വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പേരുകേട്ട താരങ്ങള്‍, പക്ഷെ നിര്‍ണ്ണായക ലോകകപ്പില്‍ നിറം മങ്ങി, ഇന്ത്യയുടെ അഞ്ച് പേരിതാ

ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ നിര്‍ണ്ണായക ലോകകപ്പ് മത്സരങ്ങളില്‍ ചില സൂപ്പര്‍ താരങ്ങള്‍ തീര്‍ത്തും നിറം മങ്ങുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്

1

ലോകകപ്പ് കിരീടമെന്നത് ഏതൊരു ടീമിന്റെയും സ്വപ്‌നമാണ്. വലിയ ടീമുകള്‍ മാറ്റുരക്കുന്ന ലോകകപ്പില്‍ കിരീടത്തിലേക്കെത്താന്‍ ടീമിലെ സൂപ്പര്‍ താരങ്ങള്‍ മികവ് കാട്ടേണ്ടതായുണ്ട്. ഇന്ത്യയുടെ ലോകകപ്പ് ചരിത്രം പരിശോധിച്ചാല്‍ രണ്ട് തവണയാണ് ഏകദിന ലോകകപ്പ് കിരീടം നേടിയത്. 1983ല്‍ കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിയിലും 2011ല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലുമാണ് ഇന്ത്യ ലോക കിരീടത്തില്‍ മുത്തമിട്ടത്.

1

2011ന് ശേഷം നടന്ന രണ്ട് ഏകദിന ലോകകപ്പിലും ഇന്ത്യക്ക് കിരീടത്തിലേക്കെത്താനായില്ല. 2019ലെ ലോകകപ്പില്‍ സെമിയിലാണ് ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായത്. ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ നിര്‍ണ്ണായക ലോകകപ്പ് മത്സരങ്ങളില്‍ ചില സൂപ്പര്‍ താരങ്ങള്‍ തീര്‍ത്തും നിറം മങ്ങുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ നിറം മങ്ങിയ അഞ്ച് താരങ്ങളെ അറിയാം.

ഒറ്റ ടി20യില്‍ മാത്രം ടീമിനെ നയിച്ചു, പിന്നെ ക്യാപ്റ്റനാക്കിയില്ല, അഞ്ച് സൂപ്പര്‍ താരങ്ങളിതാഒറ്റ ടി20യില്‍ മാത്രം ടീമിനെ നയിച്ചു, പിന്നെ ക്യാപ്റ്റനാക്കിയില്ല, അഞ്ച് സൂപ്പര്‍ താരങ്ങളിതാ

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

2003ലെ ഏകദിന ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് മറക്കാനാവാത്ത ഒന്നാണ്. സൗരവ് ഗാംഗുലിക്ക് കീഴില്‍ ഇന്ത്യയുടെ കുതിപ്പ് കണ്ട ലോകകപ്പില്‍ ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോല്‍ക്കുകയായിരുന്നു. ഇന്ത്യയുടെ ഫൈനല്‍ വരെയുള്ള വഴിയില്‍ ഏറ്റവും ശ്രദ്ധേയ പ്രകടനം നടത്തിയതും ഈ ലോകകപ്പിലെ താരമായതും സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു.

2

ഈ ലോകകപ്പിലെ ഗോള്‍ഡന്‍ ബാറ്റ് അദ്ദേഹത്തിനായിരുന്നു. എന്നാല്‍ ഫൈനലില്‍ തിളങ്ങാന്‍ സച്ചിനായില്ല. മഗ്രാത്തിന്റെ ബൗണ്‍സില്‍ സച്ചിന്‍ കുടുങ്ങി. പുള്‍ ഷോട്ടിനുള്ള ശ്രമം മഗ്രാത്തിന്റെ കൈകളില്‍ തന്നെയായി അവസാനിച്ചു. 360 റണ്‍സ് പിന്തുടര്‍ന്നിറങ്ങി 234 റണ്‍സിന് ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചു.

ഇംഗ്ലണ്ടില്‍ ഹിറ്റ്മാന്‍ 'വേറെ ലെവല്‍', ഈ അഞ്ച് ഇംഗ്ലണ്ട് താരങ്ങളെക്കാള്‍ കൂടുതല്‍ സെഞ്ച്വറി

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

2007ലെ ഏകദിന ലോകകപ്പ് പോലെ ഇന്ത്യ ഇത്രയും വലിയ നാണക്കേട് ഏറ്റുവാങ്ങിയ മറ്റൊരു ലോകകപ്പില്ലെന്ന് പറയാം. ശ്രീലങ്കയോടും ബംഗ്ലാദേശിനോടും തോറ്റ് ഇന്ത്യ നാണംകെട്ട് പുറത്തായപ്പോള്‍ നായകസ്ഥാനത്ത് ഉണ്ടായിരുന്നത് രാഹുല്‍ ദ്രാവിഡായിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. സച്ചിനും സെവാഗും ഗാംഗുലിയുമെല്ലാം നനഞ്ഞ പടക്കമായപ്പോള്‍ പ്രതീക്ഷ ദ്രാവിഡിലായിരുന്നു. എന്നാല്‍ 28 പന്തില്‍ 14 റണ്‍സ് മാത്രം നേടി ദ്രാവിഡ് പുറത്തായി. ഇന്ത്യയുടെ നിര്‍ണ്ണായക മത്സരത്തില്‍ ദ്രാവിഡിന് രക്ഷകനാവാന്‍ സാധിക്കാതെ പോയി.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

2011ലെ ഏകദിന ലോകകപ്പ് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പുകളിലൊന്നാണ്. ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയ ലോകകപ്പില്‍ കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്കായെങ്കിലും സ്റ്റാര്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് നിരാശപ്പെടുത്തി. എട്ട് മത്സരത്തില്‍ നിന്ന് ഒരു സെഞ്ച്വറി ഉള്‍പ്പെടെ 380 റണ്‍സാണ് സെവാഗ് നേടിയത്. എന്നാല്‍ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ ഡെക്കിനാണ് അദ്ദേഹം പുറത്തായത്. ലസിത് മലിംഗയുടെ പന്തില്‍ സെവാഗ് എല്‍ബിയില്‍ കുരുങ്ങുകയായിരുന്നു.

വരവറിയിച്ചത് പരമ്പരയിലെ താരമായി, ഇന്ത്യയുടെ അഞ്ച് പേരിതാ, കോലിയും രോഹിത്തുമില്ല

വിരാട് കോലി

വിരാട് കോലി

മുന്‍ ഇന്ത്യന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിക്കും ഏകദിനത്തില്‍ മികച്ച റെക്കോഡാണുള്ളത്. അദ്ദേഹത്തിന്റെ ലോകകപ്പിലെ പ്രകടനം പരിശോധിച്ചാലും തീരെ മോശമെന്ന് പറയാനാവില്ല. എന്നാല്‍ 2015ലെ ലോകകപ്പില്‍ കോലിക്ക് നിര്‍ണ്ണായക മത്സരങ്ങളില്‍ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ഓസ്‌ട്രേലിയക്കെതിരേ 13 പന്തില്‍ 1 റണ്‍സാണ് നേടിയത്. മിച്ചല്‍ ജോണ്‍സന്റെ ബൗണ്‍സില്‍ കോലി കുടുങ്ങുകയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കോലിയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു.

എംഎസ് ധോണി

എംഎസ് ധോണി

2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലാണ് എംഎസ് ധോണിയുടെ ഇന്ത്യന്‍ ജഴ്‌സിയിലെ അവസാന മത്സരം. ധോണിക്ക് മറക്കാനാവാത്ത മത്സരമാണ് ഇതെന്ന് ഉറപ്പാണ്. ന്യൂസീലന്‍ഡിനെതിരായ സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 239ല്‍ ഒതുങ്ങിയെങ്കിലും മറുപടിക്കിറങ്ങിയ ഇന്ത്യയുടെ ബാറ്റിങ് നിര കളി മറന്നു. 221 റണ്‍സിന് ഓള്‍ഔട്ട്. എംഎസ് ധോണി 50 റണ്‍സെടുത്തെങ്കിലും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാനായില്ല. റണ്ണൗട്ടായാണ് അദ്ദേഹം പുറത്തായത്. ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് ഈ പുറത്താകലെന്നത് അദ്ദേഹത്തെയും വളരെയധികം നിരാശപ്പെടുത്തി. ഇതിന് ശേഷമാണ് ധോണി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തത്.

Story first published: Saturday, June 25, 2022, 11:28 [IST]
Other articles published on Jun 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X