ലോകത്തെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആര്: സ്റ്റീവ് വോ പറയുന്നു
സിഡ്‌നി: എന്റെ മകന്‍ ഓസ്റ്റിന്‍, വിരാട് കോലിയെപ്പോലെ ബാറ്റ് ചെയ്യണം - മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോയുടെ വാക്കുകളിലുണ്ട് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം. അതെ, സ്റ്റീവ് വോയുടെ അഭിപ്രായത്തില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ഇന്ത്യയുടെ വിരാട് കോലിയാണ്.
ക്രിക്കറ്റില്‍ എല്ലാ കാലത്തും ആളുകള്‍ ചോദിച്ചിരുന്ന ചോദ്യമാണ് ആരാണ് മികച്ച ബാറ്റ്‌സ്മാന്‍ എന്നത്. സച്ചിന്‍ കളിച്ചിരുന്ന കാലത്ത് അതിനുത്തരം സച്ചിന്‍ എന്നായിരുന്നു. ബ്രയാന്‍ ലാറ, പോണ്ടിങ്, അന്‍വര്‍, ഹെയ്ഡന്‍ എന്നിങ്ങനെ ചിലര്‍ കൂടി ആ സ്ഥാനത്തേക്ക് മത്സരിച്ചവരാണ്. എന്നാല്‍ സച്ചിന്‍ വിരമിച്ചതിന് ശേഷം ക്രിക്കറ്റിലെ സൂപ്പര്‍ താരമായി വളര്‍ന്നിരിക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായ കോലി.

ഇന്നത്തെ മാത്രമല്ല എന്നത്തെയും താരം
നിലവിലെ അല്ല, ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാകാനുള്ള പോക്കിലാണ് കോലി എന്നാണ് സ്റ്റീവ് പറയുന്നത്. - ഓസ്‌ട്രേലിയ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് സ്റ്റീവ് എന്ന് ഓര്‍മവേണം.

മകന് കോലി മോഡല്‍
തന്റെ മകനായ 16 കാരന്‍ ഓസ്റ്റിന് സ്റ്റീവ് കണ്ടുവെച്ചിരിക്കുന്ന റോള്‍ മോഡലാണ് കോലി. ഓസ്റ്റിന്‍, വിരാട് കോലിയെപ്പോലെ ബാറ്റ് ചെയ്യണം എന്നതാണ് സ്റ്റീവിന്റെ ആഗ്രഹം.

എന്തായിരിക്കും കാരണം
ഒരു തരത്തില്‍ പറഞ്ഞാല്‍ ഓസ്‌ട്രേലിയന്‍ ജനുസില്‍ പെട്ട കളിക്കാരനാണ് കോലി. ഇന്ത്യക്കാരുടെ സൗമ്യതയല്ല ഓസ്‌ട്രേലിയക്കാരുടെ മുഖമുദ്രയായ അഗ്രഷനാണ് കോലിയുടെ രീതി. അത് തന്നെയാണ് സ്റ്റീവ് വോയ്ക്കും ഏറെ ഇഷ്ടപ്പെട്ടത്.

ഓവറാണ് പക്ഷേട
കോലിയുടെ അഗ്രഷന്‍ ചിലപ്പോള്‍ ഓവറാകുന്നുണ്ട് എന്ന് സ്റ്റീവ് വോയും പറയുന്നു. എന്നാല്‍ കോലിക്ക് കളിയോടുള്ള പാഷന്‍ ഭയങ്കരമാണ്. എനിക്ക് തോന്നുന്നു കോലി ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് എന്ന്.

രഹാനെയും ഉണ്ട്
കോലിയെ മാത്രമല്ല, രഹാനെയെയും സ്റ്റീവ് വോ ലോകത്തെ മികച്ച കളിക്കാരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications