For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിക്കൊപ്പം നില്‍ക്കാന്‍ കോലി, ചരിത്രം കുറിക്കപ്പെടുമോ?

ആന്റിഗ്വ: നിലവില്‍ മഹേന്ദ്ര സിങ് ധോണിയാണ് ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയങ്ങളിലേക്ക് കൈപ്പിടിച്ചു നടത്തിയ നായകന്‍. എന്നാല്‍ ആന്റിഗ്വയില്‍ വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരം ഇന്ത്യ ജയിച്ചാല്‍ ധോണിക്കൊപ്പം കോലിയും ഈ പൊന്‍തൂവല്‍ പങ്കിടും.

അറുപതു മത്സരങ്ങളില്‍ 27 തവണയാണ് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ടെസ്റ്റ് ജയം കുറിച്ചിട്ടുള്ളത്. പിന്‍ഗാമിയായ കോലിയാകട്ടെ, 46 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നുതന്നെ 26 തവണ ജയം കണ്ടെത്തി കഴിഞ്ഞു. ഇനി കോലിയും ധോണിയും തമ്മില്‍ ഒരു ജയത്തിന്റെ അകലം മാത്രമേയുള്ളൂ.

കോലി

പോയവര്‍ഷം ഇംഗ്ലണ്ടിനെതിരെ തോറ്റതൊഴിച്ചാല്‍ മികച്ച പ്രകടനമാണ് ടെസ്റ്റില്‍ ഇന്ത്യ നടത്തിയത്. അഫ്ഗാനിസ്താനെതിരെ പരമ്പര ജയിച്ചാണ് ഇന്ത്യയുടെ തുടക്കം. എന്നാല്‍ ഇംഗ്ലണ്ടില്‍ ചെന്ന കോലിയും സംഘവും പരമ്പര അടിയറവ് വെച്ച് തിരിച്ചുപോന്നു. തുടര്‍ന്നാണ് ഇന്ത്യയില്‍ മണ്ണില്‍ വിന്‍ഡീസ് തകര്‍ത്തെറിയപ്പെടുന്നത്. ശേഷം സന്ദര്‍ശകരായി ചെന്നു ഓസ്‌ട്രേലിയയെയും ഇന്ത്യ ഐതിഹാസികമായി കീഴടക്കി.

49 മത്സരങ്ങളില്‍ 21 ടെസ്റ്റ് ജയങ്ങളുള്ള സൗരവ് ഗാംഗുലിയാണ് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച മൂന്നാമത്തെ നായകന്‍. മുഹമ്മദ് അസറുദ്ദീന്റെ നായകപാടവത്തില്‍ 14 ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യ ജയിച്ചിട്ടുണ്ട്. ഇതേസമയം, രാജ്യാന്തര ചിത്രം പരിശോധിച്ചാല്‍ ഗ്രെയിം സ്മിത്താണ് ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയങ്ങള്‍ കുറിച്ചിട്ടുള്ള നായകന്‍. 109 മത്സരങ്ങളില്‍ 53 തവണ സ്മിത്തിന്റെ ദക്ഷിണാഫ്രിക്ക ജയിച്ചു കയറിയിട്ടുണ്ട്. മുന്‍ ഓസീസ് ഇതിഹാസം റിക്കി പോണ്‍ടിങ്ങാണ് പട്ടികയില്‍ രണ്ടാമന്‍. 48 മത്സരങ്ങളാണ് പോണ്‍ടിങ്ങിന്റെ നേതൃത്വത്തില്‍ കംഗാരുക്കള്‍ ജയിച്ചിരിക്കുന്നത്.

കോലി - ധോണി

എന്തായാലും ടെസ്റ്റ് പരമ്പര കൂടി ജയിച്ച് പര്യടനത്തില്‍ പൂര്‍ണ ആധിപത്യം കൈയ്യടക്കാനാണ് ഇന്ത്യന്‍ സംഘം ലക്ഷ്യമിടുന്നത്. ട്വന്റി-20, ഏകദിന പരമ്പരകള്‍ കോലിപ്പട സ്വന്തമാക്കിയിരുന്നു. പര്യടനത്തില്‍ ഇതുവരെ വെസ്റ്റ് ഇന്‍ഡീസിന് ഒരിക്കല്‍പ്പോലും ജയിക്കാനായിട്ടില്ലെന്നതാണ് ശ്രദ്ധേയം.

ഓഗസ്റ്റ് 22 -നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം. ഓഗസ്റ്റ് 30 -ന് രണ്ടാം ടെസ്റ്റ് മത്സരം സബീന പാര്‍ക്കില്‍ നടക്കും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായതുകൊണ്ട് ഇരു മത്സരങ്ങളും ഇന്ത്യയ്ക്കും വെസ്റ്റ് ഇന്‍ഡീസിനും നിര്‍ണായകമാണ്.

Story first published: Tuesday, August 20, 2019, 19:28 [IST]
Other articles published on Aug 20, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+