.

സച്ചിന്‍ - അഞ്ജലി
എക്കാലത്തെയും വലിയ ക്രിക്കറ്റ് സ്റ്റാറായ സച്ചിന്‍ തെണ്ടുല്‍ക്കറും ഭാര്യ അഞ്ജലിയുമാണ് ഇതിന് മുമ്പ് ഇത്രയും താരപരിവേഷം കിട്ടിയിട്ടുള്ള മറ്റൊരു താരജോഡി.

രണ്ടാമതായി ധോണി
കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഇന്ത്യയിലെ ക്രിക്കറ്റ് സെന്‍സേഷനായ ധോണി ആദ്യമായാണ് ഇക്കാര്യത്തില്‍ രണ്ടാമതാകുന്നത്. ധോണി വീഴുമ്പോള്‍ വാഴുന്നത് കോലിയാണ്.

ക്ലീന്‍ ക്ലീന്‍ കോലി
ഐ പി എല്‍ ഒത്തുകളിയുടെ ആരോപണങ്ങളുണ്ട് ധോണിയുടെ ചുമലില്‍. എന്നാല്‍ ഇതുവരെ ഒരു ഒത്തുകളി വിവാദത്തിലും കോലി തലവെച്ചിട്ടില്ല.

ചൂടാണ് പക്ഷേ
കാണാനെന്ന പോലെ കളിക്കളത്തിലും കുറച്ച് ചൂടനാണ് കോലി. എതിര്‍ടീമിനോടായാലും കാണികളോടായാലും ആ ചൂട് കോലി കാണിക്കുകയും ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications