Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വൈഫൈയുമില്ല, നെറ്റുമില്ല; ചെന്നൈയിലെത്തിയ ഇന്ത്യന്‍ ടീം ചെയ്തതെന്ത് ?

ചെന്നൈ: വര്‍ധ ചുഴലിക്കാറ്റിന്റെ സംഹാരതാണ്ഡവത്തില്‍ നിന്ന് മുക്തരാവുന്ന ചെന്നൈയിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കഴിഞ്ഞ ദിവസമെത്തി. എന്നാല്‍ മഴയും മോശം കാലാവസ്ഥയും മൂലം ടീമംഗങ്ങള്‍ക്കു പുറത്തിറങ്ങാനോ പരിശീലനം നടത്താനോ സാധിച്ചില്ല. ചുഴലിക്കാറ്റിനെത്തുടര്‍ന്നു ഇന്റര്‍നെറ്റ് സംവിധാനങ്ങളും താറുമാറായതോടെ ടീമംഗങ്ങള്‍ സമയം തള്ളി നീക്കാനാവാതെ വലഞ്ഞു. ഒടുവില്‍ വീഡിയോ ഗെയിമില്‍ താരങ്ങള്‍ക്ക് അഭയം തേടേണ്ടിവന്നു. ഫിഫയുടെ വീഡിയോ ഗെയിമാണ് ടീമംഗങ്ങള്‍ ഇന്നലെ കളിച്ചത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ടീമിലെ മറ്റു താരങ്ങളും വീഡിയോ ഗെയിം കളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബിസിസിഐയാണ് തങ്ങളുടെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടത്. കോലിക്കൊപ്പം ലോകേഷ് രാഹുല്‍, കരുണ്‍ നായര്‍, ചേതേശ്വര്‍ പുജാര എന്നിവരാണ് ചിത്രത്തിലുള്ളത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഈ മാസം 16ന് ആരംഭിക്കുന്ന ടെസ്റ്റ് മല്‍സരം മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നാണ് റിപോര്‍ട്ട്.

Team India

പിച്ചിനും ഔട്ട്ഫീല്‍ഡിനും ചുഴലിക്കാറ്റില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി കാശി വിശ്വനാഥന്‍ വ്യക്തമാക്കി. സൈറ്റ് സ്‌ക്രീനില്‍ ചെറിയ തകരാറുകള്‍ ഉണ്ടായിട്ടുണ്ട്. ഫ്‌ളഡ്‌ലൈറ്റ്, എസി എന്നിവയ്ക്കും തകരാറുകള്‍ സംഭവിച്ചു. എന്നാല്‍ രണ്ടു ദിവസത്തിനകം ഇത് ശരിയാക്കാമെന്നാണ് അസോസിയേഷന്റെ വിശ്വാസം.

Story first published: Wednesday, December 14, 2016, 17:45 [IST]
Other articles published on Dec 14, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+