വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ്, ധോണിക്ക് രണ്ടാം സ്ഥാനം, ടോപ് സിക്‌സ്

അന്താരാഷ്ട്ര ടി20യുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഡെത്ത് ഓവറുകളില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമാരാണ്?

1

ടി20 ഫോര്‍മാറ്റില്‍ അവസാന അഞ്ച് ഓവറുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. മത്സരഫലം നിര്‍ണ്ണയിക്കപ്പെടുന്നതില്‍ പലപ്പോഴും നിര്‍ണ്ണായകമാവുക ഈ അഞ്ച് ഓവറുകളാവും. പ്രധാനമായും മധ്യനിരയിലെ വമ്പനടിക്കാരാവും ഡെത്ത് ഓവറുകളെന്ന് വിളിക്കപ്പെടുന്ന ഈ അവസാന ഓവറുകളില്‍ ക്രീസിലുണ്ടാവുക. മത്സരഫലത്തെ മാറ്റിമറിക്കുന്നതില്‍ ഇവര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. അതുകൊണ്ട് തന്നെ ഡെത്ത് ഓവറില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുള്ള ടീമിന് എപ്പോഴും മുന്‍തൂക്കമുണ്ടാവും.

അന്താരാഷ്ട്ര ടി20യുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഡെത്ത് ഓവറുകളില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമാരാണ്?. ടോപ് ഫൈവില്‍ രണ്ട് ഇന്ത്യക്കാരാണുള്ളത്. ഇതുവരെയുള്ള മത്സരങ്ങളുടെ ചരിത്രം പരിശോധിച്ച് ഡെത്ത് ഓവറുകളില്‍ കൂടുതല്‍ റണ്‍സ് നേടിയ ടോപ് ഫൈവ് ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read : IND Vs SA: ധവാന്‍ - ഗില്‍ ഓപ്പണിങ്, സഞ്ജു അഞ്ചാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാAlso Read : IND Vs SA: ധവാന്‍ - ഗില്‍ ഓപ്പണിങ്, സഞ്ജു അഞ്ചാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

ഡേവിഡ് മില്ലര്‍

ഡേവിഡ് മില്ലര്‍

ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറാണ് ഈ പട്ടികയില്‍ തലപ്പത്ത്. ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ് മില്ലര്‍. പ്രധാനമായും സന്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ മില്ലര്‍ക്ക് സാധിക്കും. ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്കയുടെ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറിയും മില്ലര്‍ നേടിയിരുന്നു. സ്പിന്നിനെയും പേസിനെയും ഒരുപോലെ ആക്രമിക്കുന്ന മില്ലര്‍ ആധുനിക ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാള്‍ കൂടിയാണ്.

Also Read : IND vs SA : നാല് പുതുമുഖങ്ങള്‍, ഒരാള്‍ ഐപിഎല്‍ കളിച്ചിട്ടില്ല!, രണ്ടും കല്‍പ്പിച്ച് ഇന്ത്യ

എംഎസ് ധോണി

എംഎസ് ധോണി

2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിട പറഞ്ഞെങ്കിലും മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 856 റണ്‍സാണ് ധോണി ഡെത്ത് ഓവറുകളില്‍ നേടിയിട്ടുള്ളത്. ഫിനിഷര്‍ റോളില്‍ ഇന്ത്യക്കായി തിളങ്ങിയിരുന്ന ധോണി അവസാന ഓവറുകളില്‍ പല തവണ വെടിക്കെട്ട് കാഴ്ചവെച്ചിട്ടുണ്ട്. റണ്‍സ് ചേസ് ചെയ്യുമ്പോള്‍ പോലും അവസാന ഓവറുകളിലേക്ക് കാത്തിരുന്ന വമ്പനടി പ്രകടനം കാഴ്ചവെക്കുന്ന താരമാണ് ധോണി. വിരമിച്ച് രണ്ട് വര്‍ഷമായിട്ടും ഈ പട്ടികയില്‍ ധോണി രണ്ടാം സ്ഥാനത്ത് തുടരുന്നു.

ഷുഹൈബ് മാലിക്

ഷുഹൈബ് മാലിക്

പാകിസ്താന്റെ ഷുഹൈബ് മാലിക്കാണ് ഈ പട്ടികയിലെ മൂന്നാമന്‍. മുന്‍ നായകനായ ഷുഹൈബ് മാലിക് ഓപ്പണറായും മധ്യനിരയിലുമെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ്. ഡെത്ത് ഓവറുകളില്‍ 745 റണ്‍സാണ് മാലിക് നേടിയത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമെന്നതിലുപരിയായി ക്ലാസിക് പ്രകടനം നടത്തുന്ന ബാറ്റ്‌സ്മാനാണ് മാലിക്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചില്ലെങ്കിലും ഇപ്പോള്‍ അദ്ദേഹം ടീമിന് പുറത്താണ്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മാലിക് സജീവമാണ്.

നജീബുല്ല സദ്രാന്‍

നജീബുല്ല സദ്രാന്‍

അഫ്ഗാനിസ്ഥാന്റെ നജീബുല്ല സദ്രാനാണ് ഈ പട്ടികയില്‍ നാലാം സ്ഥാനത്ത്. 715 റണ്‍സാണ് ഡെത്ത് ഓവറുകളില്‍ അദ്ദേഹം നേടിയത്. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ മധ്യനിരയിലാണ് കൂടുതല്‍ ബാറ്റിങ്ങിനിറങ്ങാറ്. 83 ടി20യില്‍ നിന്ന് 1559 റണ്‍സാണ് നജീബുല്ലയുടെ പേരിലുള്ളത്. എട്ട് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. ഇപ്പോഴും അഫ്ഗാന്‍ ടീമില്‍ സജീവ താരമാണ് അദ്ദേഹം.

Also Read : IPL 2023: നിലവിലെ ചാമ്പ്യന്മാര്‍, പക്ഷെ ഗുജറാത്ത് ഈ മൂന്ന് പേരെ വില്‍ക്കും!, ആരൊക്കെ?

മുഹമ്മദ് നബി

മുഹമ്മദ് നബി

അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് ഈ പട്ടികയിലെ അഞ്ചാമന്‍. 677 റണ്‍സാണ് നബിയുടെ പേരിലുള്ളത്. മധ്യനിര ബാറ്റ്‌സ്മാനായ നബി ഫിനിഷര്‍ റോളിലാണ് കൂടുതല്‍ തിളങ്ങുന്നത്. സ്പിന്‍ ഓള്‍റൗണ്ടറായ താരം കടന്നാക്രമിക്കുന്ന ബാറ്റ്‌സ്മാനാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള നബി ഇപ്പോഴും അഫ്ഗാന്‍ നിരയില്‍ സജീവമായി തുടരുന്നു. അഫ്ഗാന്റെ നായകനെന്ന നിലയിലും മികച്ച റെക്കോഡാണ് നബിക്കുള്ളത്.

വിരാട് കോലി

വിരാട് കോലി

ഇന്ത്യയുടെ മുന്‍ നായകനും മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി ഈ പട്ടികയില്‍ ആറാം സ്ഥാനത്താണ്. 665 റണ്‍സാണ് കോലി ഡെത്ത് ഓവറില്‍ നേടിയത്. ടി20യില്‍ ഓപ്പണറായും മൂന്നാം നമ്പറിലും കൂടുതല്‍ കളിച്ചിട്ടുള്ള കോലി ഡെത്ത് ഓവറില്‍ ഇത്രയും റണ്‍സ് നേടിയത് തന്നെ വലിയ കാര്യമാണ്. മോശം ഫോമിലായിരുന്ന കോലി വീണ്ടും ഫോമിലേക്കെത്തിയത് ഇന്ത്യയെ സംബന്ധിച്ച് ടി20 ലോകകപ്പിലടക്കം വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

Story first published: Tuesday, October 4, 2022, 12:41 [IST]
Other articles published on Oct 4, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X