വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എതിര്‍ താരത്തെ സ്ലെഡ്ജ് ചെയ്തു, പണി ചോദിച്ചുവാങ്ങി!- കൂട്ടത്തില്‍ യുവിയും കോലിയും

ചിലപ്പോള്‍ സ്ലെഡ്ജിങ് വലിയ തിരിച്ചടി നല്‍കാറുണ്ട്

ക്രിക്കറ്റെന്ന ഗെയിമില്‍ എതിരാളികള്‍ക്കു മേല്‍ ആധിപത്യം നേടാന്‍ ഓരോ ടീമും പല അടവുകളും പയറ്റാറുണ്ട്. ചില ടീമുകള്‍ ബാറ്റിങിലും ബൗളിങിലും കൂടുതല്‍ അഗ്രസീവായി എതിര്‍ ടീമിനു മേല്‍ മുന്‍തൂക്കം നേടാനായിരിക്കും ശ്രമിക്കുക. എന്നാല്‍ എല്ലായ്‌പ്പോഴും ഈ പ്ലാന്‍ വിജയിക്കണമെന്നില്ല. ഇതു ക്ലിക്കായില്ലെങ്കില്‍ ടീമുകള്‍ പരീക്ഷിക്കുന്ന മറ്റൊരു തന്ത്രമാണ് സ്ലെഡ്ജിങ്. പ്രകോപനത്തിലൂടെ എതിരാളികള്‍ക്കു മേല്‍ മാനസികമായ മുന്‍തൂക്കം നേടുകയെന്നതാണ് ഈ രീതി. ഓസ്‌ട്രേലിയയാണ് നിലവില്‍ ലോക ക്രിക്കറ്റില്‍ തന്നെ സ്ലെഡ്ജിങിലൂടെ കുപ്രസിദ്ധി നേടിയവര്‍.

സഞ്ജുവിനു മറ്റൊരു അവസരം കൂടി! ഇത്തവണ സിംബാബ്‌വെയിലേക്ക്- നയിക്കാന്‍ ധവാന്‍സഞ്ജുവിനു മറ്റൊരു അവസരം കൂടി! ഇത്തവണ സിംബാബ്‌വെയിലേക്ക്- നയിക്കാന്‍ ധവാന്‍

നിരന്തരമുള്ള പ്രകോപനത്തിലൂടെയും പരിഹാസത്തിലൂടെയും എതിര്‍ താരത്തിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തി അതുവഴി എളുപ്പത്തില്‍ പുറത്താക്കുകയെന്നതാണ് സ്ലെഡ്ജിലൂടെ ടീമുകള്‍ പരീക്ഷിക്കുന്നത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇതേ സ്ലെഡ്ജിങ് തിരിഞ്ഞുകൊത്താറുമുണ്ട്. എതിരാളിയെ സ്ലെഡ്ജ് ചെയ്ത് പ്രകോപിപ്പിക്കാന്‍ ശ്രമിച്ച് അതു വഴി മുട്ടന്‍ പണി കിട്ടിയ ടീമുകളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

കോലി x ബെയര്‍സ്‌റ്റോ (2022)

കോലി x ബെയര്‍സ്‌റ്റോ (2022)

അടുത്തിടെ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോലിയുടെ സ്ലെഡ്ജിങ് കാരണം ഇന്ത്യക്കു വലിയ പരാജയമാണ് നേരിടേണ്ടി വന്നത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ നേടിയത് 416 റണ്‍സായിരുന്നു. മറുപടിയില്‍ ഇംഗ്ലണ്ടിനു 83 റണ്‍സാവുമ്പോഴേക്കും പകുതി പേരെ നഷ്ടമായി. ഈ സമയത്താണ് ക്രീസിലുണ്ടായിരുന്ന ജോണി ബെയര്‍സ്‌റ്റോയെ കോലി സ്ലെഡ്ജ് ചെയ്തത്. ബെയര്‍സ്‌റ്റോ റണ്‍സെടുക്കാന്‍ പാടുപെടുന്ന സന്ദര്‍ഭത്തിലായിരുന്നു ഇത്.

2

എന്നാല്‍ കോലിയുടെ സ്ലെഡ്ജിങ് ബെയര്‍സ്‌റ്റോയുടെ പോരാട്ടവീര്യം ഇരട്ടിയാക്കി. പിന്നീട് ഇന്ത്യന്‍ ബൗളര്‍മാരെ കശാപ്പ് ചെയ്ത് അദ്ദേഹം സെഞ്ച്വറി കുറിക്കുകയും ചെയ്തു. അതുകൊണ്ടും ബെയര്‍‌സ്റ്റോ നിര്‍ത്തിയില്ല. രണ്ടാമിന്നിങ്‌സിലും അപരാജിത സെഞ്ച്വറിയുമായി ലോക റെക്കോര്‍ഡ് റണ്‍ചേസില്‍ ഇംഗ്ലണ്ടിനെ അദ്ദേഹം വിജയികളാക്കുകയും ചെയ്തു.

അമിത ആത്മവിശ്വാസവും മോശം പ്ലാനിങും- ഇന്ത്യ 'തോറ്റു തൊപ്പിയിട്ട' കളികള്‍!

റൂട്ട് x ഗബ്രിയേല്‍ (2019)

റൂട്ട് x ഗബ്രിയേല്‍ (2019)

ഇംഗ്ലണ്ടിന്റെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ ജോ റൂട്ട് വളരെ സൗമ്യനായ താരങ്ങളില്‍ ഒരാളാണ്. 2019ല്‍ നടന്ന ടെസ്റ്റ് വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷാനോണ്‍ ഗബ്രിയേല്‍ വളരെ മോശമായി റൂട്ടിനെ സ്ലെഡ്ജ് ചെയ്തിരുന്നു. സ്വവര്‍ഗാനുരാഗിയാണോയെന്നായിരുന്നു ഗബ്രിയേലിന്റെ പരിഹാസം.
പരമ്പരയില്‍ റൂട്ട് ബാറ്റിങില്‍ മികച്ച ഫോമിലായിരുന്നില്ല. മുന്‍ ഇന്നിങ്‌സുകളിലെല്ലാം അദ്ദേഹം ഫ്‌ളോപ്പായിരുന്നു. ഇതിനിടെയാണ് ബാറ്റിങിനിടെ ഗബ്രിയേല്‍ റൂട്ടിനെ സ്ലെഡ്ജ് ചെയ്തത്.

4

നിങ്ങള്‍ക്കു പുരുഷന്‍മാരെ ഇഷ്ടമാണോയെന്നായിരുന്നു ഗബ്രിയേലിന്റെ പരിഹാസത്തോടെയുള്ള ചോദ്യം. ഇതിനു റൂട്ട് ചുട്ട മറുപടിയും നല്‍കി. ഇതൊരു അപമാനമായി കാണരുത്, സ്വവര്‍ഗാനുരാഗി ആയിരിക്കുന്നതില്‍ തെറ്റൊന്നുമില്ല എന്നായിരുന്നു അദ്ദേഹം തിരിച്ചുപറഞ്ഞത്. സ്റ്റംപ് മൈക്കിലൂടെയാണ് ഇതു ലോകമറിഞ്ഞത്. റൂട്ട് 24 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു ഈ സംഭവം. അതിനു ശേഷം സെഞ്ച്വറി കുറിച്ച അദ്ദേഹം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വിജയിപ്പിക്കുകയും ചെയ്തു.

T20 World cup 2022: കോലി ടീമിനു പുറത്തായാല്‍ പകരമാര്? മൂന്നാമനായി ഇവരിലൊരാള്‍ വരും

ലാറ x ഓസ്‌ട്രേലിയ (2003)

ലാറ x ഓസ്‌ട്രേലിയ (2003)

2003ല്‍ നടന്ന ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറയൈ സ്ലെഡ്ജ് ചെയ്തതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയക്കും തിരിച്ചടി നേരിട്ടിട്ടുണ്ട്. ആദ്യ ഇന്നിങ്‌സില്‍ ഓസീസിന് 240 റണ്‍സാണ് നേടാനായത്. തുടര്‍ന്ന് വിന്‍ഡീസ് മൂന്നിന് 73 റണ്‍സെന്ന നിലയില്‍ പതറവെ ലാറ ക്രീസിലെത്തുകയായിരുന്നു.
ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് വോ, മാത്യു ഹെയ്ഡന്‍ തുടങ്ങിയവര്‍ ലാറയെ അപമാനിക്കുന്ന തരത്തിലാണ് ക്രീസിലേക്കു വന്നപ്പോള്‍ പെരുമാറിയത്. അതിനു ശേഷം വോയും ലാറയും തമ്മില്‍ വാക്‌പോരും നടന്നു. ബാറ്റ് കൊണ്ടായിരുന്നു ലാറയുടെ മറുപടി. 418 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യം ഓസീസ് മറികടക്കുകയും ചെയ്തിരുന്നു.

അക്തര്‍ x ഹര്‍ഭജന്‍ (2010)

അക്തര്‍ x ഹര്‍ഭജന്‍ (2010)

ഇന്ത്യയം പാകിസ്താനും തമ്മിലുള്ള 2010ലെ ഏഷ്യാ കപ്പ് പോരാട്ടം ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ല. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഇന്ത്യക്കു 268 റണ്‍സിന്റെ വിജയലക്ഷ്യമാണ് നല്‍കിയത്. ഇന്ത്യ നന്നായി തന്നെ തുടങ്ങിയെങ്കിലും മധ്യ ഓവറുകളില്‍ തകര്‍ച്ച നേരിട്ടു. 47ാം ഓവറില്‍ പാക് ഇതിഹാസം ഷുഐബ് അക്തറിനെതിരേ ഇന്ത്യയുടെ ഹര്‍ഭജന്‍ സിങ് ഒരു കിടിലന്‍ സികര്‍ പറത്തി.

7

തുടര്‍ന്ന് ഭാജിക്കെതിരേ അപകടകരമായ രീതിയില്‍ അക്തര്‍ ചില ബൗണ്‍സറുകളെറിയുകയും ചെയ്തു. തുടര്‍ന്ന് ഇരുതാരങ്ങളും തമ്മില്‍ ചെറിയ വാക്‌പോരിലുമേര്‍പ്പെട്ടു.അവസാന ഓവറില്‍ ഒരു വമ്പന്‍ സിക്‌സര്‍ പറത്തി ഹര്‍ഭജന്‍ ഇന്ത്യയുടെ വിജയറണ്‍സ് കുറിച്ചപ്പോള്‍ പാകിസ്താന്‍ സ്തബ്ധരാവുകയും ചെയ്തു. അക്തറിനു നേരെ ആക്രോശിച്ചായിരുന്നു ഭാജ അന്നു വിജയ മുഹൂര്‍ത്തം ആക്രോശിച്ചത്.

യുവരാജ് x ഫ്‌ളിന്റോറഫ് (2007)

യുവരാജ് x ഫ്‌ളിന്റോറഫ് (2007)

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ഒരോവറില്‍ ആറു സിക്‌സറുകളടിച്ച് ലോക റെക്കോര്‍ഡിട്ടത് ആരും മറന്നു കാണില്ല. അന്നു ശിക്ഷിക്കപ്പെട്ടത് സ്റ്റുവര്‍ട്ട് ബ്രോഡാണെങ്കിലും ഇതിന്റെ കാരണക്കാരന്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രു ഫ്‌ളിന്റോഫായിരുന്നു.
തൊട്ടുമുമ്പത്തെ ഓവറില്‍ ഫ്‌ളിന്റോഫിനെതിരേ യുവി രണ്ടു ബൗണ്ടറികളടിച്ചിരുന്നു. പിന്നാലെ ഫ്‌ളിന്റോഫ് യുവിയോടു പ്രകോപനപരമായി സംസാരിക്കുകയും ചെയ്തു. തൊട്ടടുത്ത ഓവറില്‍ ബ്രോഡാണ് ബൗള്‍ ചെയ്യാനെത്തിയത്. ആറു ബോളുകളിലും സിക്‌സറടിച്ചാണ് ഫ്‌ളിന്റോഫിനോടുള്ള അരിശം യുവി അന്നു തീര്‍ത്തത്.

Story first published: Sunday, July 10, 2022, 16:51 [IST]
Other articles published on Jul 10, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X