പിച്ചിനെ കുറ്റം പറയുന്നവരോട് കോലിക്കും അശ്വിനും പറയാനുള്ളത്....
നാഗ്പൂര്‍: നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും എഴുതാം. അതിനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട് - നാഗ്പൂരില്‍ ദക്ഷിണാഫ്രിക്ക - ഇന്ത്യ ടെസ്റ്റിന് തയ്യാറാക്കിയ പിച്ചിനെ പറയുന്നവരോട് ക്യാപ്റ്റന്‍ വിരാട് കോലിക്ക് പറയാനുളളത് ഇതാണ്. നാഗ്പൂര്‍ ടെസ്റ്റിന് ഒരുക്കിയ സ്പിന്‍ വിക്കറ്റിനെക്കുറിച്ച് വ്യാപക പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് കോലിയുടെ പ്രതികരണം.
ഒന്നാം ദിവസം മുതല്‍ പന്ത് വെട്ടിത്തിരിയാന്‍ തുടങ്ങിയ പിച്ചില്‍ വെറും മൂന്നേ മൂന്ന് ദിവസം കൊണ്ട് കളി തീര്‍ന്നു. ഒന്നാം ദിവസം 12ഉം രണ്ടാം ദിവസം ഇരുപതും മൂന്നാം ദിവസം എട്ടും വിക്കറ്റുകളാണ് നാഗ്പൂരില്‍ വീണത്. ഇതില്‍ ഭൂരിഭാഗവും സ്വന്തമാക്കിയത് സ്പിന്നര്‍മാര്‍. പിച്ചിനെ കുറ്റം പറയുന്നവര്‍ക്കെതിരെ കോലി ഒറ്റക്കല്ല, സ്റ്റാര്‍ സ്പിന്നറും മാന്‍ ഓഫ് ദ മാച്ചുമായ അശ്വിനുമുണ്ട്, അവര്‍ക്ക് പറയാനുള്ളതും കേള്‍ക്കൂ...

പിച്ചിനെ കുറ്റം പറയല്ലേ
നാഗ്പൂരിലെ പിച്ചിനെ കുറ്റം പറയാന്‍ ഒരു കാരണവും ഇല്ല എന്നാണ് ഇന്ത്യയുടെ സ്പിന്‍ കുന്തമുനയായ അശ്വിന്‍ പറയുന്നത്. രണ്ടിന്നിംഗ്‌സുകളിലുമായ 13 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിനാണ് മാന്‍ ഓഫ് ദ മാച്ച്. ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ചും രണ്ടാം ഇന്നിംഗ്‌സില്‍ എട്ടും വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്.

അവിടെയും ഇവിടെയും ഇരുന്ന് പറയുന്നു
പിച്ചിനെക്കുറിച്ച് ലോകത്തിന്റെ പല ഭാഗത്തും ഇരുന്നാണ് ആളുകള്‍ കമന്റുകള്‍ പാസാക്കുന്നതെന്നാണ് കോലിയുടെ അഭിപ്രായം. പിച്ച് അങ്ങനെയായിരിക്കരുത്, ഇങ്ങനെ ആകണം എന്നൊക്കെയാണ് പറയുന്നത്. അവര്‍ക്കത് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇതെല്ലാം വെറും മാനസികാവസ്ഥയുടെ പ്രശ്‌നങ്ങളാണ്.

ആംലയും ഡുപ്ലിസിയും കളിച്ചില്ലേ
മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസം ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനായ ഹാഷിം ആംലയും ഫാഫ് ഡുപ്ലിസിയും കളിച്ചത് ഉദാഹരണമായി എടുക്കാം. 72 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് ഉണ്ടാക്കിയത്. ഒരവസരത്തില്‍ ഇന്ത്യ തോല്‍ക്കുമെന്ന തോന്നല്‍ വരെ ഇരുവരും ചേര്‍ന്ന് ഉണ്ടാക്കി. ക്ഷമയുണ്ടെങ്കില്‍ നാഗ്പൂരില്‍ ബാറ്റ് ചെയ്യാം എന്നതാണ് ഈ ഇന്നിംഗ്‌സുകള്‍ പറയുന്നത്.

ഞങ്ങള്‍ കുറ്റം പറയുന്നില്ലല്ലോ
ലോകത്തിന്റെ ഓരോ ഭാഗത്ത് പോകുമ്പോള്‍ അവിടത്തെ സാഹചര്യം അനുസരിച്ച് കളിക്കുകയാണ് വേണ്ടത്. ഞങ്ങള്‍ ഇതുവരെ ഒരു സ്ഥലത്തെ പിച്ചിനെപ്പറ്റിയും കുറ്റം പറഞ്ഞിട്ടില്ല. ഇനി പറയാനും പോകുന്നില്ല. - ഇക്കാര്യത്തില്‍ കോലിക്കും അശ്വിനും ഒരേ സ്വരമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications