Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുംബ്ലെയുടെ 'വണ്‍ അവര്‍ ടെസ്റ്റില്‍' കോലി തോറ്റു; ജയിച്ചത് രഹാനെയും പൂജാരയും മാത്രം!

ബെംഗളൂരു: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് പുതിയ കോച്ച് അനില്‍ കുംബ്ലെയുടെ കടുകട്ടി പരീക്ഷകള്‍. ഒരു മണിക്കൂര്‍ പുറത്താകാതെ ബാറ്റ് ചെയ്യാനായിരുന്നു അനില്‍ കുംബ്ലെ ടീമിലെ സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരോട് ആവശ്യപ്പെട്ടത്. ബെംഗളൂരുവില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ ആലൂരിലായിരുന്നു അനില്‍ കുംബ്ലെയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യയുടെ വെറൈറ്റി പരീശീലന സെക്ഷന്‍.

Read Also: വീട്ടമ്മയുടെ ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ അസഭ്യം.. തരികിട സാബുവിന്റെ അക്കൗണ്ട് പൂട്ടി!

സാധാരണ പരിശീലനത്തിന് ഉപയോഗിക്കുന്ന ഡ്രസിന് പകരം ടെസ്റ്റ് യൂണിഫോം അണിഞ്ഞുവരാനായിരുന്നു കുംബ്ലെയുടെ നിര്‍ദേശം. സ്‌പെഷലിസ്റ്റ് ബൗളര്‍മാര്‍ പന്തെറിഞ്ഞു. കൃത്യമായ ഫീല്‍ഡ് പ്ലേസ് മെന്റും തയ്യാറാക്കി. സ്‌കോര്‍ ബോര്‍ഡും ഒരുക്കിയിരുന്നു. വെറും പരീശിലനമല്ല, ഒറിജിനല്‍ കളി തന്നെയായിരുന്നു കുംബ്ലെയുടെ മനസില്‍ എന്ന് സാരം. ക്യാപ്റ്റന്‍ വിരാട് കോലി അടക്കമുളള പ്രമുഖര്‍ക്കൊന്നും കുംബ്ലെയുടെ ടെസ്റ്റ് അതിജീവിക്കാനായില്ല.

virat-kohli-anil-kumble

രണ്ട് തവണയാണ് കോലി ഔട്ടായത്. പേസിനെതിരെ തരക്കേടില്ലാതെ കളിച്ച കോലി സ്പിന്നിന് മുന്നിലാണ് വീണത്. രോഹിത് ശര്‍മ രണ്ട് തവണ പന്ത് സിക്‌സറിന് പറത്തിയെങ്കിലും ഏറെ നേരം ബാറ്റ് ചെയ്യാനായില്ല. റിവേഴ്‌സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിനിടെ രോഹിതിന്റെ വിക്കറ്റ് തെറിച്ചു. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും മുരളി വിജയും കെ എല്‍ രാഹുലും ഏറെ നേരം നീണ്ടുനിന്നില്ല.

അനില്‍ കുംബ്ലെയുടെ അഗ്നിപരീക്ഷ ജയിച്ചത് രണ്ടേ രണ്ടുപേരാണ്. ഇവര്‍ രണ്ടുപേരുമാണ് ഇന്ത്യയുടെ ഏറ്റവും സാങ്കേതികത്തികവുള്ള രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ എന്നത് യാദൃശ്ചികം. അജിന്‍ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയുമാണ് ഈ രണ്ടുപേര്‍. വെസ്റ്റ് ഇന്‍ഡീസില്‍ നാല് ടെസ്റ്റുകളാണ് ഇന്ത്യയ്ക്ക് കളിക്കാനുളളത്. കോച്ച് എന്ന രീതിയില്‍ അനില്‍ കുംബ്ലെയുടെ ആദ്യത്തെ പരീക്ഷയാണ് ഇത്.

Story first published: Monday, July 4, 2016, 17:01 [IST]
Other articles published on Jul 4, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+