വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പ്രണയം പൂവണിയുന്നു... കോലിയും അനുഷ്‌കയും ഇനി രണ്ടല്ല, ഒന്ന്... വിവാഹം ഉടന്‍

ഇരുവരും ഡിസംബറില്‍ വിവാഹിതരായേക്കുമെന്ന് റിപ്പോര്‍ട്ട്

By Manu

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളും ബോളിവുഡും കാത്തിരുന്ന ആ ദിവസം വന്നെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌കാ ശര്‍മയും തമ്മിലുള്ള പ്രണയം വിവാഹത്തിലേക്ക് നീങ്ങുന്നു.

ദീര്‍ഘകാലമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു കോലിയും അനുഷ്‌കയും തമ്മിലുള്ള പ്രണയം. ഇടയ്ക്ക് ഇരുവരും തമ്മില്‍ ചെറിയൊരു അകല്‍ച്ചയുണ്ടായെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ വീണ്ടും പ്രണയം കരുത്താര്‍ജിക്കുകയായിരുന്നു.

വിവാഹം ഡിസംബറില്‍

വിവാഹം ഡിസംബറില്‍

ഈ വര്‍ഷം ഡിസംബറില്‍ കോലിയും അനുഷ്‌കയും തമ്മില്‍ വിവാഹിതരായേക്കുമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹ തിയ്യതി തീരുമാനിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോലി വിശ്രമം ചോദിച്ചിരുന്നു

കോലി വിശ്രമം ചോദിച്ചിരുന്നു

വ്യക്തിപരമായ കാരണങ്ങളാല്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് കോലി നേരത്തേ ബിസിസിഐയോട് അഭ്യര്‍ഥിച്ചിരുന്നു. ഇതു കൂടി കൂട്ടി വായിക്കുമ്പോള്‍ വിവാഹം ഡിസംബറില്‍ തന്നെ ആയിരിക്കുമെന്ന് ഉറപ്പിക്കാം.

കുറച്ചു വര്‍ഷങ്ങളായി പ്രണയത്തില്‍

കുറച്ചു വര്‍ഷങ്ങളായി പ്രണയത്തില്‍

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കോലിയും അനുഷ്‌കയും പ്രണയത്തിലാണ്. 2013ല്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോല്‍ കോലിക്കൊപ്പം അനുഷ്‌കയുമുണ്ടായിരുന്നു. അന്ന് ഇതു വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

2015ല്‍ പ്രണയത്തില്‍ വിള്ളല്‍

2015ല്‍ പ്രണയത്തില്‍ വിള്ളല്‍

2015ല്‍ കോലിയും അനുഷ്‌കയും തമ്മിലുള്ള പ്രണയത്തില്‍ വിള്ളല്‍ വീണു. ഇതിന്റെ കാരണമെന്താണെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. പിരിഞ്ഞ ശേഷവും അനുഷ്‌ക കോലിയെ പിന്തുണച്ചു രംഗത്തുവന്നിരുന്നു. കരിയറിലെ മോശം ഫോമിനെ തുടര്‍ന്നു കോലി ക്രൂശിക്കപ്പെട്ടപ്പോള്‍ അനുഷ്‌ക പിന്തുണച്ച് സംസാരിച്ചിരുന്നു.

 വൈറലായി ആ പരസ്യം

വൈറലായി ആ പരസ്യം

കോലിയും അനുഷ്‌കയും ജോടികളായി അഭിനയിച്ച ഒരു പരസ്യം അടുത്തിടെ പുറത്തുവന്നിരുന്നു. മന്യവര്‍ എന്ന എന്ന വസ്ത്ര ബ്രാന്‍ഡിന്റെ പരസ്യത്തിലായിരുന്നു ഇത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി നന്നായി ഉപയോഗപ്പെടുത്തിയ പരസ്യം വൈറലാവുകയും ചെയ്തിരുന്നു.

കോലിയും അനുഷ്‌കയും തകര്‍ത്ത് അഭിനയിച്ച പരസ്യം കാണാം

Story first published: Tuesday, October 24, 2017, 15:26 [IST]
Other articles published on Oct 24, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X