വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World cup: ജയിക്കാന്‍ ഇവര്‍ മിന്നണം! ഓരോ ടീമിന്റെയും തുറുപ്പുചീട്ടുകളെ അറിയാം

ഒക്ടോബറിലാണ് ടി20 ലോകകപ്പ് നടക്കുക

ഐസിസിയുടെ ടി20 ലോകകപ്പ് വരാനിരിക്കുകയാണ്. ഒക്ടോബറിലാണ് യുഎഇ, ഒമാന്‍ എന്നീവിടങ്ങളിലായി കുട്ടി ക്രിക്കറ്റിലെ വന്‍പൂരം നടക്കുക. നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ് ലോക കിരീടം നിലനിര്‍ത്താനുറച്ച് തന്നെയാണ് പോര്‍മുഖത്തെത്തുക. ഇന്ത്യയുള്‍പ്പെടെ പ്രമുഖ ടീമുകളെല്ലാം സൂപ്പര്‍ 12ലേക്കു നേരിട്ടു യോഗ്യത നേടിയിട്ടുണ്ട്.

ആറു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യ. ചിരവൈരികളായ പാകിസ്താന്‍, ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ പേടിസ്വപ്‌നമായ ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരോടൊപ്പം യോഗ്യതാ റൗണ്ട് കന്നെത്തുന്ന രണ്ടു ടീമുകള്‍ കൂടി ഈ ഗ്രൂപ്പിലുണ്ടാവും. എന്നാല്‍ ഗ്രൂപ്പ് എ ഇതിനകം മരണഗ്രൂപ്പായി മാറിക്കഴിഞ്ഞു. നിലവിലെ ജേതാക്കളായ വിന്‍ഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവരെല്ലാം ആ ഗ്രൂപ്പിലാണ്. കൂടാതെ യോഗ്യത നേടിയെത്തുന്ന രണ്ടു ടീമുകള്‍ കൂടിയുണ്ടാവും. ലോകകപ്പില്‍ ഓരോ ടീമുകളുടെയും തുറുപ്പുചീട്ടുകളായ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

 ആന്ദ്രെ റസ്സല്‍ (വെസ്റ്റ് ഇന്‍ഡീസ്)

ആന്ദ്രെ റസ്സല്‍ (വെസ്റ്റ് ഇന്‍ഡീസ്)

നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിന്റെ ഏറ്റവും മൂല്യമേറിയ താരം സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലാണ്. തനിച്ച് മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള താരം കൂടിയാണ് അദ്ദേഹം. വെടിക്കെട്ട് ബാറ്റിങിലൂടെ മാത്രമല്ല ഡെത്ത് ഓവറുകളില്‍ വിക്കറ്റുകള്‍ പിഴുതും ടീമിന്റെ ഹീറോയാവാന്‍ റസ്സലിനു കഴിയും. ഒരുപാട് ബുദ്ധിമുട്ടാതെ വളരെ ഈസിയായി സിക്‌സറുകള്‍ പറത്താനുള്ള കഴിവ് റസ്സലിനെ മറ്റുള്ളവരില്‍ നിന്നും മാറ്റിനിര്‍ത്തുന്നു. അതുകൊണ്ടു തന്നെ ഈ ടൂര്‍ണമെന്റില്‍ വിന്‍ഡീസിന് വളരെയേറെ പ്രതീക്ഷയുള്ള താരം കൂടിയാണ് അദ്ദേഹം.

മുഹമ്മദ് നബി (അഫ്ഗാനിസ്താന്‍)

മുഹമ്മദ് നബി (അഫ്ഗാനിസ്താന്‍)

നിലവില്‍ അന്താരാഷ്ട്ര ടി20 റാങ്കിങിലെ നനമ്പര്‍ വണ്‍ ഓള്‍റൗണ്ടറാണ് അഫ്ഗാനിസ്താന്‍ താരം മുഹമ്മദ് നബി. അഫ്ഗാന്‍ താരമായതു കൊണ്ടു മാത്രം അര്‍ഹിച്ച അംഗീകാരം പലപ്പോഴും അദ്ദേഹത്തിനു ലഭിക്കുന്നില്ലെന്നതാണ് നിരാശാജനകം.
അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാനെത്തി ഫിനിഷറുടെ റോളില്‍ കസറാന്‍ നബിക്കു കഴിയും. കൂടാതെ റണ്‍സ് വിട്ടുകൊടുത്താതെ നാലോവറും അദ്ദേഹത്തില്‍ നിന്നുറപ്പിക്കാം. ബൗളിങ് വേഗത്തില്‍ വേരിയേഷനുകള്‍ വരുത്തി ബാറ്റ്‌സ്മാന്‍മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാനും നബിക്കു കഴിയും.

 പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ)

പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ)

ഐസിസി ടെസ്റ്റ് ബൗളര്‍മാരില്‍ നമ്പര്‍ വണ്‍ ബൗളറായ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് ടി20 ഫോര്‍മാറ്റിലും അപകടകാരിയാണ്. അടുത്തിടെയായി ഒരുപാട് ടി20 മല്‍സരങ്ങളിലൊന്നും കമ്മിന്‍സിനെ ഓസ്‌ട്രേലിയയുടെ മഞ്ഞക്കുപ്പായത്തില്‍ കാണാനായിട്ടില്ല. മികച്ച പേസറന്നതു മാത്രമല്ല ലോവര്‍ ഓര്‍ഡറില്‍ ബാറ്റിങിലും സംഭാവന ചെയ്യാന്‍ അദ്ദേഹത്തിനാവും. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം ഈ സീസണില്‍ നമ്മള്‍ അതു കണ്ടതുമാണ്. അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയയുടെ നിര്‍ണായകതാരമായി മാറാന്‍ കമ്മിന്‍സിനു കഴിയുമെന്നുറപ്പാണ്.

 ക്വിന്റണ്‍ ഡികോക്ക് (സൗത്താഫ്രിക്ക)

ക്വിന്റണ്‍ ഡികോക്ക് (സൗത്താഫ്രിക്ക)

സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്ക് സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെയാണ് ശ്രദ്ധേയനായത്. ഫോമിലേക്കുയര്‍ന്നാല്‍ പിന്നീട് ഡികോക്കിനെ പിടിച്ചുനിര്‍ത്തുകയെന്നത് ഏതു ബൗളിങ് നിരയ്ക്കും വെല്ലുവിളിയാവും. അഗ്രസീവ് ശൈലിയില്‍ ബാറ്റ് ചെയ്യുന്ന താരമാണ് അദ്ദേഹം. മാത്രമല്ല വളരെ ചടുലമായി വിക്കറ്റ് കാക്കുന്ന താരം കൂടിയാണ് ഡികോക്ക്. ഇവ രണ്ടും പരിഗണിക്കുമ്പോള്‍ സൗത്താഫ്രിക്കന്‍ നിരയിലെ ഏറ്റവും മൂല്യമേറിയ താരം അദ്ദേഹം തന്നെയാണെന്നു പറയാം.

 ബാബര്‍ ആസം (പാകിസ്താന്‍)

ബാബര്‍ ആസം (പാകിസ്താന്‍)

ആധുനിക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം. നിലവില്‍ ഐസിസിയുയെ ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ അദ്ദേഹം രണ്ടാമതുണ്ട്. ബാറ്റിങില്‍ ബാബറിന്റെ സ്ഥിരതയാര്‍ന്ന പ്രകടനം തന്നെയാണ് ഈ റാങ്കിങ് അടിവരയിടുന്നത്.
ബാബറിന്റെ കരിയര്‍ ആരംഭിച്ചിട്ടേയുള്ളൂ. ഇനിയുമൊരുപാട് ദൂരം അദ്ദേഹത്തിനു പോവേണ്ടതുണ്ട്. നിലവിലെ പ്രകടനവും ഫോമുമെല്ലാം പരിഗണിക്കുമ്പോള്‍ പാകിസ്താന്റെ അടുത്ത ഇതിഹാസതാരമായി മാറാന്‍ ബാബറിനു സാധിക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

വിരാട് കോലി (ഇന്ത്യ)

വിരാട് കോലി (ഇന്ത്യ)

ഇന്ത്യന്‍ ക്യാപ്റ്റനും ബാറ്റിങ് ഹീറോയുമായ വിരാട് കോലി കഴിഞ്ഞ രണ്ടു ടി20 ലോകകപ്പുകളിലും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യക്കു കിരീടം നേടിക്കൊടുക്കാനായില്ലെങ്കിലും മിന്നുന്ന പ്രകടനത്തിലൂടെ 2014, 16 ലോകകപ്പുകളില്‍ കോലി മികച്ച താരത്തിനുള്ള പുരസ്‌കാരം കൈക്കലാക്കുകയായിരുന്നു.
ബാറ്റിങില്‍ തീര്‍ച്ചയായും ഇന്ത്യയുടെ മാച്ച് വിന്നര്‍ തന്നെയാണ് അദ്ദേഹമെന്നതില്‍ സംശയമില്ല. സമീപകാലത്തായി മോശം ഫോമിലൂടെയാണ് കടന്നുപോവുന്നതെങ്കിലും ഏതു സമയത്തും ടോപ്പ് ഗിയറിലേക്കു കയറാന്‍ ശേഷി കോലിക്കുണ്ട്. ലോകകപ്പില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയോടൊപ്പം അദ്ദേഹം ഓപ്പണറായി ഇറങ്ങുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത് അവസാനമായി ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ രോഹിത്- കോലി ജോടി ഓപ്പണറായി മിന്നുന്ന പ്രകടനനം നടത്തിയിരുന്നു. അതുകൊണ്ടു തന്നെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറാന്‍ അദ്ദേഹത്തിനാവും.

 ട്രെന്റ് ബോള്‍ട്ട് (ന്യൂസിലാന്‍ഡ്)

ട്രെന്റ് ബോള്‍ട്ട് (ന്യൂസിലാന്‍ഡ്)

സ്വിങ് ബൗളിങിലെ സൂപ്പര്‍ ഹീറോ തന്നെയാണ് ന്യൂസിലാന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട്. ഇരുവശങ്ങളിലേക്കും ബോള്‍ സ്വിങ് ചെയ്യിക്കാനുള്ള അസാധാരണ മിടുക്ക് അദ്ദേഹത്തെ ഏതു ടീമിന്റെയും നോട്ടപ്പുള്ളിയാക്കി മാറ്റുന്നു. പവര്‍പ്ലേ ഓവറുകളില്‍ ഇടംകൈയനായ ബോള്‍ട്ടിന്റെ ബോളുകള്‍ എതിര്‍ ബാറ്റിങ് നിരയെ വിറപ്പിക്കും. കൂടാതെ ഡെത്ത് ഓവറുകളില്‍ സ്ഥിരമായി യോര്‍ക്കറുകളെറിഞ്ഞും അദ്ദേഹം ഭീഷണിയുയര്‍ത്തും. വളരെ പെട്ടെന്നു മല്‍സരഗതി മാറ്റി മറിക്കാനുള്ള ശേഷിയും ബോള്‍ട്ടിനുണ്ട്.

 ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്)

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്)

നിലവില്‍ ടി20 ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ കൂടിയായ ജോസ് ബട്‌ലര്‍. ഏതു തരത്തിലുള്ള പിച്ചിലും നാശം വിതയ്ക്കാന്‍ ബട്‌ലര്‍ക്കു കഴിയും. മാത്രമല്ല പേസ്, സ്പിന്‍ ഭേദമില്ലാതെ ബൗളര്‍മാരെ അമ്മാനമാടുന്ന ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം. ഏതു തരത്തിലുള്ള ഷോട്ടുകളും നിഷ്പ്രയാസമടിക്കാന്‍ ബട്‌ലര്‍ക്കു കഴിയും. മികച്ച ടൈമിങാണ് ഇംഗ്ലീഷ് താരത്തെ ഇതിനു സഹായിക്കുന്നത്. ഓപ്പണറായി ഇറങ്ങുന്ന ബട്‌ലര്‍ക്കു പവര്‍പ്ലേ നന്നായി ഉപയോഗിക്കാനുമറിയാം. അതുകൊണ്ടു തന്നെ ബട്‌ലര്‍ മിന്നിയാല്‍ ഇംഗ്ലണ്ടിനു കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാവും.

Story first published: Sunday, August 8, 2021, 14:21 [IST]
Other articles published on Aug 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X