വിന്‍ഡീസിനെതിരായ പരമ്പര വിജയത്തില്‍ ത്രില്ലടിച്ച് വിരാട് കോലി

ദില്ലി: ടെസ്റ്റ് ഏകദിന പരമ്പരകള്‍ക്ക് പിന്നാലെ ടി20യിലും വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിന് ക്യാപ്റ്റന്‍ വിരാട് കോലിയുടെ കൈയ്യടി. വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയായിരുന്നു ഇന്ത്യയെ നയിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0 എന്ന നിലയില്‍ തൂത്തുവാരുകയും ചെയ്തു. ഇതിന് പിന്നാലെ കളിക്കാര്‍ക്കും സ്റ്റാഫിനും അഭിനന്ദനം അറിയിക്കുന്നതായി കോലി ട്വീറ്റ് ചെയ്തു.
കവാനി ഹാട്രിക്കില്‍ പിഎസ്ജി, നെയ്മറിനും ഗോള്‍... യുവന്റസിനും ജയം, ഗോളുമായി റൊണാള്‍ഡോയും
ടെസ്റ്റിലും ഏകദിനത്തിലും കോലിയുടേത് മിന്നുന്ന പ്രകടനമായിരുന്നു. ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും, പിന്നാലെ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നു സെഞ്ച്വറികളും കോലി നേടുകയുണ്ടായി. എന്നാല്‍, ടി20യില്‍ താരം വിശ്രമമെടുക്കുകയായിരുന്നു. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനായുള്ള തയ്യാറെടുപ്പിനാണ് കോലിക്ക് വിശ്രമം നല്‍കിയത്.

ടി20 പരമ്പരയില്‍ വിശ്രമത്തിലായിരുന്നെങ്കിലും കൊല്‍ക്കത്ത, ലക്‌നൗ, ചെന്നൈ എന്നിവിടങ്ങളില്‍ നടന്ന ഇന്ത്യയുടെ മത്സരമൊന്നും കോലി നഷ്ടപ്പെടുത്തിയിട്ടില്ല. അവസാന മത്സരത്തില്‍ ഒടുവിലത്തെ പന്തുവരെ ആവേശനിറച്ചായിരുന്നു ഇന്ത്യയുടെ വിജയം. അനായാസം ജയിക്കാമെന്നിരിക്കെ അവസാന ഓവറില്‍ ഇന്ത്യ റണ്ണെടുക്കാന്‍ ബുദ്ധിമുട്ടുകയും അവസാന പന്തില്‍ തപ്പിത്തടഞ്ഞൊരു സിംഗിളോടെ കളി ജയിക്കുകയുമായിരുന്നു.
നവംബര്‍ 21ന് ബ്രിസ്‌ബെനില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പര ആരംഭിക്കും. ഈ പരമ്പരയിലേക്ക് കോലി തിരിച്ചുവരികയും ചെയ്യും. ഡിസംബര്‍ 6 മുതലാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഇതിനുശേഷം മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയും നടക്കും. ജനുവരി 12നാണ് ആദ്യ ഏകദിന മത്സരം. പ്രധാന താരങ്ങള്‍ വിലക്ക് ലഭിച്ച് പുറത്തിരിക്കുന്നതിനാല്‍ ഇത്തവണ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് പരമ്പര നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications