Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിവികളെ കൂട്ടിലാക്കാന്‍ കോലിയില്ല!! രണ്ട് മല്‍സരം കൂടി... പിന്നെ നാട്ടിലേക്ക്, പകരം രോഹിത് നയിക്കും

കിവികളെ കൂട്ടിലാക്കാന്‍ കോലിയില്ല | Oneindia Malayalam

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ ടീം ഇന്ത്യ ജേതാക്കളാവുകയാണെങ്കില്‍ കിരീടമുയര്‍ത്താനുള്ള ഭാഗ്യം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുണ്ടാവില്ല. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിലെ രണ്ടും മൂന്നു മല്‍സരങ്ങളില്‍ കൂടി മാത്രമേ കോലി ഇന്ത്യക്കൊപ്പമുണ്ടാവാകയുള്ളൂ.

ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് മുന്നില്‍ കണ്ട് ജോലിഭാരം കുറയ്ക്കുന്നതിനാണ് ഏകദിന പരമ്പരയിലെ അവസാനത്തെ രണ്ടു മല്‍സരങ്ങളിലും പിന്നീടുള്ള മൂന്നു കളികളുടെ ടി20 പരമ്പരയിലും കോലിക്കു വിശ്രമം നല്‍കിയതിനെ തുടര്‍ന്നാണിത്. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയായിരിക്കും ഇന്ത്യയെ പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ നയിക്കുക.

തിരക്കേറിയ ഷെഡ്യൂള്‍

തിരക്കേറിയ ഷെഡ്യൂള്‍

തിരക്കേറിയ ഷെഡ്യൂളുകളെ തുടര്‍ന്നാണ് കോലിക്കു വിശ്രമം അനുവദിച്ചതെന്ന് ബിസിസിഐ അറിയിച്ചു. മൂന്നു മാസത്തോളം നീണ്ട ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തൊട്ടു പിന്നാലെയാണ് കോലിയും സംഘവും ന്യൂസിലാന്‍ഡില്‍ വിമാനമിറങ്ങിയത്.
ഓസ്‌ട്രേലിയയില്‍ നടന്ന ടി20 പരമ്പരയില്‍ സമനിലയോടെ തുടങ്ങിയ ഇന്ത്യ പിന്നീട് നടന്ന നാലു ടെസ്റ്റുകളുടെ പരമ്പര 2-1നും മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര 2-1നും സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ്, ഏകദിന പരമ്പര നേട്ടം കൂടിയായിരുന്നു ഇത്.

 പകരക്കാരനെ ഉള്‍പ്പെടുത്തില്ല

പകരക്കാരനെ ഉള്‍പ്പെടുത്തില്ല

കോലി ന്യൂസിലാന്‍ഡ് പര്യടനത്തിന്റെ പാതിവഴിയില്‍ വച്ച് മടങ്ങുകയാണെങ്കിലും പകരക്കാരനായി മറ്റൊരു താരത്തെ ടീമിലുള്‍പ്പെടുത്തേണ്ടെന്നാണ് ബിസിസിഐയുടെ തീരുമാനം.
ടീം മാനേജ്‌മെന്റും സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയും ചേര്‍ന്നാണ് കോലിക്കു വിശ്രമം നല്‍കാന്‍ തീരുമാനിച്ചത്. ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന പരമ്പരയ്ക്കു മുമ്പ് അദ്ദേഹത്തിന് വിശ്രമം ആവശ്യമാണെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നേരത്തേയും വിശ്രമം നല്‍കി

നേരത്തേയും വിശ്രമം നല്‍കി

ഇതാദ്യമായല്ല തുടര്‍ച്ചയായ പരമ്പരകളെ തുടര്‍ന്നു കോലിക്കു ബിസിസിഐ വിശ്രമം അനുവദിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന അവസാന ടി20 പരമ്പരയിലും കോലി കളിച്ചിരുന്നില്ല.
അതിനു മുമ്പ് യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിലും കോലിക്കു വിശ്രമം അനുവദിച്ച ബിസിസിഐ രോഹിത്തിനെ ക്യാപ്റ്റനാക്കുകയും ചെയ്തിരുന്നു. ഇവയിലെല്ലാം ടീമിന് കിരീടം നേടിത്തരാനും രോഹിത്തിനായിരുന്നു. കൂടാതെ ശ്രീലങ്കയില്‍ നടന്ന പ്രഥമ നിദാഹാസ് ട്രോഫിയിലും കോലിയുടെ അഭാവത്തില്‍ രോഹിത്തായിരുന്നു ക്യാപ്റ്റന്‍.

Story first published: Thursday, January 24, 2019, 10:15 [IST]
Other articles published on Jan 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+