വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അതു സത്യം തന്നെ, കോലി ടി20 നായകസ്ഥാനമൊഴിയും! ലോകകപ്പ് അവസാനത്തേത്

കോലിയാണ് ഇക്കാര്യമറിയിച്ചത്

1
Virat kohli announced his resignation from T20 captaincy

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിരാട് കോലി ഇന്ത്യയുടെ നായകസ്ഥാനമൊഴിയാന്‍ തയ്യാറെടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ ഇതു സത്യമായിരിക്കുകയാണ്. കോലിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു ശേഷം ഇന്ത്യയുടെ ടി20 നായകസ്ഥാനമൊഴിയുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ മാത്രമല്ല അങ്ങേയറ്റത്തെ ഉത്തരവാദിത്വത്തോടെ നയിക്കാനും എനിക്കു ഭാഗ്യം ലഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായുള്ള യാത്രയില്‍ എനിക്കു പിന്തുണ നല്‍കിയ എല്ലാവരോടും നന്ദി അറിയിക്കുകയാണ്. അവരില്ലാതെ എനിക്ക് ഇതു സാധ്യമാവില്ലായിരുന്നു- ദി ബോയ്‌സ്, സപ്പോര്‍ട്ട് സ്റ്റാഫ്, സെലക്ഷന്‍ കമ്മിറ്റി, എന്റെ കോച്ചുമാര്‍ കൂടാതെ ഞങ്ങളുടെ വിജയത്തിനായി പ്രാര്‍ഥിച്ച ഓരോ ഇന്ത്യക്കാരനോടും നന്ദി അറിയിക്കുകയാണ്.

ജോലിഭാരത്തെക്കുറിച്ച് മനസ്സിലാക്കുകയെന്നത് വളരെയധികം പ്രധാനമാണ്. പ്രത്യേകിച്ചും കഴിഞ്ഞ എട്ട്- ഒമ്പതു വര്‍ഷങ്ങളായി മൂന്നു ഫോര്‍മാറ്റുകളിലും ടീമിനായി കളിക്കുകയും അഞ്ച്- ആറു വര്‍ഷമായി നയിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ടീമിനെ ടെസ്റ്റ്, ഏകദിനം എന്നിവയില്‍ പൂര്‍ണമായി നയിക്കാന്‍ കുറച്ചു കൂടി ഇടം ആവശ്യമാണെന്നാണ് ഞാന്‍ കരുതുന്നത്. ടി20 ക്യാപ്റ്റനായിരിക്കെ ഞാന്‍ എന്റെ പരമാവധി ടീമിനു വേണ്ടി നല്‍കിയിട്ടുണ്ട്. ഇനി ബാറ്റ്‌സ്മാനെന്ന നിലയിലും ഞാന്‍ ഇതു തുടരുകയും ചെയ്യും.

2

തീര്‍ച്ചയായും ഒരുപാട് സമയമെടുത്താണ് ഞാന്‍ ഈ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. അടുപ്പമുള്ളവരുമായി ഒരുപാട് ചര്‍ച്ചകള്‍ നടത്തി. ലീഡര്‍ഷിപ്പ് ഗ്രൂപ്പിലെ രവി ഭായ് (രവി ശാസ്ത്രി), രോഹിത് എന്നിവരുമായും ഇതേക്കുറിച്ച് സംസാരിച്ചു. തുടര്‍ന്നാണ് ഒക്ടോബറില്‍ ദുബായില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു ശേഷം ടി20 ക്യാപ്റ്റന്‍സി ഒഴിയാന്‍ ഞാന്‍ തീരുമാനിച്ചത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ, പ്രസിഡന്റ് സൗരവ് ഗാംഗുലി എന്നിവരുമായും സെലക്ടര്‍മാരുമായും ഞാന്‍ ഇക്കാര്യം സംസാരിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ സേവിക്കുന്നത് ഞാന്‍ തുടരും, കഴിവിന്റെ പരാമവധി ഇന്ത്യന്‍ ടീമിനു വേണ്ടി നല്‍കുമെന്നും കോലി ട്വിറ്ററിലൂടെ അറിയിച്ചു.

ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയുടെ സംഭാവന വളരെ വലുതാണെന്നു ബിസിസിഐ വൈസ് പ്രസിഡന്റ്് രാജീവ് ശുക്ല ട്വിറ്ററില്‍ കുറിച്ചു. അവ ഒരിക്കലും വിസ്മരിക്കാനാവില്ലെന്നും ഇതു അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ഞങ്ങള്‍ ഇതിനെ ബഹുമാനിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

കോലിയുടെ ക്യാപ്റ്റന്‍സിയിലേക്കു വരികയാണെങ്കില്‍ ടെസ്റ്റിലാണ് കൂടുതല്‍ മല്‍സരങ്ങളില്‍ ടീമിനെ നയിച്ചിട്ടുള്ളത്. 65 മല്‍സരങ്ങളില്‍ 38 മല്‍സരങ്ങളില്‍ അദ്ദേഹം ടീമിനു വിജയം സമ്മാനിച്ചു. 95 ഏകദിനങ്ങളില്‍ 65ഉം 45 ടി20കളില്‍ 29ഉം വിജയങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

More to follow...

Story first published: Thursday, September 16, 2021, 18:49 [IST]
Other articles published on Sep 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X