വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റില്‍ താത്പര്യമില്ല; വിരാടിനൊപ്പം എട്ട് താരങ്ങളും മുങ്ങും

ദില്ലി: ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബായ സറേ ടീമുമായി കരാര്‍ ഒപ്പുവെച്ച ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലി ജൂണില്‍ അഫ്ഗാനിസ്ഥാനുമായി നടക്കുന്ന ചരിത്ര ടെസ്റ്റില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ ക്യാപ്റ്റന് പുറമെ പ്രമുഖ താരങ്ങളെല്ലാം ടെസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ എട്ട് സ്ഥിരം താരങ്ങള്‍ ബെംഗുരുവില്‍ ആരംഭിക്കുന്ന ടെസ്റ്റിന് എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിതാഹാസ് ട്രോഫിയില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ജൂനിയര്‍ ടീം അംഗങ്ങളെ അഫ്ഗാനിസ്ഥാന്‍ ടെസ്റ്റിനായി തിരിച്ച് വിളിക്കുമെന്നാണ് കരുതുന്നത്. അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, മുരളി വിജയ്, ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംമ്ര എന്നീ താരങ്ങള്‍ക്കാകും വിശ്രമം അനുവദിക്കുക. അഫ്ഗാനെതിരെയുള്ള ടെസ്റ്റ് മത്സരത്തിനും, യുകെയില്‍ ജൂണ്‍ 27 മുതല്‍ ആരംഭിക്കുന്ന പര്യടനത്തിനും മൂന്ന് ടീമുകളെയാണ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കുക.

kohli

മെയ് എട്ടിന് ടീമുകളെ പ്രഖ്യാപിക്കും. അഫ്ഗാന്‍ ടെസ്റ്റ്, അയര്‍ലണ്ടിന് എതിരെയുള്ള ഏകദിന മത്സരങ്ങള്‍, ഇംഗ്ലണ്ടില്‍ പര്യടനത്തിനുള്ള ഇന്ത്യ എ സ്‌ക്വാഡിനെയും സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കും. ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ എ ടീമില്‍ ഏഴ് ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളെയെങ്കിലും ഉള്‍പ്പെടുത്തുമെന്ന് സിഒഎ ചീഫ് വിനോദ് റായി വ്യക്തമാക്കിയിരുന്നു.

ഇന്ത്യ എ ടീമില്‍ ഏഴ് സീനിയര്‍ താരങ്ങള്‍ ഇടംപിടിക്കും. രഹാനെ മുതല്‍ പാണ്ഡ്യ വരെയുള്ളവര്‍ ഈ ടീമില്‍ ഉള്‍പ്പെടും. അഫ്ഗാന് എതിരെയുള്ള മത്സരത്തിന് പിന്നാലെ ഇവര്‍ യുകെയിലേക്ക് യാത്ര തിരിക്കും. ജൂണില്‍ സറേയ്‌ക്കൊപ്പം കോലി ആറ് മത്സരങ്ങള്‍ക്കാണ് ഇറങ്ങുക. യോര്‍ക്ക്ഷയറില്‍ പൂജാരയും, സസെക്‌സില്‍ ഇഷാന്തും കൗണ്ടിയില്‍ കളിക്കുന്നുണ്ട്.

Story first published: Sunday, May 6, 2018, 10:10 [IST]
Other articles published on May 6, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X